#DiyaKrishna | കൂടെ നിന്ന് പണി തന്നവർ, രണ്ട് വർഷം മുന്നേയാണ് അറിഞ്ഞത്; കുറ്റം പറയാൻ മുന്നിലുണ്ട്; ദിയ കൃഷ്ണ

#DiyaKrishna | കൂടെ നിന്ന് പണി തന്നവർ, രണ്ട് വർഷം മുന്നേയാണ് അറിഞ്ഞത്; കുറ്റം പറയാൻ മുന്നിലുണ്ട്; ദിയ കൃഷ്ണ
Aug 26, 2024 07:19 AM | By ADITHYA. NP

(moviemax.in)വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് നടൻ കൃഷ്ണ കുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. അശ്വിൻ ​ഗമേശ് എന്നാണ് ദിയയുടെ പങ്കാളിയുടെ പേര്.

ഇരുവരും കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. രണ്ട് വീട്ടുകാരുടെയും സമ്മതം ലഭിച്ച ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിക്കുകയായിരുന്നു ദിയയും അശ്വിനും.

സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രോളുകൾ ദിയക്ക് നേരെ വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണ.

ഹാപ്പി ഫ്രെയിംസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.സാധാരണ കാര്യത്തിൽ നിന്നും നെ​ഗറ്റീവായ കാര്യങ്ങളുണ്ടാക്കാമെന്ന് വിചാരിക്കുന്നവരുണ്ട്. അത് ദുഖകരമാണ്.

രു വ്ലോ​ഗിൽ തമാശ പറയാൻ പോലും പേടിക്കും. ഒരെണ്ണം കിട്ടിയാൽ ഇവളെ നമുക്ക് ശരിയാക്കാം എന്ന് കരുതിയാണ് ആളുകൾ നോക്കുന്നത്. ആർക്കും കണ്ടന്റില്ല.

മറ്റുള്ളവരു‌ടെ കണ്ടന്റെടുത്ത് അവരെ കളിയാക്കി കുറ്റം പറയുന്ന പ്രശസ്തർ ഇപ്പോഴുണ്ട്. വളരെ മോശമാണത്. അവർക്കത് തമാശയായിരിക്കും. ഏത് ആരെയാണെങ്കിലും കളിയാക്കിക്കൊണ്ട് കഞ്ഞി കുടിക്കുന്നത് മോശമാണ്.

സ്വന്തമായി കണ്ടന്റ് ചെയ്യുക. സ്വന്തം ജീവിതത്തിലെ വെറുപ്പീര് കാണിച്ചാണ് ഞാൻ ജീവിക്കുന്നത്. ആരെയും വിൽക്കുന്നൊന്നുമില്ല. സോഷ്യൽ മീഡിയയിൽ ആളുകൾ കരുതുന്നത് അവർക്ക് എന്നെ അറിയാമെന്നാണ്.

ഞാൻ കാണിക്കാനാ​ഗ്രഹിക്കുന്ന കാര്യങ്ങളേ അവർ കാണുന്നുള്ളൂ. സ്വകാര്യ ജീവിതം നമുക്കുണ്ടായിരിക്കണം എന്നാണ് ഞാനിപ്പോൾ പഠിച്ച കാര്യം. ആളുകൾ അതിനകത്തോട്ട് വരരുത്. അതുകൊണ്ടാണ് ഇപ്പോൾ വിവാഹം പോലും സ്വകാര്യമാക്കുന്നത്.

ആൾക്കാരെ കാണിക്കാനുള്ളത് കാണിക്കുക. സോഷ്യൽ മീഡിയയിലാണ് എന്റെ കരിയർ. അതിലൂടെയേ തനിക്ക് വരുമാനമുള്ളൂയെന്നും ദിയ കൃഷ്ണ ചൂണ്ടിക്കാട്ടി. മുമ്പ് ഞാൻ കണ്ണടച്ച് വിശ്വസിക്കും.

സ്നേഹിക്കുന്നവരെ മാത്രമല്ല അവരുടെ കൂടെ നിൽക്കുന്നവരെയും. ഇത്തിരി സ്നേഹത്തോടെ ഒരാൾ ഫേക്ക് ചെയ്ത് സംസാരിച്ചാൽ ഞാൻ വിചാരിക്കും അവൻ നല്ലവനാണെന്ന്.

എന്റെ കൂടെ നിന്നവരാണ് എനിക്കിട്ട് പണിഞ്ഞതെന്ന് രണ്ട് വർഷം മുന്നേയാണ് അറിഞ്ഞത്.എവിടെ ചെന്നാലും ഭക്ഷണം കഴിച്ചാൽ ബിൽ വരുമ്പോൾ എല്ലാവരും എണീറ്റ് പോകും.

ദിയ കൊടുത്തോളുമെന്ന് പറയും. ആദ്യമാെക്കെ ഓക്കെയാണ്. പിന്നെ ഏണിയാവും. എന്റെ കാർഡാണ് ഉരച്ച് കൊണ്ടിരിക്കുന്നത്. എന്നെ വല്ലാണ്ട് ഉപയോ​ഗിക്കുന്നല്ലോ എന്ന് പിന്നീടാണ് മനസിലായത്.

ഉപയോ​ഗിച്ചതിന് ശേഷവും എന്നെ അവർ കുറ്റം പറഞ്ഞു. അശ്വിന് സുഹൃത്തുക്കളുണ്ട്. പക്ഷെ അവരെ ഒരു പരിധിക്കപ്പുറം എന്റർടെയ്ൻ ചെയ്യിക്കില്ല. ഞാനത് ഇവനിൽ നിന്നാണ് പഠിച്ചത്.

സുഹൃത്തുക്കളെ തലയിലെടുത്ത് വെച്ച് കഴിച്ചോ കുളിച്ചോ തിന്നോ എന്ന് ചോദിക്കേണ്ട കാര്യമില്ല. ആവശ്യം വന്നാൽ ഇവരില്ല. കുറ്റം പറയാൻ മുന്നിലുണ്ട്.

സൗഹൃദത്തിൽ പരിധി വെക്കാൻ താൻ പഠിച്ചെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. ദിയയുടെ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തിലാണ് ദിയ കൃഷ്ണ- അശ്വിൻ ​ഗണേശ് വിവാഹം.

#gave #me #the #job #knew #two #years #ago #Blame #ahead #DiyaKrishna

Next TV

Related Stories
 #luckybasker | ദുൽഖർ സിനിമ 'ലക്കി ഭാസ്കർ' ഒ.ടി.ടിയിലേക്ക്

Nov 26, 2024 11:02 PM

#luckybasker | ദുൽഖർ സിനിമ 'ലക്കി ഭാസ്കർ' ഒ.ടി.ടിയിലേക്ക്

ദുൽഖർ നായകനായ ലക്കി ഭാസ്കർ നവംബർ 28 മുതൽ...

Read More >>
#cinemaconclave | ആരോഗ്യം, വേതനം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം; സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ  - ഷാജി എൻ കരുൺ

Nov 26, 2024 09:59 PM

#cinemaconclave | ആരോഗ്യം, വേതനം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം; സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ - ഷാജി എൻ കരുൺ

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിലെന്ന് സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ...

Read More >>
#pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

Nov 26, 2024 08:36 PM

#pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

സൗബിനും നവ്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന രത്തിനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു പുതിയ ചിത്രമാണ്...

Read More >>
#Premkumar | 'സീരിയലുകൾക്കും വേണം സെൻസറിങ്, പലതും എൻഡോസൾഫാൻ പോലെ മാരകം' - പ്രേംകുമാർ

Nov 26, 2024 08:13 PM

#Premkumar | 'സീരിയലുകൾക്കും വേണം സെൻസറിങ്, പലതും എൻഡോസൾഫാൻ പോലെ മാരകം' - പ്രേംകുമാർ

നേരത്തേ, വനിതാ കമ്മിഷനും സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന റിപ്പോർട്ട് സർക്കാരിന്...

Read More >>
#prayagamartin |  പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ തല്ലി? ആ സിനിമാ സെറ്റില്‍ അന്ന് നടന്നത് ഇതാണ്! തുറന്ന് പറഞ്ഞ്  താരം

Nov 26, 2024 07:55 PM

#prayagamartin | പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ തല്ലി? ആ സിനിമാ സെറ്റില്‍ അന്ന് നടന്നത് ഇതാണ്! തുറന്ന് പറഞ്ഞ് താരം

ഇപ്പോഴിതാ പ്രയാഗയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. ഒരിക്കല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് മേക്കപ്പ് മാനുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച്...

Read More >>
#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

Nov 26, 2024 04:48 PM

#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

നാ​ഗാർജുനയായിരുന്നു ഈ സിനിമയിലെ നായകൻ. ​തെലുങ്കിൽ ചെയ്ത അടുത്ത ചിത്രം ഹൃദയാഞ്ജലിയും വൻ ജനശ്രദ്ധ നേടി. വലിയ അവസരങ്ങൾ വന്ന് കൊണ്ടിരിക്കുന്ന...

Read More >>
Top Stories










News Roundup