മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിൽ രാഷ്ട്രീയം കലർത്താൻ ഒരാളും ശ്രമിച്ചതായി അറിയില്ലെന്ന് ജനറൽ സെക്രട്ടറി സിദ്ദീഖ്. തന്‍റെ യു.ഡി.എഫ് മുഖം ഉപയോഗപ്പെടുത്തേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയിൽ നിന്ന് പുറത്തുപോയ അംഗങ്ങൾ പുറത്തു തന്നെയാണ്. അവരെ തിരിച്ചു കൊണ്ടുവരിക എന്നത് സംഘടനയുടെ ബാധ്യതയല്ല. അവർക്ക് തിരികെ വരണമെന്ന ആഗ്രഹം വന്നാൽ തുറന്ന മനസോടെ ഈ വിഷയത്തെ സമീപിക്കുമെന്നും സിദ്ദീഖ് വ്യക്തമാക്കി.
അമ്മ എക്സിക്യൂട്ടീവിൽ നാല് സീറ്റുകൾ വനിതകൾക്കായി മാറ്റിവെക്കും. നാലുപേരെ ഉള്ളുവെങ്കിൽ തെരഞ്ഞെടുപ്പിന്‍റെ ആവശ്യമില്ല. ബാക്കിയുള്ള ഏഴ് പുരുഷന്മാർക്ക് വേണ്ടി മാത്രം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും സിദ്ദീഖ് പറഞ്ഞു.
#no #attempt #has #been #made #mix #politics #amma #actor #siddique
 
                    
                                                            






























.jpeg)
.jpeg)
.png)
