#vincyaloshious | 'ഭാ​ഗ്യവതി'; മനംനിറഞ്ഞ് കാൽതൊട്ട് വണങ്ങി വിൻസി, നെഞ്ചോട് ചേർത്ത് അനു​ഗ്രഹിച്ച് മമ്മൂട്ടി

#vincyaloshious | 'ഭാ​ഗ്യവതി'; മനംനിറഞ്ഞ് കാൽതൊട്ട് വണങ്ങി വിൻസി, നെഞ്ചോട് ചേർത്ത് അനു​ഗ്രഹിച്ച് മമ്മൂട്ടി
Aug 5, 2024 08:44 PM | By Susmitha Surendran

( moviemax.in)  ചില അഭിനേതാക്കൾ അങ്ങനെയാണ്, സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റും.

റിയാലിറ്റി ഷോകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് വെള്ളിത്തിരയിൽ എത്തിയവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഷോകളിൽ തിളങ്ങിയാലും സിനിമയിൽ ശോഭിക്കാനാവുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്.

ആ അപൂർവ്വ ഭാ​ഗ്യം ലഭിച്ച നടികളില്‍ ഒരാളാണ് വിൻസി അലോഷ്യസ്. നായികാ- നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് വിൻസി.

ഇപ്പോഴിതാ വിൻസി പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വീകരിച്ച ശേഷമുള്ള പോസ്റ്റ് ആണിത്.

ഒപ്പം മമ്മൂട്ടിയും ഉണ്ട്. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാരം സ്വീകരിച്ച വിൻസി നേരെ വന്ന് മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്നുണ്ട്.

പിന്നാലെ നെഞ്ചോട് ചേർത്ത് അശ്ലേഷിക്കുന്ന മമ്മൂട്ടിയെയും വിൻസി പങ്കുവച്ച ഫോട്ടോയിൽ കാണാം. 'ഈ നിമിഷത്തിന് ഫിലിം ഫെയറിന് നന്ദി', എന്നാണ് ഫോട്ടോകൾ പങ്കുവച്ച് വിൻസി കുറിച്ചത്.

പിന്നാലെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. വിൻസിയുടെ വളർച്ചയിൽ അഭിമാനം ഉണ്ടെന്ന് പറഞ്ഞാണ് പലരുടെയും കമന്റുകൾ.

ഒപ്പം മമ്മൂട്ടിയുടെ അനു​ഗ്രഹം നേടിയ ഭാ​ഗ്യവതിയാണ് വിൻസി എന്നും ചിലർ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്. ഫിലിം ഫെയറിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയ്ക്ക് ആയിരുന്നു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.

#Now #post #shared #Vincy #getting #attention.

Next TV

Related Stories
'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' -  ബി രാകേഷ്

Dec 8, 2025 04:19 PM

'ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്, ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും' - ബി രാകേഷ്

ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തിരിച്ചെടുക്കും, നിലപാട് വ്യക്തമാക്കി ബി...

Read More >>
'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

Dec 8, 2025 12:39 PM

'എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നത്'; പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, നടിയെ ആക്രമിച്ച കേസ്, വിധി, ദിലീപ് കുറ്റവിമുക്തൻ...

Read More >>
Top Stories