#Jyothika | സൂര്യയുമായി എന്താണ് പ്രശ്‌നം? ഭര്‍ത്താവിന്റെ ജന്മദിനം മറന്നതാണോ! ജ്യോതികയോട് ചോദ്യങ്ങളുമായി ആരാധകര്‍

#Jyothika | സൂര്യയുമായി എന്താണ് പ്രശ്‌നം? ഭര്‍ത്താവിന്റെ ജന്മദിനം മറന്നതാണോ! ജ്യോതികയോട് ചോദ്യങ്ങളുമായി ആരാധകര്‍
Jul 24, 2024 04:59 PM | By Jain Rosviya

(moviemax.in)തമിഴ് സിനിമയുടെ പ്രിയപ്പെട്ട സൂര്യയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.

നടനുള്ള ജന്മദിന സന്ദേശങ്ങളുമായി സോഷ്യല്‍ മീഡിയ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇത്തവണ നാല്‍പത്തിയൊന്‍പതാമത്തെ ജന്മദിനമാണ് സൂര്യ ആഘോഷിച്ചത്. ഇതിന് പിന്നാലെ താരത്തെ കുറിച്ചുള്ള പല കഥകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.

നിലവില്‍ തമിഴിലെ സൂപ്പര്‍താര നിരയില്‍ നില്‍ക്കുന്ന നടനാണ് സൂര്യ. അതിലുപരി ഭാര്യയും നടിയുമായ ജ്യോതികയ്‌ക്കൊപ്പം ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച് നിര്‍മാണത്തിലും സജീവമായി നില്‍ക്കുന്നു.

ഇതിനകം നാല്‍പത്തിയൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സൂര്യയെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

നടന്‍ ശിവകുമാറിന്റെ മകന്‍ എന്ന ലേബലിലാണ് സൂര്യ സിനിമയിലേക്ക് എത്തുന്നത്. നായകവേഷത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ സൂര്യയ്ക്ക് കൈനിറയെ അവസരങ്ങളായി.

ഇപ്പോള്‍ തമിഴിലെ മികച്ച അഞ്ച് നായകന്മാരില്‍ ഒരാള്‍ സൂര്യയാണ്. സൂര്യ നായകനായി അവസാനമെത്തിയ ചിത്രം പ്രതീക്ഷിച്ചത്രയും വിജയം നേടിയില്ല.

എന്നിരുന്നാലും, അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥയും സന്ദര്‍ഭങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ളതാണെന്നാണ് ആരാധകര്‍ പയുന്നത്.

സിനിമയ്ക്കപ്പുറം നല്ലൊരു കുടുംബനാഥനാണ് സൂര്യ. പല വേദികളിലും ഭര്‍ത്താവെന്ന നിലയിലും മക്കളുടെ അച്ഛനെന്ന നിലയിലും സൂര്യ സൂപ്പറാണെന്ന് ജ്യോതിക പറഞ്ഞിട്ടുണ്ട്.

പക്ഷേ ഇത്തവണ ഭര്‍ത്താവിന്റെ ജന്മദിനത്തിന് പോസ്റ്റുകളൊന്നും ജ്യോതിക ഇടാത്തതിനെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍. ഒരുമിച്ച് അഭിനയിക്കുന്ന കാലത്താണ് സൂര്യയും ജ്യോതികയും ഇഷ്ടത്തിലാവുന്നത്.

ഈ വിവാഹത്തിന് നടന്റെ വീട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഒടുവില്‍ താരങ്ങള്‍ ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടന്നു.

വിവാഹശേഷം ജ്യോതിക അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയും പിന്നീട് മക്കള്‍ക്ക് ജന്മം കൊടുത്ത് കുടുംബിനിയായി ജീവിച്ചു.

ഇടയ്ക്ക് ജ്യോതിക അഭിനയത്തിലേക്ക് തിരികെ വന്നത് മുതലാണ് സൂര്യയുടെ കൂടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മരുമകള്‍ അഭിനയിക്കുന്നതില്‍ അതൃപ്തനായ സൂര്യയുടെ പിതാവും നടനുമായ ശിവകുമാര്‍ ജ്യോതികയെ എതിര്‍ത്തുവെന്നാണ് ആരോപണം.

ഇതിനെ ചൊല്ലി ജ്യോതിക ഭര്‍ത്താവിന്റെ വീട് വിട്ട് പോവുകയും മക്കളുടെ കൂടെ മുംബൈയിലേക്ക് താമസം മാറിയെന്നും അഭ്യൂഹങ്ങളുണ്ട്.

സൂര്യ-ജ്യോതിക ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും കുടുംബത്തിലെ അന്തരീക്ഷം താരങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായിട്ടാണ് സൂചന.

അതേ സമയം അടുത്തിടെ അംബാനി കുടുംബത്തിലെ വിവാഹത്തിന് ദമ്പതിമാര്‍ ഒരുമിച്ച് വന്നത് വലിയ വാര്‍ത്തയായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് വളരെ കുറച്ച് താരങ്ങളെ ആനന്ദ് അംബാനിയുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളു.

അതില്‍ പ്രധാനപ്പെട്ട താരങ്ങളായിരുന്നു സൂര്യയും ജ്യോതികയും. താരങ്ങളുടെ സ്‌നേഹവും ഐക്യവും ഈ ദിവസങ്ങളില്‍ ശ്രദ്ധേയമായിരുന്നു.

ആയതിനില്‍ ജന്മദിന സന്ദേശം ഇട്ടില്ലെന്ന് കരുതി മറ്റ് കഥകള്‍ക്കൊന്നും അവിടെ യാതൊരു സ്ഥാനവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

#why #actress #jyothika #not #wish #hubby #suriya #his #birthday #latest #rumours #goes #viral

Next TV

Related Stories
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










News Roundup






https://moviemax.in/-