( moviemax.in )സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും വിവേചനമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍.
ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെയും സംവിധായകന്‍ രഞ്ജിത്തിനെയും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താനോ വിലക്കാനോ കഴിയില്ലെന്ന് രഞ്ജി പണിക്കര്‍.
എല്ലാമേഖലകളിലും സ്ത്രീകള്‍ക്കെതിരേ വിവേചനമുണ്ട്. യാഥാര്‍ഥ്യമെന്തെന്നോ ആരോപണം മാത്രമാണോ എന്നതെല്ലാം വരും ദിവസങ്ങളില്‍ അറിയാം. നിയമനടപടികള്‍ എടുക്കേണ്ടത് സര്‍ക്കാര്‍ ആണ്.
രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിയതുകൊണ്ടാണ് മാറി നിന്നത്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റങ്ങള്‍ വരണം.
സിനിമ വലിയ ജനശ്രദ്ധ ലഭിക്കുന്ന മേഖലയാണ്. അതുകൊണ്ടാണ് ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നത്. അടിസ്ഥാനപരമായി സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ്. സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ രഞ്ജിത്തും സിദ്ദിഖും കുറ്റാരോപിതരാണ്. അവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. അതുകൊണ്ടു അവരുടെ സര്‍ഗാത്മകതയെ തടയാന്‍ സാധിക്കില്ല. അവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമല്ല- രഞ്ജി പണിക്കര്‍ പറഞ്ഞു.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിഞ്ഞത്. യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് സിദ്ദിഖ് പ്രതികരിച്ചു.
#renjipanicker #on #allegation #against #siddique #actor #ranjith #director