(moviemax.in)ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാലോകത്തെ പിടിച്ച് കുലുക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഒന്നിലേറെ താരങ്ങൾക്കെതിരെ ഇതിനോടകം ആരോപണം വന്നു.
തുറന്ന് പറച്ചിലുകൾ തുടരെ വന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തെ പ്രശ്നങ്ങൾക്കെതിരെ ശബ്ദിച്ച ഡബ്ല്യുസിസി സംഘടനയെ നിരവധി പേർ ഇപ്പോൾ അഭിനന്ദിക്കുന്നുണ്ട്.
മോശം സമീപം ഉണ്ടാകാതിരിക്കാൻ സിനിമാ രംഗത്തെ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ച് കഴിഞ്ഞ വർഷം ഡബ്ല്യുസിസി അംഗം രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.ഡബ്ല്യുസിസിയിൽ ഞങ്ങളുടെ ചർച്ച നടന്നു.
ഇമോജികൾ എന്താണ് അർത്ഥമാക്കുന്നതെന്ന് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ഇമോജികൾ വലിയ പ്രശ്നമാണ്. ഒരു ഇമോജി എന്താണ് അർത്ഥമാക്കുന്നതെന്ന് നിങ്ങൾ മനസിലാക്കുന്നില്ല.
മെസേജുകളിൽ ഇമോജി ചേർക്കുമ്പോൾ നിങ്ങൾ തെറ്റായ മെസേജാണ് നൽകുന്നത്. പ്രൊഫഷണൽ സംഭാഷണത്തിൽ ഇമോജികൾ ഉപയോഗിക്കരുത്. പറയാനുള്ളത് പറയണം.
പക്ഷെ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് വർക്ക് ലഭിച്ചേക്കില്ല.ഇന്നത്തെ കുട്ടികൾ എപ്പോഴും ബാലൻസ് ചെയ്യുന്നു. വളരെ ബുദ്ധിമുട്ടുള്ള ഘട്ടമാണിത്.
താൻ നായികയായിരുന്നപ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങളേക്കാൾ കൂടുതലാണ് ഇന്നത്തെ കുട്ടികൾ നേരിടുന്നതെന്നും രേവതി തുറന്ന് പറഞ്ഞു. മലയാള സിനിമാ രംഗത്ത് മോശമായി പെരുമാറുന്ന സഹപ്രവർത്തകരെ താൻ കണ്ടിട്ടുണ്ടെന്നും രേവതി വ്യക്തമാക്കി.
എങ്ങനെ ഇവരോടൊപ്പം വർക്ക് ചെയ്തെന്ന് തോന്നിയിട്ടുണ്ട്. അവരെക്കുറിച്ച് ഒരു ഇമേജുണ്ടാകും.പക്ഷെ യഥാർത്ഥത്തിൽ അവരങ്ങനെയായിരിക്കില്ല. ആർട്ടും ആർട്ടിസ്റ്റും. ആർട്ട് കാരണം തെറ്റ് ചെയ്ത ആർട്ടിസ്റ്റുകളോട് ക്ഷമിക്കില്ല.
താനവരിൽ നിന്നും മാറി നിൽക്കും. അങ്ങനെയൊരു പൊസിഷനെടുക്കാനുള്ള സമയത്താണ് ഞാനിപ്പോഴുള്ളത്. അതിനുള്ള പ്രിവിലേജ് തനിക്കുണ്ടെന്നും രേവതി വ്യക്തമാക്കി. എൺപതുകളിലും തൊണ്ണൂറുകളിലും മൊബൈൽ ഫോണില്ല.
ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നത് മൊബെെൽ ഫോണും മെസേജിംഗും കൊണ്ടാണെന്ന് കരുതുന്നു.ഒരാളെ നേരിട്ട് കണ്ട് അവരുടെ കണ്ണിൽ നോക്കി എനിക്ക് നിങ്ങളോടൊപ്പം കഴിയണമെന്ന് പറയുക എളുപ്പമല്ല. പക്ഷെ ഇന്ന് എസ്എംഎസിലൂടെ പറയാം.
പുരുഷനും സ്ത്രീയും ഉള്ളിടത്തെല്ലാം കുറച്ച് ഫ്ലേർട്ടിംഗ് ഉണ്ടാകും. അത് ഹോർമോണുകളുടെ ഭാഗമാണ്. അത് കുഴപ്പമില്ല. പക്ഷെ അതിനപ്പുറം പോകുമ്പോൾ പരസ്പര സമ്മതം വേണം. അക്കാലത്ത് കൺസെന്റ് എന്നതിനെക്കുറിച്ച് അറിയില്ല.
അന്ന് ഡിപ്ലോമാറ്റിക്കായി ചിരിച്ച് കൊണ്ട് നോ എന്നോ മറ്റോ പറയും. നമുക്ക് അടുത്തറിയാവുന്ന ഒരാളോട് പങ്കുവെക്കും. സിനിമാ രംഗത്ത് കാര്യങ്ങൾ പങ്കുവെക്കുക ബുദ്ധിമുട്ടാണ്. അത് പ്രചരിക്കും. ആരെ വിശ്വസിക്കണം, വിശ്വസിക്കരുത് എന്നറിയില്ല.
പക്ഷെ എന്റെ അമ്മ എന്നോട് തുറന്ന് സംസാരിക്കും. മോശം സ്പർശനത്തെക്കുറിച്ചും നല്ല സപ്ർശനത്തെക്കുറിച്ചും അന്നേ പറഞ്ഞ് തന്നു. സിനിമാ രംഗത്തേക്ക് വന്നപ്പോൾ എനിക്ക് 17 വയസാണ്. പക്ഷെ തുറന്ന് സംസാരിക്കാൻ പറ്റുന്ന രീതിയിലാണ് എന്നെ വളർത്തിയത്.
എന്നാൽ അതേ കാലഘട്ടത്തിൽ തന്നെ പ്രതികരിക്കാൻ പറ്റാത്ത സ്ത്രീകളെയും പുരുഷൻമാരെയും കണ്ടിട്ടുണ്ടെന്നും രേവതി പറഞ്ഞു.
#You #dont #understand #meaning #sending #message #like #that #Revathi #said #about #bad #attitude