#Remuneration | മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലം ചേര്‍ത്താലുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടൻ, തുക ഞെട്ടിക്കും

#Remuneration | മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലം ചേര്‍ത്താലുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടൻ, തുക ഞെട്ടിക്കും
Jul 13, 2024 09:11 AM | By VIPIN P V

ലയാളത്തില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കായിരിക്കും?. സ്വാഭാവികമായും മോഹൻലാലും മമ്മൂട്ടിക്കുമായിരിക്കും. മലയാളത്തിലെ സീനിയര്‍ നടൻമാര്‍ സിനിമയ്‍ക്കായി വാങ്ങിക്കുന്ന പ്രതിഫലം വൻ തുകയായിരിക്കുമെന്ന് വ്യക്തം.

ഇവരുടെ രണ്ടുപേരുടെയും പ്രതിഫലം ചേര്‍ക്കുമ്പോഴുള്ളതിനേക്കാള്‍ വാങ്ങിക്കുന്ന യുവ നടനാണ് രാം ചരണ്‍.

വൻ പ്രതിഫലമാണ് തെലുങ്കിലെ യുവ താരം രാം ചരണിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രാം ചരണാണ് നായകനായി എത്തുന്നത്.

ആര്‍സി 16 എന്നാണ് ആ ചിത്രത്തിന് വിശേഷണപ്പേര് ഇട്ടിരിക്കുന്നത്. ആര്‍സി 16ന് ഏകദേശം 120 കോടിയോളമാണ് രാം ചരണിന് പ്രതിഫലമായി ലഭിക്കുക. രാം ചരണിന് ഏകദേശം100 കോടിയോളമായിരുന്നു മുമ്പ് പ്രതിഫലം.

യുവ നടൻമാരില്‍ കൂടുതല്‍ ആരാധകരുള്ള താരമാണ് രാം ചരണ്‍. ആര്‍ആര്‍ആറിന്റെ വമ്പൻ വിജയത്തെ തുടര്‍ന്ന് താരത്തിന് വലിയ സ്വീകാര്യതയുമാണ്. ഉപ്പേന എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ സംവിധായകൻ ബുച്ചി ബാബു കഴിവ് തെളിയിച്ചിരുന്നു.

രാം ചരണ്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിക്കുക. ശിവ് രാജ്‍കുമാര്‍ നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ജാൻവി കപൂറാണ് നായികയാകുന്നത്.

ആരൊക്കെയാകും ആര്‍സി 16ലെ മറ്റ് താരങ്ങള്‍ എന്ന് വ്യക്തമല്ല. ശിവരാജ് കുമാറിന്റെ അരങ്ങേറ്റ തെലുങ്ക് ചിത്രമാണ് ആര്‍സി 16 എന്നതിന്റെ ആവേശമുണ്ട്.

രാം ചരണ്‍ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നേരത്തെ കഴിഞ്ഞിരുന്നു. രാം ചരണ്‍ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ തെലുങ്കിലെത്തിയത് ആചാര്യയാണ്.

രാം ചരണിന്റെ അച്ഛൻ ചിരഞ്‍ജീവിയായിരുന്നു ചിത്രത്തില്‍ നായകൻ. രാം ചരണ്‍ സിദ്ധ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. സംവിധാനം നിര്‍വഹിച്ചത് കൊരടാല ശിവയായിരുന്നു.

#young #actor #getting #salary #Mohanlal #Mammootty #combined #amount #shocking

Next TV

Related Stories
മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു

Aug 30, 2025 05:13 PM

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം...

Read More >>
ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

Aug 30, 2025 04:10 PM

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ...

Read More >>
'ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രം, മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്'; 'ലോക'യുടെ വിജയത്തിൽ പ്രതികരണവുമായി ദുൽഖർ

Aug 30, 2025 03:06 PM

'ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രം, മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്'; 'ലോക'യുടെ വിജയത്തിൽ പ്രതികരണവുമായി ദുൽഖർ

'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ വിജയത്തിൽ നന്ദി പ്രകടിപ്പിച്ച് സിനിമയുടെ നിർമ്മാതാവായ ദുൽഖർ...

Read More >>
ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം പുറത്ത്

Aug 30, 2025 12:39 PM

ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം പുറത്ത്

ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall