തൊരപ്പനില്‍ നിന്നുള്ള മാറ്റം: ജോജി കണ്ടപ്പോള്‍ വീട്ടുകാര്‍ തന്നെ ഞെട്ടി ;സന്തോഷം പങ്കുവെച്ച് പിഎന്‍ സണ്ണി

തൊരപ്പനില്‍ നിന്നുള്ള മാറ്റം: ജോജി കണ്ടപ്പോള്‍ വീട്ടുകാര്‍ തന്നെ ഞെട്ടി ;സന്തോഷം പങ്കുവെച്ച് പിഎന്‍ സണ്ണി
Oct 4, 2021 09:49 PM | By Truevision Admin

മോഹന്‍ലാലിന്റെ സ്പടികം ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നായകനാണ് പിഎന്‍ സണ്ണി.തൊരപ്പന്‍ ബാസ്റ്റിനായി പ്രേക്ഷകര്‍ക്കിടയില്‍ എത്തിയ താരം ഇന്ന് ജോജി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. ജോജിയിലെ പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നടന് ലഭിച്ചത്.

ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജിയുടെ പിതാവായിരുന്നു പനച്ചേല്‍ കുട്ടപ്പന്‍. ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത ജോജി മികച്ച പ്രതികരണമാണ് നേടിയത്. റിലീസ് ദിനം തന്നെ നിരവധി പേരാണ് സിനിമ കണ്ടത്. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ചിത്രം വില്യം ഷേക്‌സ്പിയറിന്‌റെ മാക്ബത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയത്.


ബാബുരാജ്, ജോജി മുണ്ടക്കയം, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകന്‍, ബേസില്‍ ജോസഫ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അതേസമയം ജോജിയിലേക്ക് അഭിനയിക്കാന്‍ വിളിച്ചതിനെ കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പിഎന്‍ സണ്ണി മനസുതുറന്നിരുന്നു. തന്നെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വീട്ടുകാര്‍ വിചാരിച്ചത് ചെറിയ കഥാപാത്രം ചെയ്യാന്‍ വേണ്ടിയാണ് എന്നാണ് നടന്‍ പറയുന്നു.

എന്നാല്‍ സിനിമ കണ്ട ശേഷം അവര്‍ തന്നെ വന്നു കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചെന്നും നടന്‍ പറഞ്ഞു. ജോജിയിലേക്ക് വിളിച്ചത് വീട്ടില്‍ പറഞ്ഞപ്പോള്‍ അവരെല്ലാം വിചാരിച്ചത് പണ്ടത്തെപ്പോലെ ചെറിയ കഥാപാത്രം ആയിരിക്കും എന്നാണ്. സിനിമയില്‍ അഭിനയിച്ച ശേഷം ഞാന്‍ വീട്ടിലെത്തി പറഞ്ഞു നല്ല കഥാപാത്രമാണ്. ഇത് മികച്ച ബ്രേക്കാവും.

കോട്ടയം സ്വദേശിയായ പിഎന്‍ സണ്ണി സ്ഫടികത്തിന് പുറമെ ഹൈവേ, സ്വസ്ഥം ഗൃഹഭരണം, അശ്വാരൂഢന്‍, ഇയ്യോബിന്‌റെ പുസ്തകം, ഡബിള്‍ ബാരന്‍, അന്‍വര്‍ ഉള്‍പ്പടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇടംപിടിച്ച ഏദന്‍ സിനിമയിലെ മാടന്‍ തമ്പി വേഷവും നടന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. കോട്ടയം തോട്ടക്കാട് ഒരു ജിം നടത്തുന്നുണ്ട് അദ്ദേഹം. മിസ്റ്റര്‍ കേരള മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കൂടാതെ കളരിയും അഭ്യസിച്ചിട്ടുണ്ട്.


The family was shocked when they saw Joji; PN Sunny shared her happiness

Next TV

Related Stories
'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം  ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

Nov 28, 2025 12:58 PM

'പ്രകാശം പരത്തുന്ന പെണ്‍കുട്ടി ' കാലഘട്ടം ആവശ്യപ്പെട്ടുന്ന സിനിമ - വിദ്യാധരന്‍ മാഷ്

പ്രകാശം പരത്തുന്ന പെണ്‍കുട്ടി, വിദ്യാധരന്‍ മാഷ്, സിനിമ,...

Read More >>
'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

Nov 27, 2025 04:35 PM

'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

ഹാല്‍ സിനിമ,കത്തോലിക്കാ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍...

Read More >>
Top Stories










News Roundup