---
title: "#jasminjaffar | മോളെ വിറ്റ് കാശുണ്ടാക്കുന്നു! അത്തയും ഉമ്മയും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; അത്തയെ പ്രഷറിലാക്കി അവര്‍"
english_title: "#Jasmine #talking #about #cyberbullying."
publisher: "moviemax.in"
canonical_url: "https://moviemax.in/news/217716/jasmine-talking-about-cyberbullying"
published_at: "2024-07-06T06:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66889988aab89_jasmin.jpg"
keywords: []
---

# #jasminjaffar | മോളെ വിറ്റ് കാശുണ്ടാക്കുന്നു! അത്തയും ഉമ്മയും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; അത്തയെ പ്രഷറിലാക്കി അവര്‍

> **Lead Summary:** ** **ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു ജാസ്മിന്. ജാസ്മിനെതിരെ മാത്രമല്ല ജാസ്മിന്റെ പിതാവിനെതിരേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പതിവായിരുന്നു.

## Article Content

** **ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു ജാസ്മിന്. ജാസ്മിനെതിരെ മാത്രമല്ല ജാസ്മിന്റെ പിതാവിനെതിരേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പതിവായിരുന്നു.

ഇപ്പോഴിതാ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്മിന്‍. 

''സൈബര്‍ ബുള്ളിയിംഗ് എന്നേക്കാള്‍ നേരിട്ടത് എന്റെ വീട്ടുകാരാണ്. എന്റെ ഉമ്മയും അത്തയും എന്നോട് പറഞ്ഞത് ഞങ്ങള്‍ ആത്മഹത്യ ചെയ്താലോ എന്നു വരെ ചിന്തിച്ചുവെന്നാണ്.

അങ്ങനൊരു സാഹചര്യത്തിലേക്ക് എത്തിപ്പോയി. ഇപ്പോഴും വരുന്ന കമന്റുകള്‍ നിന്റെ കയ്യിലിരിപ്പു കൊണ്ടല്ലേ എന്നാണ്. പറയാന്‍ ഭയങ്കര എളുപ്പമാണ്'' ജാസ്മിന്‍ പറയുന്നു. 

അതിന് അകത്തു പോയി, പുറത്ത് നടക്കുന്നത് എന്തെന്ന് അറിയാതെ നൂറ് ദിവസം, അവിടെയുള്ളവരുടെ പുച്ഛവും വെറുപ്പും പരിഹാസവും കിട്ടി, പുറത്തു നിന്നും വന്നവരും നമ്മളെ പിച്ചിചീന്തി, അതിന് പുറമെ സോഷ്യല്‍ മീഡിയയും, ഇതൊക്കെ താണ്ടിയാണ് വരുന്നത്.

ഞാന്‍ അവിടെ നേരിടുന്നത് പത്ത് പതിനെട്ട് മത്സരാര്‍ത്ഥികളെയാണ്. പക്ഷെ എന്റെ വീട്ടുകാര്‍ നേരിടുന്നത് ലക്ഷക്കണക്കിന് ആളുകളെയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. 

എന്റെ ഉമ്മ പഞ്ചപാവം സ്ത്രീയാണ്. ഇതൊക്കെ നേരിടാനുള്ള കരുത്തൊന്നും അവര്‍ക്കില്ല. എന്റെ ഉമ്മ എങ്ങനെ ഇതൊക്കെ നേരിട്ടുവെന്ന് എനിക്ക് അറിയില്ല. ഈ പറയുന്ന വ്യക്തികള്‍ എന്റെ അത്തയെ പ്രഷര്‍ ചെയ്യുകയായിരുന്നു.

റീലുകള്‍ ഇത്തയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. വൃത്തികെട്ട ബിജിഎമ്മൊക്കെ കേറ്റുകയായിരുന്നു. സത്യം പറഞ്ഞു കൊടുത്താലും ഇവര്‍ക്കൊന്നും മനസിലാകില്ല. അവര്‍ കാണുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. അതിന്റെ തുടക്കവും ഒടുക്കവും കണ്ടിട്ടുണ്ടാകില്ലെന്നും താരം പറയുന്നു. 

എന്റെ അത്ത ഒരുപാട് സ്ട്രഗിള്‍ ചെയ്തു. ഒരു ഘട്ടം എത്തിയപ്പോള്‍ അത്ത പോയി ചാകട്ടെ എന്ന അവസ്ഥയിലെത്തി. അത്ത സഹികെട്ട് പലരേയും ചീത്തവിളിച്ചു. എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല.

ഒരു പരിധി കഴിയുമ്പോള്‍ കൈ വിട്ടു പോകും. ഞാനാണെങ്കിലും പറഞ്ഞു പോകും. ഇതിനിടെ ഇവര്‍ ചെന്നൈയിലെ സെറ്റില്‍ പോയി പ്രശ്‌നമുണ്ടാക്കെന്ന് പ്രഷര്‍ ചെയ്യുന്നുമുണ്ടായിരുന്നു. അത്രയും സൈബര്‍ ബുള്ളിയിംഗ് നേരിട്ടുവെന്നും ജാസ്മിന്‍ പറയുന്നു. 

മോളെ വിറ്റ് കാശുണ്ടാക്കുന്നുവെന്നാണ് പറയുന്നത്. എന്താണ് മോളെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് പറയുന്നത്? എന്താണ് ഇത്രയും വൃത്തികേടായി കണ്ടത്.

എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവര്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്റെ കുഞ്ഞ് അനിയനു പോലും അവര്‍ വീഡിയോ അയച്ചു കൊടുക്കുമായിരുന്നു. റിലേഷന്‍പ്പിലുണ്ടായിരുന്നു എന്ന് പറയുന്ന പയ്യന്‍ എന്റെ അനിയന് ഓരോ വീഡിയോ അയച്ചു കൊടുക്കുമായിരുന്നു.

സൈക്കോ ആണോ? എന്നാണ് ജാസ്മിന്‍ ചോദിക്കുന്നത്. എന്നെ സൈബര്‍ ബുള്ളിയിംഗ് ചെയ്തതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചത് വീട്ടുകാര്‍ അനുഭവിച്ചത് ഓര്‍ത്താണ്. പലരും പറയുന്നത് കേട്ടു ഇവള്‍ വീട്ടുകാരെപ്പറ്റി ചിന്തിച്ചിട്ടില്ല എന്ന്.

ഞാന്‍ ചിന്തിച്ചിട്ടില്ലെന്ന് അവര്‍ക്കെങ്ങനെ പറയാനാകും. അവര്‍ കണ്ടിട്ടില്ല എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ. പക്ഷെ ഞാന്‍ ചിന്തിച്ചിട്ടില്ലെന്ന് പറയരുതെന്നും ജാസ്മിന്‍ തുറന്നടിക്കുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/217716/jasmine-talking-about-cyberbullying)