കനി കുസൃതി കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്; ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാള്‍

കനി കുസൃതി കുറിച്ച്  റോഷന്‍ ആന്‍ഡ്രൂസ്; ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാള്‍
Oct 4, 2021 09:49 PM | By Truevision Admin

ബിരിയാണിയില്‍ കനി കുസൃതി, റോഷന്‍ ആന്‍ഡ്രൂസ്‌ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മലയാളത്തിൽ ഇത്തരം സിനിമകൾ ഉണ്ടാകാറില്ല ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. കനി ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. റോഷൻ ആൻഡ്രൂസ് അയച്ച സന്ദേശം സജിൻ ബാബു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.


ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച നിങ്ങൾ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകാറില്ല. സജിൻ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങൾ ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാൻ. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിൻ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകൾ സജിനിൽ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു- റോഷൻ ആൻഡ്രൂസ് പറയുന്നു.

'കേവ്' എന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ബിരിയാണി റിലീസ് ചെയ്തത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിയിരുന്നു. യുഎഎൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും ആണ് നിർവഹിച്ചത്.

Roshan Andrews on Kani Kusruti; One of the best actresses in India

Next TV

Related Stories
'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

Jan 26, 2026 11:21 AM

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച്...

Read More >>
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

Jan 24, 2026 02:01 PM

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്ര 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന്...

Read More >>
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
Top Stories