(moviemax.in)ഓണത്തിന് മലയാളികളെ കാത്തിരിക്കുന്ന വലിയ പടമാണ് ടൊവിനോ തോമസ് നായകനായി എത്തുന്ന അജയന്റെ രണ്ടാം മോഷണം അഥ എആര്‍എം. പൂർണമായും ത്രീഡിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനോ എത്തുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ കൊച്ചിയില്‍ നടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. ഓഗസ്റ്റ് 25ന് തിരുവനന്തപുരം ലുലു മാളില്‍ നടക്കുന്ന ചടങ്ങില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിടും.
സംവിധായകന്‍ ജിതിൻ ലാലും അണിയറക്കാരുമാണ് ഈ കാര്യം അറിയിച്ചത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് അജയന്റെ രണ്ടാം മോഷണത്തിലെ പ്രധാന അഭിനേതാക്കൾ.
"ഞാൻ ഭയങ്കര ആകാംക്ഷയോടെ നോക്കി കാണുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. ഓണത്തിനാണ് റിലീസ്. എന്റെ കൂടെ മുൻപ് വർക്ക് ചെയ്തിരുന്ന ആളാണ് ജിതിൻ ലാൽ. കുഞ്ഞിരാമായണം, ഗോദയിലുമൊക്കെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.
അതിന്റെ ഒരു സന്തോഷം കൂടി എനിക്ക് ഉണ്ട്. ഒരു ഔട്ട് ആന്‍റ് ഔട്ട് ടൊവിനോ ചിത്രമാണത്. ജിതിൻ കുറെ കഷ്ട്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഏഴെട്ട് വർഷമായി അവൻ അതിന്റെ പുറകെ ആണ്. ഇത്രയും ബജറ്റിലും സ്കെയിലിലും ആദ്യ സിനിമ സംവിധാനം ചെയ്യുക എന്നത് ചെറിയ കാര്യമല്ല.
രണ്ട് വർഷം മുൻപ് ആണ് ഷൂട്ട് തുടങ്ങിയത്. ആ സിനിമയ്ക്ക് ഒരു വലിപ്പമുണ്ട്. അത് തലവര മാറ്റുമോ എന്നത് സിനിമ ഇറങ്ങിയാലെ പറയാനാകൂ. പക്ഷേ അത്രത്തോളം എഫേർട്ട് അവരെടുത്തിട്ടുണ്ട്. അതിനുള്ള പ്രതിഫലം ലഭിക്കും എന്നാണ് വിശ്വസിക്കുന്നത്", എന്നായിരുന്നു എആർഎമ്മിനെ കുറിച്ച് ബേസിൽ രണ്ട് ദിവസം മുൻപ് പറഞ്ഞത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,
ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് -സ്റ്റന്നർ സാം ആൻഡ് പി സി
കൊറിയോഗ്രാഫി- ലളിത ഷോബി, ,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ. അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,
അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ,
കാസ്റ്റിംഗ് ഡയറക്ടർ - ഷനീം സയിദ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി
കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ് എക്സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്,
,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് - റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് -യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
#ARM #Big #Update #Trailer #Tovinos #Onam #release #out