#mohanlal | 'അവശതകളുണ്ടെങ്കിലും അമ്മയുടെ പ്രസന്നതയും പുഞ്ചിരിയും പഴയതുപോലെ'; അമ്മയുടെ പിറന്നാൾ ആഘോഷിച്ച് മോഹ​ൻലാൽ!

#mohanlal  | 'അവശതകളുണ്ടെങ്കിലും അമ്മയുടെ പ്രസന്നതയും പുഞ്ചിരിയും പഴയതുപോലെ'; അമ്മയുടെ പിറന്നാൾ ആഘോഷിച്ച് മോഹ​ൻലാൽ!
Aug 9, 2024 09:21 PM | By Jain Rosviya

(moviemax.in)മോഹൻലാൽ എന്ന മഹാനടന്റെ ആരാധകരിൽ ഏറെയും അമ്മമാരാണ്.

സ്വന്തം മകനെപോലെ ലാലിനെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാർ കേരളത്തിലുണ്ട്. മോഹൻലാലിനെ നേരിട്ട് കാണാനും സംസാരിക്കാനും ആ​ഗ്രഹം പ്രകടിപ്പിക്കുന്ന അമ്മമാരുടെ വീഡിയോകൾ നിരന്തരം സോഷ്യൽമീഡിയ പേജുകളിൽ വൈറലാകാറുമുണ്ട്.

മോഹൻലാൽ സ്ക്രീനിൽ അവതരിപ്പിച്ച മകന്റെ കഥാപാത്രങ്ങൾ തന്നെയാണ് അതിന് കാരണവും.

കുസൃതി കാട്ടിച്ചിരിക്കുന്ന മടിയിൽ തലവെച്ച് കിടന്ന് വർത്തമാനം പറയുന്ന അമ്മയെ പ്രാണനെപ്പോലെ ചേർത്തുപിടിക്കുന്ന മോഹൻലാലിനെപ്പോലൊരു മകനെ ആ​ഗ്രഹിക്കുന്ന അമ്മമാരും നിരവധിയാണ്.

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അമ്മയാണ് അ​ദ്ദേഹത്തിന്റെ പ്രാണൻ. അമ്മയെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന... അമ്മയെ ഓർത്ത് കണ്ണുനിറയുന്ന ലാലിനെ മലയാളികൾ കണ്ടിട്ടുമുണ്ട്.

അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതിലാണ് അദ്ദേഹം ഏറെ സന്തോഷം കണ്ടെത്തുന്നതും. അച്ഛനേയും ജേഷ്ഠനേയും നഷ്ടപ്പെട്ടശേഷം അമ്മയ്ക്ക് ചുറ്റുമാണ് ലാലിന്റെ ലോകം.

അമ്മയെ കുറിച്ച് പറയാൻ ഒരുങ്ങുമ്പോഴെല്ലം അദ്ദേഹത്തിന്റെ കണ്ണുകൾ നിറയും കണ്ഠമിടറും. കുറച്ച് ദിവസം മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയായ ശാന്തകുമാരിയുടെ പിറന്നാൾ.

എന്നാൽ ഷൂട്ടിങ് തിരക്കുകളിൽ പെട്ടുപോയതിനാൽ ആഘോഷിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ എല്ലാ തിരക്കുകളിൽ നിന്നും മാറി കൊച്ചി എളമക്കരയിലെ വീട്ടിലേക്ക് അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ ലാലും ഭാര്യ സുചിത്രയും എത്തിയിരിക്കുകയാണ്.

മേജർ രവി അടക്കമുള്ള മോഹൻലാലിന്റെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കസവ് പുടവ ചുറ്റി ചുവന്ന പൊട്ടും ചന്ദനക്കുറിയുമെല്ലാമായി മകനൊപ്പം പുഞ്ചിരി തൂകി ഇരിക്കുന്ന ശാന്തകുമാരിയാണ് ചിത്രങ്ങളിലുള്ളത്.

അസുഖവും വാർധക്യവും നൽകിയ അവശതകൾ അമ്മയെ അലട്ടുന്നതിനെ കുറിച്ച് പലപ്പോഴായി മോഹൻലാൽ പറഞ്ഞിട്ടുണ്ട്.

തൊണ്ണൂറ് വയസിനടുത്ത് പ്രായമുണ്ടെങ്കിലും മകനടുത്തുള്ളതിന്റെ സന്തോഷം ശാന്തകുമാരിയുടെ ചിരിയിൽ പ്രതിഫലിക്കുന്നു.

നിരവധി പേരാണ് പ്രിയ നടന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ലാലേട്ടനെ തന്നതിന് നന്ദി.. ആശംസകൾ അമ്മ എന്നാണ് പലരും കമന്റുകളായി കുറിച്ചത്.

ലാലേട്ടന്റെ അമ്മയ്ക്ക് ദീർഘായുസ്സ് നേർന്നും കമന്റുകളുണ്ട്. സ്ട്രോക്ക് വന്നതിനുശേഷം കൊച്ചിയിലാണ് ശാന്തകുമാരി. മോഹൻലാൽ കുടുംബസമേതം ചെന്നൈയിലാണ് താമസം.

എങ്കിലും സമയം കിട്ടുമ്പോഴെല്ലാം അമ്മയെ കാണാൻ പറന്ന് എത്തും. ലാൽ അമ്മയെപോലെയാണെന്നാണ് ആരാധകർ പറയാറുള്ളത്.

രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം അമ്മയെ വരച്ചുവെച്ചതുപോലെ. തന്റെ അമ്മയുടെ പ്രായത്തിലുള്ള അമ്മമാർ ആരോ​ഗ്യത്തോടെ നടന്ന് പോകുന്നത് കാണുമ്പോൾ അമ്മയുടെ അവശതയെ കുറിച്ചാണ് താൻ ഓർക്കാറുള്ളതെന്ന് മോഹൻലാൽ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ കൂടുതൽ സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ് മോഹൻലാൽ ഇപ്പോൾ.

അടുത്തിടെ വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വശാന്തി ഫൗണ്ടേഷൻ വഴി മൂന്ന് കോടി നൽകുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു.

2007 ലാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ മരിക്കുന്നത്. മോഹൻലാലിന്റെ ജേഷ്ഠ സഹോദരൻ പ്യാരിലാലും 2000ൽ മരണപ്പെട്ടിരുന്നു.

അച്ഛനമ്മമാരിലൂടെയാണ് ഞാന്‍ ഈ ഭൂമിയുടെ യാഥാര്‍ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കണ്‍തുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളിലേക്കും പറത്തിവിട്ടത്.

അവരാണ് ഞാന്‍ അലഞ്ഞലഞ്ഞ് തിരിച്ചുവരുമ്പോള്‍ കാത്തിരുന്നത്. എന്ന ചേര്‍ത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാര്‍ഥകമാക്കിയത്. അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്.

സ്നേഹത്തിന്റെ കടലായി എന്നും... എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌ക്കരിക്കാറുണ്ട് എന്നാണ് മാതാപിതാക്കളെ കുറിച്ച് മുമ്പൊരിക്കൽ മോഹൻലാൽ കുറിച്ചത്.

#mohanlal #celebrated #mother #santhakumari #birthday #kochi #house #photo #goes #viral

Next TV

Related Stories
'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

Dec 1, 2025 04:23 PM

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന്...

Read More >>
' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി,  വികാരഭരിതയായി മഞ്ജരി!

Dec 1, 2025 12:39 PM

' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി, വികാരഭരിതയായി മഞ്ജരി!

ബുക്കിൽ അച്ഛനെ കുറിച്ച് എഴുതിയത് , മഞ്ജരിയുടെ ബാല്യകാല ഓർമ്മകൾ , അച്ഛനെ റോൾമോഡൽ ആക്കിയ ജീവിതം...

Read More >>
'അച്ഛൻ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു' -ഷമ്മി തിലകൻ

Nov 29, 2025 01:36 PM

'അച്ഛൻ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു' -ഷമ്മി തിലകൻ

തിലകന്റെ ആഗ്രഹം , ഷമ്മിതിലകൻ പറയുന്നത് , മമ്മൂട്ടി ചിത്രം...

Read More >>
കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് വെള്ളപൂശി റെഡിയാക്കി, മഞ്ജുവുമായി പിരിഞ്ഞതിന് കാരണം കാവ്യാ ...? ദിലീപ് തുറന്ന് പറയുന്നു

Nov 29, 2025 12:57 PM

കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് വെള്ളപൂശി റെഡിയാക്കി, മഞ്ജുവുമായി പിരിഞ്ഞതിന് കാരണം കാവ്യാ ...? ദിലീപ് തുറന്ന് പറയുന്നു

നടിയെ ആക്രമിച്ച കേസ് , ദിലീപ് മഞ്ജു ബന്ധം പിരിയാൻ കാരണം, കാവ്യയെ കല്യാണം കഴിച്ചതിനുപിന്നിൽ...

Read More >>
Top Stories










News Roundup