മോഹന്‍ലാല്‍ ചിത്രം കോപ്പിയടിയെന്ന് ആരോപണം ;ആ സിനിമ താന്‍ കണ്ടിട്ടില്ലെന്ന് ഭദ്രന്‍

മോഹന്‍ലാല്‍ ചിത്രം കോപ്പിയടിയെന്ന് ആരോപണം ;ആ സിനിമ താന്‍ കണ്ടിട്ടില്ലെന്ന് ഭദ്രന്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ഭദ്രന്‍ ടീം. സ്ഫടികം പോലുളള ഇവരുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ആദ്യ ചിത്രമായ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു മുതല്‍ ഭദ്രന്‍ സിനിമകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ലാലേട്ടന്‍. നായകനായും സഹനടനായുമൊക്കെ സംവിധായകന്‌റെ സിനിമകളില്‍ നടന്‍ എത്തി. എന്നാല്‍ ഇന്നും ഇവരുടെ സിനിമകളില്‍ പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രം സ്ഫടികം തന്നെയാണ്.

അതേസമയം അങ്കിള്‍ ബണ്ണും മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ്. 1991ലാണ് ചാര്‍ളി ചാക്കോ എന്ന റോളില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം റിലീസ് ചെയ്തത്. ഖുശ്ബു, ചാര്‍മിള, നെടുമുടി വേണു, റാണി, മോണിക്ക, ഫിലോമിന, ശാന്തകുമാരി, സുകുമാരി, മാള അരവിന്ദന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

1989ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ചിത്രം അങ്കിള്‍ ബക്കില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഒരുക്കിയ സിനിമ കൂടിയാണ് അങ്കിള്‍ ബണ്‍. 150 കിലോ ഭാരമുളള കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. അങ്കിള്‍ ബണിലെ ചാര്‍ളി മോഹന്‍ലാലിന്‌റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ്.അതേസമയം അങ്കിള്‍ ബണ്‍ കോപ്പിയടി ആരോപണത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സംവിധായകന്‍ ഭദ്രന്‍ മനസുതുറന്നിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ സിനിമയെ കുറിച്ച് സംസാരിച്ചത്. അങ്കിള്‍ ബണ്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്ത സിനിമയായിരുന്നു. അതിന്‌റെ കഥ എന്നോട് പറഞ്ഞത് സിനിമയുടെ നിര്‍മ്മാതാവാണ്.

150 കിലോ ഭാരമുളള ഒരു തടിയന്‍ ചാര്‍ളി അങ്കിളും അയാള്‍ക്കൊപ്പം മൂന്ന് പിളേളരും എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ആ സിനിമ ചെയ്യാന്‍ ഭയങ്കര താല്‍പര്യം തോന്നി. സത്യത്തില്‍ ഞാന്‍ ആ ചിത്രത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇതുവരെയും കണ്ടിട്ടില്ല. എന്നിട്ടും സിനിമ ചെയ്ത് കഴിഞ്ഞ് എന്റെ പേരില്‍ ചില ആരോപണങ്ങള്‍ വന്നു.

Bhadran says Mohanlal's film is plagiarism; he has not seen the film

Next TV

Related Stories
'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

Dec 15, 2025 11:06 AM

'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

ഭാമ എന്തിന് മൊഴി മാറ്റി? നടിയെ ആക്രമിച്ച കേസ്, ദിലീപിന് അനുകൂലമായി മൊഴി, ഡബ്ബിം​ഗ് ആർട്ടിസ്റ്റ്...

Read More >>
നീതിക്കായി പോരാട്ടം തുടരും , നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് ഡ‍ബ്ല്യൂസിസി

Dec 14, 2025 10:41 PM

നീതിക്കായി പോരാട്ടം തുടരും , നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് ഡ‍ബ്ല്യൂസിസി

നീതിക്കായി പോരാട്ടം തുടരും , നടിയെ ആക്രമിച്ച കേസ് , കോടതി വിധിയിൽ കടുത്ത നിരാശ,...

Read More >>
'ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്.... അന്നും, ഇന്നും, എന്നും അവൾക്കൊപ്പം'; മഞ്ജു വാര്യർ

Dec 14, 2025 07:39 PM

'ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്.... അന്നും, ഇന്നും, എന്നും അവൾക്കൊപ്പം'; മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസ്, അതിജീവതയുടെ പോസ്റ്റ്, മഞ്ജു വാര്യർ പോസ്റ്റ്...

Read More >>
Top Stories