#manjari | 'അന്ന് മീരയെ പരിചയമില്ല, പാട്ടിന്റെ വിഷ്വൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു' -മഞ്ജരി

 #manjari | 'അന്ന് മീരയെ പരിചയമില്ല, പാട്ടിന്റെ വിഷ്വൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു' -മഞ്ജരി
Aug 10, 2024 02:26 PM | By ShafnaSherin

(moviemax.in)മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായികയാണ് മഞ്ജരി. ശ്രദ്ധേയമായി നിരവധി ​ഗാനങ്ങൾ പാടാൻ മഞ്ജരിക്ക് സാധിച്ചു. കരിയറിലെ തുടക്ക കാലം മുതൽ പ്ര​ഗൽഭരായ സം​ഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജരിക്ക് സാധിച്ചു.

അക്കാലത്ത് യുവ ​ഗായികരിൽ ഈ ഭാ​ഗ്യം ലഭിച്ച ചുരുക്കം പേരിൽ ഒരാളാണ് മഞ്ജരി. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളായിരുന്നു മഞ്ജരിയുടെ കരിയറിലെ സുവർണകാലം. അക്കാലത്ത് മീര ജാസ്മിന് വേണ്ടി നിരവധി പാട്ടുകൾ മഞ്ജരി പാടി. 

മീര-മഞ്ജരി കോബോ ഏന്ന് ഹിറ്റായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജരി. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് ​ഗായിക. മീരയുടെ അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ മഞ്ജരി പാടിയ താമരക്കുരുവി എന്ന പാട്ടിനെക്കുറിച്ചുള്ള ഓർമകൾ ​ മഞ്ജരി പങ്കുവെച്ചു.

രജിനികാന്ത് സാറുടെ വലിയ ഫാനാണ് ഞാൻ. താമരക്കുരുവി പാടുന്ന ദിവസമാണ് രജിനികാന്ത് സാറുടെ മകളുടെ കല്യാണം. ഈ പാട്ട് റെക്കോഡ‍് ചെയ്യുമ്പോൾ രാജ സർ അവിടെ ഇല്ല. 

അദ്ദേഹത്തിന്റെ അസിസ്റ്റന്റ‍ാണുള്ളത്. പാടിക്കഴിഞ്ഞ് രാജ സർ വന്നപ്പോൾ നന്നായിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. മീര ജാസ്മിനാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു. അന്നെനിക്ക് വലിയ പരിചയം ഇല്ല. എങ്ങനെയാണ് അവർ അഭിനയിക്കുന്നതെന്ന് അറിയില്ല.

സ്ക്രീനിൽ ഞാൻ ആദ്യം കാണുന്ന എന്റെ പാട്ട് ഇതാണ്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. മീര ജാസ്മിൻ നീല ചുരിദാറിൽ തിരിയുമ്പോഴുള്ള സന്തോഷം. ആദ്യമായി എന്റെ പാട്ട് വെള്ളിത്തിരയിൽ വന്നപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

പണ്ട് ജ്യൂക് ബോക്സ് എന്ന പ്രോ​ഗ്രാം ഉണ്ടായിരുന്നു. അതിൽ വിളിച്ച് വീണ്ടും വീണ്ടും ഈ പാട്ട് വെപ്പിക്കും,. ആദ്യം പാടിയ പാട്ടായതിനാൽ തുടരെ താൻ ആ പാട്ട് കണ്ട് കൊണ്ടിരുന്നെന്നും മഞ്ജരി ഓർത്തു. 


#Meera #time #my #eyes #filled #up #when #Viswal #song #sang #Kavya #Meera'

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories