#riyazkhan | 'അടിച്ചു കേറി വാ' ഹിറ്റാക്കിയവരെ കണ്ടെത്തി റിയാസ് ഖാന്‍; കെട്ടിപ്പിടിച്ച് നന്ദി പറച്ചില്‍ -വീഡിയോ

#riyazkhan | 'അടിച്ചു കേറി വാ' ഹിറ്റാക്കിയവരെ കണ്ടെത്തി റിയാസ് ഖാന്‍; കെട്ടിപ്പിടിച്ച് നന്ദി പറച്ചില്‍ -വീഡിയോ
Jul 13, 2024 04:51 PM | By Athira V

മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും ഹിന്ദിയിലും ഒക്കെ പതിറ്റാണ്ടുകളായി സാന്നിധ്യം അറിയിച്ച നടനാണ് റിയാസ് ഖാന്‍. 400ന് അടുത്ത് ചിത്രങ്ങളില്‍ വിവിധ വേഷങ്ങളില്‍ റിയാസ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്.

ഇതില്‍ നായകനായും വില്ലനായും സഹനടനായും ഒക്കെ റിയാസ് ഖാന്‍ സാന്നിധ്യമായിട്ടുണ്ട്. മലയാളത്തില്‍ ബാലേട്ടന്‍ സിനിമയിലെ വില്ലന്‍ റോള്‍ അടക്കം മറക്കാന്‍ കഴിയാത്ത ഏറെ റോളുകള്‍ റിയാസ് ചെയ്തിട്ടുണ്ട്.

അടുത്തിടെ റിയാസ് അഭനയിച്ച പഴയ ചിത്രത്തിലെ ഒരു ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജലോത്സവം എന്ന സിബി മലയില്‍ ചിത്രത്തിലെ 'അടിച്ചുകയറി വാ' എന്ന ഡയലോഗാണ് പുതുതലമുറ ഇന്‍സ്റ്റയിലും മറ്റും ആഘോഷമാക്കി മാറ്റിയത്.

പല സന്ദര്‍ഭങ്ങളിലും മലയാളികളുടെ നാവില്‍ ജലോത്സവത്തിലെ റിയാസിന്‍റെ കഥാപാത്രം ദുബായ് ജോസിന്‍റെ 'അടിച്ചുകയറി വാ' എന്ന സംഭാഷണം ഇപ്പോള്‍ നിത്യ കാഴ്ചയായി മാറിയിരുന്നു.

അതിന് ശേഷം ഇതിനെക്കുറിച്ച് റിയാസ് ഖാന്‍ തന്നെ പലവട്ടം സംസാരിച്ചിരുന്നു. ഇപ്പോള്‍ ഈ ഡയലോഗ് സോഷ്യല്‍ മീഡിയയെ ഓര്‍മ്മിപ്പിച്ച് ഇത് ഹിറ്റാക്കിയ യുവാക്കളുടെ സംഘത്തെ കണ്ടിരിക്കുകയാണ് റിയാസ് ഖാന്‍ കഴിഞ്ഞ ദിവസമായിരുന്നു ഈ കൂടികാഴ്ച. ഇതിന്‍റെ വീ‍ഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

അനന്തു, സാഹില്‍, ആരണ്‍, അഗ്സം എന്നിവരെയാണ് റിയാസ് ഖാന്‍ കണ്ടത്. ഈ ഡയലോഗ് വീണ്ടും ഹിറ്റാക്കിയ എല്ലാവര്‍ക്കും നന്ദിയുണ്ട്. എന്നാലും ഇവരെ കണ്ടെത്തണം ഇവര്‍ക്കൊപ്പം ഒരു ഡിന്നര്‍ കഴിക്കണം എന്നായിരുന്നു എന്‍റെ ആഗ്രഹം അത് സാധ്യമായി. ഇവരോട് വലിയ നന്ദിയുണ്ടെന്ന് റിയാസ് ഖാന്‍ പറഞ്ഞു. ഇവര്‍ക്കൊപ്പം 'അടിച്ചു കയറി വാ' എന്ന ഡയലോഗും റിയാസ് ഖാന്‍ പറഞ്ഞു.

#actor #riyazkhan #met #guys #who #made #dialogue #adich #keri #vaa #viral

Next TV

Related Stories
'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഗൾഫിൽ രണ്ട് ലക്ഷം ശമ്പളമുള്ള ജോലി നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം' -സന്തോഷ് പണ്ഡിറ്റ്

Jul 20, 2025 04:54 PM

'മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ? ഗൾഫിൽ രണ്ട് ലക്ഷം ശമ്പളമുള്ള ജോലി നോക്കുന്നത് തെറ്റല്ല, പക്ഷേ പയ്യന്റെ സ്വഭാവം കൂടി നോക്കണം' -സന്തോഷ് പണ്ഡിറ്റ്

​ഗാർഹിക പീഢനങ്ങളെ തുടർന്നുള്ള ആത്മഹത്യകൾ കൂടിയ സാഹചര്യത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്....

Read More >>
മനോഹരമായ മെലഡി ഗാനം 'സന്തത സഖിയെ'; 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

Jul 20, 2025 10:21 AM

മനോഹരമായ മെലഡി ഗാനം 'സന്തത സഖിയെ'; 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

സന്തത സഖിയെ 'സാഹസ'ത്തിലെ പുതിയ പ്രണയ ഗാനം...

Read More >>
മോഹൻലാലും മാളവിക മോഹനും ഒന്നിക്കുന്ന ഹൃദയപൂർവത്തിന്റെ ടീസർ പുറത്തിറങ്ങി

Jul 19, 2025 07:04 PM

മോഹൻലാലും മാളവിക മോഹനും ഒന്നിക്കുന്ന ഹൃദയപൂർവത്തിന്റെ ടീസർ പുറത്തിറങ്ങി

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാലിനെ നായകനാക്കി ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവത്തിന്റെ ടീസർ...

Read More >>
സിജു വിൽസൺ നായകനാകുന്ന പുതിയ മെഡിക്കല്‍ ത്രില്ലർ ചിത്രം 'ഡോസി'ന്റെ ടൈറ്റിൽ പുറത്തിറക്കി

Jul 19, 2025 12:38 PM

സിജു വിൽസൺ നായകനാകുന്ന പുതിയ മെഡിക്കല്‍ ത്രില്ലർ ചിത്രം 'ഡോസി'ന്റെ ടൈറ്റിൽ പുറത്തിറക്കി

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചിയില്‍...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall