#SantoshVarki | നടി-നടന്മാർക്കെതിരേ അശ്ലീല പരാമർശം; യുട്യൂബർ സന്തോഷ് വർക്കിക്കെതിരെ പൊലീസ് താക്കീത്

#SantoshVarki | നടി-നടന്മാർക്കെതിരേ അശ്ലീല പരാമർശം; യുട്യൂബർ സന്തോഷ് വർക്കിക്കെതിരെ പൊലീസ് താക്കീത്
Jul 23, 2024 11:24 PM | By VIPIN P V

സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചു.

താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.

മുമ്പ് നടൻ ബാലയെയും സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചിരുന്നു.

ബാലയുടെ പരാതി അമ്മ ജനറൽ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവെപ്പിച്ചു.

ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകി. 

സിനിമ റിവ്യൂവിന്റെ മറവിൽ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അശ്ലീല പരാമർശം നടത്തുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം.

അതേ സമയം തൻ്റെ പരാതിയിൽ സന്തോഷ് വർക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നൽകിയതെന്ന് നടൻ ബാല പറഞ്ഞു.

#Obsceneremarks #actress #actors #Policewarning #YouTuber #SantoshVarki

Next TV

Related Stories
ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

Dec 21, 2025 12:44 PM

ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

ശ്രീനിവാസൻ , ശ്രീനിക്ക് പേപ്പറും പേനയും സമർപ്പിച്ച് സത്യൻ...

Read More >>
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
Top Stories










News Roundup