#meeranandan | 'വെറുപ്പ് സ്നേഹമായി മാറി തുടങ്ങി, അദ്ദേഹം ജെനുവിനും നിഷ്കളങ്കനുമാണ്'; വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായെന്ന് മീര

#meeranandan | 'വെറുപ്പ് സ്നേഹമായി മാറി തുടങ്ങി, അദ്ദേഹം ജെനുവിനും നിഷ്കളങ്കനുമാണ്'; വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായെന്ന് മീര
Jul 30, 2024 06:41 AM | By ADITHYA. NP

(moviemax.in)ഒരു മാസം മുമ്പ് അത്യാഢംബരത്തോടെയാണ് നടിയും റേഡിയോ ജോക്കിയും മോഡലുമെല്ലാമായ മീര നന്ദന്റെ വിവാഹം നടന്നത്. ​ഗുരുവായൂർ ക്ഷേത്ര നടയിൽ കണ്ണന്റെ മുമ്പിൽ വെച്ചായിരുന്നു താലികെട്ട്.

പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാമായി വിവാഹസൽക്കാരവും നടത്തി. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

വർക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തത്.ലണ്ടനിൽ അക്കൗണ്ടായി ജോലി ചെയ്യുകയാണ് ശ്രീജു. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

പിന്നീട് മീരയെ നേരില്‍ കാണാനായി യുകെയില്‍ നിന്നും ശ്രീജു ദുബായിലേക്ക് എത്തി. ഇരുവർക്കും ഇഷ്ടമാകുകയും വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് വീട്ടുകാർ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാ​ഹനിശ്ചയം.

വിവാഹശേഷം അധികനാൾ ഒരുമിച്ച് നാട്ടിൽ നിൽക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. യുഎഇയിൽ ഗോൾഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായതുകൊണ്ട് തന്നെ മീര ദുബായിലേക്ക് തിരികെ പോയി.

ശ്രീജു ലണ്ടനിലേക്കും പറന്നു. ലീവ് കിട്ടാനില്ലെന്നത് തന്നെയാണ് ഇരുവരും ഒരുമിച്ച് അധികസമയം പിന്നിടാതിരുന്നതിന് പിന്നിലെ പ്രധാന കാരണം. ലണ്ടനിൽ ഒരു വിവാഹ സൽക്കാരം നടത്താൻ പ്ലാനുള്ളതായി വിവാഹതിരായശേഷം വിശേഷങ്ങൾ പങ്കിടവെ മീര പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടുവെന്നതിന്റെ സന്തോഷം ഭർത്താവ് ശ്രീജുവിനൊപ്പമുള്ള സുന്ദര നിമിഷം പങ്കിട്ട് മീര അറിയിച്ചിരിക്കുകയാണ്.

വൺ മന്ത് ഡൗൺ... ഫോർ എവർ ടു ​ഗോ എന്നാണ് മീര വീഡിയോയ്ക്കൊപ്പം കുറിച്ചത്.മൈലവ്, മൈവേൾഡ്, ഹാപ്പിനസ്, പോസിറ്റീവ് വൈബ്സ്, ഹസ്ബെന്റ്, മിസ്സിങ് യു തുടങ്ങിയ ഹാഷ്ടാ​ഗുകൾക്കൊപ്പമായിരുന്നു മീരയുടെ വീഡിയോ.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഏറെയും കമന്റുകൾ മീരയുടെയും ശ്രീജുവിന്റെയും സന്തോഷകരമാചയ ദാമ്പത്യത്തിന് ദീർഘായുസ്സ് ആശംസിച്ചുള്ളതായിരുന്നു.

ശ്രീജുവിന്റെ പെരുമാറ്റത്തെ പ്രശംസിച്ചും കമന്റുകളുണ്ട്. വളരെ നിഷ്കളങ്കനും ജെനുവിനുമായ വ്യക്തിയാണ് ശ്രീജുവെന്ന് തോന്നുന്നു, മുല്ല സിനിമ തൊട്ട് കണ്ട് വരുന്ന കുട്ടിയാണ് മീര.

വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ഒരാൾ.ഒരുപാട് സന്തോഷം മീര... നല്ല ഒരാളെ തന്നെ ഭർത്താവായി കിട്ടിയല്ലോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ചിലർക്ക് മീരയുടെ വിവാ​ഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടുവെന്നത് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ ആശ്ചര്യവും ചിലർ കമന്റിൽ പ്രകടിപ്പിച്ചിട്ടുണ്ട്.

പോസിറ്റീവ് കമന്റുകൾക്ക് പുറമെ ചിലർ പതിവായുള്ള പരിഹാസ കമന്റുകളുമായും എത്തിയിട്ടുണ്ട്. കൂടുതലും ശ്രീജുവിന്റെ രൂപത്തെ പരിഹസിച്ചുള്ളതായിരുന്നു.‍

ഇന്ന് ബംഗാളി വാർക്ക പണിക്ക് പോയില്ലേ ശകുന്തളേ?, നിങ്ങൾ ഇതുവരെ ഡിവോഴ്സായില്ലേ? എന്നിങ്ങനെയാണ് അവയിൽ ചിലത്. ശ്രീജുവിനെ ബോഡി ഷെയിം ചെയ്തുള്ള കമന്റുകൾ മീര വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കിട്ടപ്പോൾ മുതൽ വരാൻ തുടങ്ങിയതാണ്.

എന്നാൽ ഇതുവരെയും ഒന്നിനോടും പ്രതികരിക്കാൻ മീര തയ്യാറായിട്ടില്ല. ശ്രീജുവിനൊപ്പമുള്ള ദാമ്പത്യത്തിൽ മീര അതീവ സന്തോഷത്തിലാണെന്നത് താരത്തിന്റെ ഫോട്ടോയിലും വീഡിയോയിലും വ്യക്തവുമാണ്.

മീരയെ കണ്ടപ്പോൾ തന്നെ അവളെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഈ കുട്ടി എന്റെ ഭാര്യയാകണമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നുമാണ് മീരയെ കണ്ട നിമിഷത്തെ കുറിച്ച് സംസാരിക്കവെ ശ്രീജു മുമ്പൊരിക്കൽ പറഞ്ഞത്.

ശ്രീജു ലണ്ടനിൽ ജനിച്ച് വളർന്നൊരാളാണ്. 16 വർഷങ്ങൾക്കുശേഷം സ്വന്തം വിവാഹനിശ്ചയത്തിനാണ് ശ്രീജു കേരളത്തിലെത്തിയത്. രണ്ടുപേരുടെയും സ്വഭാവം രണ്ടാണെന്നും.

തന്നെപ്പോലെ ടെൻഷൻ അടിക്കുന്ന പ്രകൃതമെയല്ല ശ്രീജുവിന്റേതെന്നും അതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും മീര മുമ്പൊരിക്കൽ ശ്രീജുവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞിട്ടുണ്ട്.

വൈകാതെ ശ്രീജുവും ദുബായിൽ വന്ന് മീരയ്ക്കൊപ്പം സെറ്റിൽഡായേക്കും.

#actress #meeranandan #shared #her #one #month #marriage #life #happiness #goes #viral-

Next TV

Related Stories
#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

Nov 28, 2024 10:07 PM

#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍...

Read More >>
#RajBShetty | മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല - രാജ് ബി. ഷെട്ടി

Nov 28, 2024 08:27 PM

#RajBShetty | മലയാളം ഇഷ്ടമാണ്, പക്ഷേ ഇപ്പോഴും ആ അക്ഷരം മാത്രം പഠിക്കാന്‍ പറ്റുന്നില്ല - രാജ് ബി. ഷെട്ടി

സൗണ്ട് ഡിസൈനറായ സച്ചിനും മിക്‌സിങ് ചെയ്തിട്ടുള്ള അരവിന്ദുമൊക്കെ മലയാളികളായിരുന്നു. അവരോടൊക്കെ സംസാരിക്കുമ്പോള്‍ എനിക്ക് മലയാളം...

Read More >>
#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

Nov 28, 2024 05:44 PM

#mareenamichael | 'ഞാൻ ഗസ്റ്റായി വന്നാൽ ആങ്കറിങ് ചെയ്യില്ലെന്ന് പറഞ്ഞു'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, വെളിപ്പെടുത്തി മെറീന

ഷൂട്ടിന് ചെന്നപ്പോൾ ആ ഷോയുടെ ആങ്കർ ചെയ്ഞ്ചായി. മുമ്പ് ചെയ്തിരുന്നയാളായിരുന്നില്ല...

Read More >>
#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Nov 28, 2024 05:35 PM

#soubinshahir | സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന...

Read More >>
#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

Nov 28, 2024 03:10 PM

#Sonanair | 'ഇപ്പോള്‍ സിനിമയൊന്നുമില്ല, സാരിയൊക്കെ അഴിച്ചു തുടങ്ങി'യെന്ന് പറഞ്ഞു! ആ ഫോട്ടോയ്ക്ക് പിന്നിൽ നടന്നതിനെ പറ്റി സോന നായര്‍

മോഹന്‍ലാല്‍ നായകനായി എത്തിയ നരന്‍ എന്ന സിനിമയിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രമാണ് സോനയുടെ കരിയറിലെ...

Read More >>
#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

Nov 28, 2024 02:01 PM

#parvathythiruvothu | 'ഞാൻ പച്ച കുത്തി, എന്റെ ദേഹത്ത് എന്റെ മോളുടെ പേരുണ്ട്'; പക്ഷെ അമ്മയാകാൻ ഉറപ്പില്ലാത്തതിന് കാരണം -പാർവതി

അമ്മയാകണമെങ്കിൽ ദത്തെടുക്കേണ്ടി വരുമെന്ന് തോന്നി. കുഞ്ഞിന്റെ പേര് എനിക്ക്...

Read More >>
Top Stories










GCC News