#Ammaassociation | 'പുതിയൊരു കവാടം തുറക്കുന്നതുപോലെ'; 'അമ്മ'യുടെ നൃത്ത ശില്പശാലയ്ക്ക് തുടക്കം

#Ammaassociation | 'പുതിയൊരു കവാടം തുറക്കുന്നതുപോലെ'; 'അമ്മ'യുടെ നൃത്ത ശില്പശാലയ്ക്ക് തുടക്കം
Aug 11, 2024 10:28 AM | By Jain Rosviya

(moviemax.in)സിനിമ, കലാ മേഖലകളിൽ താൽപ്പര്യമുള്ള പൊതുജനങ്ങൾക്കായി സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നൃത്തശില്പശാല നടത്തി.

അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ നടത്തിയ പരിപാടി പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു.

പുതിയൊരു കവാടം തുറക്കുന്നതുപോലെയുള്ള ശ്രമമാണിതെന്നും ഇതിലൂടെ ഒരുപാട് പുതിയ കാര്യങ്ങളിലേക്ക് കടക്കാന്‍ 'അമ്മ'യ്ക്ക് സാധിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

സിനിമയുടെ പല മേഖലകളിലേക്ക് കടന്നുവരാൻ ഒരുപാട് പേർക്ക് വഴിയൊരുങ്ങും. നൃത്തത്തിലും അഭിനയത്തിലുമുള്ള പ്രതിഭകളെ എത്തിച്ച് പുറമേ നിന്നുള്ളവർക്ക് പരിശീലനത്തിനുള്ള അവസരമൊരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

പൊതുജനങ്ങൾക്ക് കൂടി ഉപകാരമാകുന്ന പരിപാടി നടത്തണമെന്ന ആശയത്തിൽ നിന്നാണ് നൃത്ത ശിൽപ്പശാല നടത്തുന്നതെന്ന് 'അമ്മ' ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു.

രചന നാരായണൻകുട്ടിയാണ് രണ്ടുദിവസത്തെ നൃത്ത ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ട ശില്പശാലയിൽ 32 കുട്ടികൾ പങ്കെടുത്തു.

പൊതുജനങ്ങൾക്കുവേണ്ടി ആദ്യമായാണ് അമ്മയുടെ നേതൃത്വത്തിൽ ശില്പശാല നടത്തുന്നത്.

12 വയസ്സുമുതലുള്ളവർക്കാണ് ശില്പശാലയിൽ പങ്കെടുക്കാനാവുക.

#dance #workshop #amma #association #has #started

Next TV

Related Stories

Dec 30, 2025 05:12 PM

"ഞങ്ങളെ ഒതുക്കാനാണല്ലേ!"; ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി വൈറൽ

ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി...

Read More >>
വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

Dec 30, 2025 04:27 PM

വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

മോഹൻലാലിന്റെ അമ്മയുടെ മരണം, ശാന്തകുമാരിയുടെ സംസ്കാരം നാളെ...

Read More >>
സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

Dec 30, 2025 02:51 PM

സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീൻ, ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ, ചിത്രീകരണം...

Read More >>
നടൻ  മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 02:29 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
Top Stories