logo

പവർസ്റ്റാർ വരും 2022ൽ തന്നെ വരും പവർ ആയി വരും തീയേറ്ററിൽ തന്നെ

Published at Sep 13, 2021 08:09 PM  പവർസ്റ്റാർ വരും 2022ൽ തന്നെ വരും പവർ ആയി വരും തീയേറ്ററിൽ തന്നെ

മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലൻമാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ‍ ലുലു ഒരുക്കുന്ന സിനിമയാണ് 'പവർ സ്റ്റാ‍ർ'. ബാബു ആന്‍റണി നായകനായെത്തുന്ന ചിത്രത്തിൽ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമറിൻ്റെ പ്രതികരണം. ഒമർ കുറിച്ചതിങ്ങനെ, 'പവർസ്റ്റാർ തീയറ്റർ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ എന്നെ സംബന്ധിച്ച് പവർസ്റ്റാർ സിനിമ എന്നത് എന്റെ ആദ്യത്തെ സിനിമ പോലെയാണ്. പവർസ്റ്റാർ സിനിമ തീയറ്ററിൽ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല' ഒമർ കുറിച്ചു. രതീഷ്‌ ആനേടത്താണ് പവർസ്റ്റാർ സിനിമയുടെ നിർമാതാവ്. ക്ഷുഭിത യൗവനത്തിൻ്റെയും ക്യാംപസുകളുടെയും കഥകള്‍ പറഞ്ഞ് തഴക്കം വന്ന സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന ആദ്യ ആക്ഷന്‍ ചിത്രമായതിനാൽ തന്നെ സിനിമാ പ്രേമികൾ വളരെ ആവേശത്തോടെയാണ് സിനിമയെ ഉറ്റു നോക്കുന്നത്.


'1) Dennis Joseph എന്ന ഡെന്നിസ്സേട്ടന്റെ പേര് തീയേറ്ററിൽ എഴുതി കാണിക്കുന്ന നിമിഷം. 2) 25 വർഷം മുൻപ് അഴിച്ച് വെച്ച ആക്ഷൻ ഹീറോ പട്ടം വീണ്ടും അണിഞ്ഞ് ബാബുചേട്ടനുമായി തിയറ്ററിൽ വന്ന് ഫസ്റ്റ് ഷോ കാണുന്ന നിമിഷം.3)ഞാൻ ചെയുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ സിനിമ “An Omar Mass” എന്ന് എഴുതി കാണിക്കുന്ന നിമിഷം.' 'അത്കൊണ്ട് അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്‌ത്‌ ഷുട്ട് തുടങ്ങാൻ ആണ് തീരുമാനം "പവർസ്റ്റാർ വരും 2022ൽ തന്നെ വരും പവർ ആയി വരും. ഇതുവരെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി".' ഒമർ ലുലു കുറിച്ചു.


പവർ സ്റ്റാർ നാല് ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുമെന്ന് ഒമർ ലുലു നേരത്തേ അറിയിച്ചിരുന്നു. മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസായും തെല്ലുങ്കിലും തമിഴിലും ഡബ് മൂവിയായിട്ടാവും റിലീസ് ചെയുന്നത്. മലയാളത്തിലും കന്നടയിലും സ്ട്രെയിറ്റ് റിലീസ് ചെയുന്ന ആദ്യത്തെ ബൈലിങ്ക്വൽ സിനിമയാണ് പവർസ്റ്റാർ എന്നും എല്ലാവരുടെയും പിന്തുണയും അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്നും ഒമർ മുൻപ് പറഞ്ഞിരുന്നു.


മലയാളത്തിൽ പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമർ ലുലു ആദ്യമായി ആക്ഷൻ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് പവർസ്റ്റാർ. പ്രേക്ഷകരുമായി നവ മാധ്യമങ്ങളിൽ കൂടിയും മറ്റും സംവദിക്കാനും കമന്‍റുകൾക്ക്‌ മറുപടി കൊടുത്തും, തന്‍റെ ആരാധകര്‍ക്ക് ചില സർപ്രൈസുകൾ ഒരുക്കി ഞെട്ടിക്കുന്നതിൽ ഒമർലുലു മുന്നിലാണ്.

Powerstar will be coming to Power Theater in 2022

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories