Nov 28, 2024 10:07 PM

മതനിന്ദാ ആക്ഷേപം വന്നതിനെ തുടര്‍ന്ന് 'ടര്‍ക്കിഷ് തര്‍ക്കം' എന്ന ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ വാദം വിവാദമായിരുന്നു. തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം അടക്കം അണിയറപ്രവര്‍ത്തകരുടെ വാദത്തെ വിമര്‍ശിച്ച്രം ഗത്തെത്തിയിരുന്നു. ചിത്രത്തിലെ പ്രധാന താരം ലുക്ക്മാനും ഇത്തരത്തില്‍ സമാനമായ അഭിപ്രായവുമായി രംഗത്ത് എത്തിയിരുന്നു.

റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിന്‍റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് അറിവെന്നും, അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ലെന്നും ലുക്മാന്‍ പറയുന്നു.

ഇതിന് പിന്നാലെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ സണ്ണി വെയ്നും ചിത്രത്തിന്‍റെ അണിയറക്കാരുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചില്ലെന്ന് സണ്ണി വെയ്നും പറയുന്നു.

സണ്ണി വെയ്ന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു.

സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എൻ്റെ എളിയ അഭിപ്രായം. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.












#'I #didn't #get #an #exact #one #no #threat #SunnyWayne #opens #up #on #turkishtharkkam #controversy

Next TV

Top Stories










News Roundup