(moviemax.in)കീർത്തിയുടെ കരിയറിൽ ഏറ്റവും വലിയ ചാലഞ്ചിംഗ് ആയ സിനിമ ആയിരുന്നു "സാനി കായിധം." കീർത്തി സുരേഷ് ലീഡ് റോളുകൾ ചെയ്ത് സക്സസായി നിൽക്കുമ്പോഴാണ് അരുൺ മാതേശ്വരൻ ഈ ചിത്രവുമായി വരുന്നത്.
റോക്കി എന്ന സിനിമക്കു ശേഷമായിരുന്നു അരുൺ സാനി കായിധം ചെയ്തത്. ചിത്രത്തിലെ കീർത്തിയുടെ പെർഫോമൻസ് അസാധ്യമാണ്. സെൽവരാഘവനൊപ്പം അഭിനയിക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ കാര്യമെന്ന് കീർത്തി ഒരിക്കൽ പറഞ്ഞിരുന്നു.
"ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ അരുണിനോട് ഞാൻ ചോദിച്ചതാണ് എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന്. അതിനു അരുണിന്റെ മറുപടിയാണ് എന്നെ ആകർഷിച്ചത്.
ഇതുപോലൊരു വേഷം ഞാൻ ചെയ്തിട്ടില്ല, അതിനാൽ ഈ കഥാപാത്രം വേറിട്ട് നിൽക്കുമെന്ന് അരുൺ പറഞ്ഞു. അരുണിന് എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
എങ്ങനെയാണ് പൊന്നി എന്ന കഥാപാത്രത്തെ ചെയ്യേണ്ടതെന്നും അദ്ദേഹത്തിന് കൃത്യമായ ഉദ്ദേശമുണ്ട്.പിന്നെ അരുൺ ഒരു മികച്ച സംവിധായകനാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് എനിക്കും തോന്നി.
ഒപ്പം സെൽവരാഘവൻ സാറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. അതാണ് ഏറ്റവും അഭിമാന നിമിഷം." കീർത്തി സുരേഷ് പറഞ്ഞു. ചില കഥാപാത്രങ്ങൾ വല്ലാതെ മനസിൽ തങ്ങി നിൽക്കും , അത്തരത്തിൽ മഹാനടിയിലെ സാവിത്രിയും പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയിരുന്നു.
കീർത്തിക്കും അതേ അഭിപ്രായം തന്നെയാണ്. മഹാനടി ചെയ്തപ്പോൾ താൻ ഡിപ്രഷൻ ലെവലിലേക്ക് പോയിരുന്നെന്ന് കീർത്തി പറഞ്ഞു.
അതിനാൽ സാനി കായിധം എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കീർത്തി ഒരുപാട് ശ്രദ്ധ പുലർത്തിയിരുന്നു. ആക്ഷനും കട്ടിനും ഇടയിൽ മാത്രമായിരുന്നു പൊന്നി ആയത്.
അത് കഴിഞ്ഞാൽ കീർത്തിയിലേക്ക് തിരികെ വരുമായിരുന്നു. കീർത്തി കൂട്ടിച്ചേർത്തു. മഹാനടിക്കു ശേഷം കഥാമൂല്യമുള്ള സിനിമയും ശക്തമായ കഥാപാത്രവുമായിരുന്നു കീർത്തിക്ക് സാനി കായിധത്തിലൂടെ ലഭിച്ചത്.
"ഈ ചിത്രം കണ്ട് എന്റെ അച്ഛനും അമ്മയും എന്നോട് ചോദിച്ചു നീ തന്നെയാണോ ഇത് ചെയ്തത് എന്ന്. കാരണം മഹാനടിക്ക് ശേഷം ഇങ്ങനെയൊരു വേഷം ചെയ്തിട്ടില്ല.
അവരുടെ ആ വാക്കുകൾ ശരിക്കും സന്തോഷപ്പെടുത്തി." കീർത്തി പറഞ്ഞു. കീർത്തിയുടെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഈ വ്യത്യസ്തത.
മാത്രമല്ല ഏത് കഥാപാത്രമായും കീർത്തി വളരെ പെട്ടെന്ന് ജെൽ ആവും. അതൊരു മാജിക്ക് തന്നെയാണ്.സെൽവരാഘവൻ ആദ്യമായി അഭിനയിച്ച സിനിമയാണ് സാനി കായിധം.
പക്ഷേ സെൽവരാഘവന്റെ ആദ്യം റിലീസ് ചെയ്തത് ബിസ്റ്റാണ്. ഈ ചിത്രം ഒരു തിയേറ്റർ റിലീസ് ആയിരുന്നില്ല. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറക്കിയത്.
അൽപം വയലൻസ് നിറഞ്ഞ് ഒരു ക്രൈം ആക്ഷൻ ചിത്രമായിരുന്നു സാനി കായിധം. കീർത്തിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായ പൊന്നിയെ കുറിച്ച് ഗലാട്ട് പ്ലസിലൂടെ സംസാരിക്കുകയായിരുന്നു.
സാനി കായിധം ഒരു കൊമേഴ്ഷ്യൽ ഹിറ്റായിരുന്നില്ല. എന്നാൽ ചിത്രത്തിന് മികച്ച രീതിയിലുള്ള വിമർശനങ്ങൾ ലഭിച്ചു. 2022 മെയ് 6നാണ് ചിത്രം റിലീസ് ചെയ്തത്.
ഇപ്പോൾ കീർത്തിയുടെ രഘു താത്ത റിലീസിനൊരുങ്ങുമ്പോഴും മഹാനടിയും സാനി കായിധവും ചർച്ചയായിക്കൊണ്ടിരിക്കുന്നു. അഭിനയത്തിലെ കീർത്തിയുടെ വളർച്ചയും വ്യത്യസ്തതയും തന്നെയാണ് അതിന് കാരണം.
#keerthysuresh #shares #parents #wondered #watched #saani #kaayidham #movie