ബിഎംഡബ്ല്യുന് പിന്നാലെ 1 കോടിയുടെ വോള്‍വോ എക്‌സ്‌സി 90 സ്വന്തമാക്കി താര ദമ്പതികള്‍

ബിഎംഡബ്ല്യുന് പിന്നാലെ 1 കോടിയുടെ വോള്‍വോ എക്‌സ്‌സി 90 സ്വന്തമാക്കി താര ദമ്പതികള്‍
Jan 24, 2022 10:27 PM | By Vyshnavy Rajan

ടെക്നോളജിയിലും, സുരക്ഷയിലും, ഉപയോക്താക്കളെ കംഫര്‍ട്ട് ആക്കുന്നതിലും മികച്ചു നില്‍ക്കുന്ന ഒരു കോടി വിലവരുന്ന വോള്‍വോ കാര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ താര ദമ്ബതികളായ ആഷിഖ് അബുവും റിമ കല്ലിങ്കലും.

വോള്‍വോയുടെ നിലവിലെ ഏറ്റവും മികച്ച എസ്‌യുവി മാത്രമല്ല, ഇത്ര അധികം സുരക്ഷയും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന വോള്‍വോ പുതിയ തലമുറയിലെ ആദ്യത്തെ പതിപ്പാണ് വോള്‍വോ എക്‌സ്‌സി 90. നിലവില്‍ വോള്‍വോയില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിക്കുന്ന ആട്രിബ്യൂട്ടുകളുടെ ഏറ്റവും മികച്ച രൂപമാണ് വോള്‍വോ എക്‌സ്‌സി 90.


ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ആഡംബര എസ്‌യുവി, കൊച്ചിയിലെ ഒരു ഡീലറുടെ കൈകളില്‍ നിന്നാണ് ആഷിഖ് അബുവും റിമയും സ്വന്തമാക്കിയത്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്‌ഷോറൂം വില.

വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്സ്‌സി 90. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്  ഇരുവരും, ബിഎംഡബ്ല്യു 3 സീരീസ് സ്വന്തമാക്കിയിരുന്നു. അന്ന് റിമയാണ് അതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ വോള്‍വോ എക്‌സ്‌സി 90, ആഷിഖ് അബുവാണ് സ്വന്തമാക്കിയിരിക്കുന്നത് .

After BMW, the star couple bought a Volvo Excise 90 worth Rs 1 crore

Next TV

Related Stories
Top Stories










News Roundup