#rameshpisharody | വണ്ടിയില്‍ ചോരയില്‍ കുളിച്ച് ഒരാള്‍! ഇടിച്ചിട്ട ആളേയും കൊണ്ട് പരിപാടിയ്ക്ക് വന്ന ധര്‍മ്മന്‍: പിഷാരടി പറയുന്നു

#rameshpisharody |  വണ്ടിയില്‍ ചോരയില്‍ കുളിച്ച് ഒരാള്‍! ഇടിച്ചിട്ട ആളേയും കൊണ്ട് പരിപാടിയ്ക്ക് വന്ന ധര്‍മ്മന്‍: പിഷാരടി പറയുന്നു
Jul 18, 2024 09:10 PM | By Athira V

മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് രമേശ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. മിമിക്രി വേദികളിലൂടെ ആരംഭിച്ച ഈ സൗഹൃദം പിന്നീട് മലയാളികള്‍ക്ക് നിരവധി ചിരിയോര്‍മ്മകള്‍ തന്ന കൂട്ടുകെട്ടായി മാറുകയായിരുന്നു. ഇരുവരും ഇന്ന് സിനിമാലോകത്തെ നിറ സാന്നിധ്യമാണ്. തങ്ങളുടെ മിമിക്രി കാലത്തേയും മറ്റും രസകരമായ കഥകള്‍ പിഷാരടിയും ധര്‍മ്മജനും പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

ഇപ്പോഴിതാ ധര്‍മ്മജനെക്കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആരും ചെയ്യാത്ത ചിലതൊക്കെ ധര്‍മ്മജന്‍ ചിലപ്പോള്‍ ചെയ്യുമെന്നാണ് പിഷാരടി പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു പിഷാരടി. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ധര്‍മ്മജന്‍ നല്ല മനുഷ്യനാണ്. ആളുകള്‍ തന്നെപ്പറ്റി എന്ത് ചിന്തിക്കുന്നു എന്നതൊന്നും അവനെ ബാധിക്കുന്ന കാര്യമല്ല. എന്നെപ്പറ്റി ഒരു കുറ്റമൊന്നും അവനെ പറഞ്ഞ് വിശ്വസിപ്പിക്കാനാകില്ല. അവന്റെ കൂട്ടുകാരപ്പറ്റി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാകില്ല. വളരെ ജെനുവിനാണ്. പക്ഷെ ചിലപ്പോള്‍ വിചാരിക്കാത്ത ചില കാര്യങ്ങള്‍ ഇവന്‍ ചെയ്തുകളയും. ഒരിക്കല്‍ കൊല്ലത്ത് ഒരു പരുപാടി ഉണ്ടായിരുന്നു. വൈകിട്ട് ആറരയാകുമ്പോള്‍ പോകണം. ഞാന്‍ ഡേറ്റ് കൊടുത്തു. ഞാനും ധര്‍മ്മനും പോകാന്‍ റെഡിയാകുന്നു. 

അന്നത്തെ ദിവസം ഉച്ചയോടെ ഞാന്‍ വിളിച്ചപ്പോള്‍ ഇവന്‍ മലപ്പുറം ഭാഗത്ത് എവിടെയോ ഒരു സിഡി കടയുടെ ഉദ്ഘാടനത്തിന് പോയിരിക്കുകയാണ്. നീയിത് എന്ത് തെമ്മാടിത്തമാണ് കാണിച്ചേക്കുന്നത്, നമുക്ക് പരിപാടുള്ളതല്ലേ, പോകണ്ടേ എന്നൊക്കെ ഞാന്‍ ചോദിച്ചു. ഞാന്‍ കാറിലാണ് വന്നത്. നേരെ സ്‌പോട്ടിലേക്ക് എത്തിക്കോളാം എന്ന് ധര്‍മ്മന്‍ പറഞ്ഞു. കൂടിപ്പോയാല്‍ ഷോ തുടങ്ങി നാല് പാട്ട് കഴിയുമ്പോഴേക്കും എത്തും. 


ഞാന്‍ ഇതിനിടയ്ക്ക് വിളിക്കുന്നുണ്ടെങ്കിലും അവന്‍ ഫോണ്‍ എടുക്കുന്നില്ല. കുറേക്കഴിഞ്ഞപ്പോള്‍ എടുത്തിട്ട് എന്റെ വണ്ടിയിടിച്ചു, അതിനാല്‍ വൈകും എന്നു പറഞ്ഞു. എന്തിനാണ് ധര്‍മ്മാ ഇങ്ങനെ നുണ പറയുന്നത്, വേറെ പുതിയ വല്ല നുണയും പറയ് എന്ന് ഞാനും പറഞ്ഞു. ഈ സമയത്ത് അവിടെ സംഭവിച്ചത് മറ്റൊന്നാണ്. ആലപ്പുഴ ഭാഗത്തുവച്ച് ഇവന്റെ വണ്ടി ഏതോ ഒരു സൈക്കിളുകാരനെ ഇടിച്ചു. അയാള്‍ മദ്യപിച്ചിരുന്നു. അങ്ങനെ വന്ന് കയറിയതാണ്. 

ഉടനെ തന്നെ നാട്ടുകാരൊക്കെ ചേര്‍ന്ന് അയാളെ ധര്‍മ്മന്റെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് പൊക്കോളാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഇടി കൊണ്ടയാള്‍ നോക്കുമ്പോള്‍ ധര്‍മ്മജന്‍. നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഞാന്‍ ധര്‍മ്മജനാണ്. ഒരുപാടിയ്ക്ക് പോകുന്ന വഴിയാണ് എന്ന് അവന്‍ പറഞ്ഞു. ഉടനെ, എന്നാല്‍ ഞാനും ഉണ്ടെന്നായി അയാള്‍.

അങ്ങനെ ആശുപത്രിയില്‍ പോകാതെ ഇടി കൊണ്ട ആളേയും കൂട്ടി വണ്ടി നേരെ പരിപാടി നടക്കുന്നിടത്തേക്ക്. കാര്‍ വന്നതും ഞാന്‍ പോയി നോക്കിയപ്പോള്‍ വണ്ടിയില്‍ ഒരാള്‍ ചോരയില്‍ കുളിച്ച് കിടക്കുകയാണ്. ഞാന്‍ പറഞ്ഞിട്ട് നീ വിശ്വസിച്ചില്ലല്ലോ, ദാ നോക്ക് എന്ന് ധര്‍മ്മന്‍. കമ്മിറ്റിക്കാര്‍ ഓര്‍ത്തത് സ്‌കിറ്റിന് മേക്കപ്പിട്ടതാണെന്നായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ കെട്ടിറങ്ങി. അതോടെ വേദനയും തുടങ്ങി. പിന്നെ അയാളെ ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടു പോയി മരുന്നൊക്കെ വാങ്ങി. ഇങ്ങനെ ലോകത്താരും ചെയ്യാത്ത കാര്യങ്ങള്‍ അവന്‍ ചെയ്യും.

#rameshpisharody #recalls #funny #incident #dharmajanbolgatty #car #hitting #drunk #man

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall