(moviemax.in)ഒരു കാലത്ത് മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായിരുന്നു മേനക. രാമായി വയസ്ക്ക് വന്തുട്ടാ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മേനക സിനിമയിലെത്തിയത്.
എന്നാൽ ഏറ്റവും അധികം അഭിനയിച്ചത് മലയാളത്തിൽ തന്നെ.
1981ൽ ഓപ്പോൾ എന്ന ചിത്രത്തിലൂടെയാണ് മേനക മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ചെയ്ത ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റായി.
ശങ്കർ- മേനക കോംമ്പോയും ആ കാലത്ത് വലിയ ഹിറ്റായിരുന്നു. മേനകയിൽ നിന്ന് മേനക സുരേഷ്കുമാറിലേക്കുള്ള ദൂരം അത്ര പ്രയാസമേറിയത് അല്ലായിരുന്നു.
വിവാഹത്തിനു ശേഷം നടന്ന രസകരമായ സംഭവങ്ങളാണ് ഫ്ലവേഴ്സ് ഒരു കോടിയിൽ വന്നപ്പോൾ മേനക പറയുന്നത്. സുരേഷ് കുമാറിനെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന്റെ തന്നെ സുഹൃത്ത് കിരീടം ഉണ്ണി മേനകയെ കാണാൻ പോയിരുന്നു.
ഏകദേശം വിവാഹം കഴിഞ്ഞ് ഒരു വർഷം ആകുന്നേയുള്ളൂ. ആ സമയത്താണ് ഈ സംഭവം നടക്കുന്നത്. "ഉണ്ണി ചേട്ടൻ എന്നോട് പറഞ്ഞു നിന്നെ ഞാൻ എന്റെ സഹോദരിയെ പോലെയാണ് കാണുന്നത്. അതുകൊണ്ടാണ് പറയുന്നത്.
സുരേഷിന് പാലക്കാട് ഒരു ബന്ധമുണ്ട്. അതെനിക്ക് ഭയങ്കര വേദന ഉണ്ടാക്കുന്നുണ്ട്. അത് പറഞ്ഞില്ലെങ്കിൽ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റം ആയിരിക്കും എന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേട്ടയുടൻ ഞാൻ പറഞ്ഞു ചേട്ടാ ചേട്ടന് പാലക്കാടുള്ള ആളെ കുറിച്ച് മാത്രമേ അറിയുള്ളൂ..
കോട്ടയത്തും എറണാകുളത്തുമുള്ള ആളെ അറിയില്ലേ എന്ന്. ഇത് പറഞ്ഞയുടൻ സുരേഷേട്ടൻ മതിലിന്റെ അപ്പുറത്ത് നിന്ന് പുറത്തേക്ക് വന്നു."അവർ ഒരുമിച്ച് മേനകയെ പറ്റിച്ചതായിരുന്നു. പക്ഷേ മേനക അത്തരം കാര്യങ്ങളിൽ ടെൻഷൻ ആയില്ല.
അതൊരു രസകരമായ രീതിയിൽ സംഭവിച്ചെന്ന് മേനക ഓർത്തെടുത്തു.
1987ൽ ആയിരുന്നു മേനകയും സുരേഷ്കുമാറും വിവാഹിതരാവുന്നത്. സത്യത്തിൽ ആ കാലത്ത് എല്ലാവർക്കും ശങ്കർ- മേനക ജോഡികൾ ജീവിതത്തിലും ഒന്നിക്കും എന്നൊരു താത്പര്യം ഉണ്ടായിരുന്നു.
അത്തരത്തിൽ ശങ്കറിന്റെ അമ്മയും ചിന്തിച്ചിരുന്നെന്ന് മേനക പറയുന്നുണ്ട്. "ഒരു കാലത്ത് നിരവധി പ്രണയ ലേഖനങ്ങളും കത്തുകളും വരാറുണ്ടായിരുന്നു. പലരും ഞാൻ ചെയ്ത കഥാപാത്രത്തെ ആരാധിച്ചു അത് പോലെ ജീവിത പങ്കാളി വേണമെന്ന് പറയുമായിരുന്നു.
എന്നാൽ പലരുടേയും ആഗ്രഹം ഞാനും ശങ്കറും വിവാഹം ചെയ്യണമെന്നായിരുന്നു. അത്തരത്തിൽ ഒരിക്കൽ ശങ്കറും മേനകയും സുരേഷ് കുമാറും ശങ്കറിന്റെ വീട്ടിൽ ഊണ് കഴിക്കാൻ പോയപ്പോൾ മേനകയും സുരേഷ്കുമാറും വിവാഹം ചെയ്യാൻ പോകുന്നുവെന്ന് ശങ്കർ അമ്മയോട് പറഞ്ഞു."
"ഉടനെ അമ്മ മേനകയോട് ചോദിച്ചു മോള് സുരേഷിനെ കെട്ടാൻ പോവുകയാണോ. ഞാൻ കരുതി ശങ്കറിനെ കെട്ടാൻ പോവുകയാണെന്ന്.
ആ വിഷയം സംസാരിക്കാനാണ് നിങ്ങൾ വന്നതെന്നാണ് ഞാൻ കരുതിയത്." മേനക പറഞ്ഞു. സത്യത്തിൽ അങ്ങനൊരു ചിന്ത പോലും താരത്തിന് ഉണ്ടായിരുന്നില്ല. പ
ക്ഷേ ആ കാലത്ത് വലിയ രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടായത് ശങ്കറും മേനകയും വിവാഹിതരാവുമെന്നാണ്. എന്റെ മോഹങ്ങൾ പൂവണിഞ്ഞു.
എങ്ങനെ നീ മറക്കും, ഓടരുതമ്മാവ ആളറിയാം, വീണ്ടും ചലിക്കുന്ന ചക്രം തുടങ്ങി മേനക- ശങ്കർ കോംബോയിൽ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. എല്ലാം വൻ ഹിറ്റായിരുന്നു.
#actor #shankar #mother #believed #will #marry #menaka #actress #revealed #story #program