#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍

#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍
Jul 5, 2024 08:53 PM | By Susmitha Surendran

(moviemax.in)  നാഗാർജുന അക്കിനേനിയുടെ നാ സാമി രംഗ പോലുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന തെലുങ്ക് നടൻ രാജ് തരുണിനെതിരെ ഗുരുതര ആരോപണവുമായി ജീവിത പങ്കാളി.

മറ്റൊരു നടിയുമായി രാജ് തരുണിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പത്ത് വര്‍ഷത്തോളമായി ഒന്നിച്ച് താമസിക്കുന്ന കാമുകി ലാവണ്യ പൊലീസില്‍ പരാതി നല്‍കിയത്.

ഹൈദരാബാദിലെ നർസിംഗി പോലീസ് സ്റ്റേഷനിൽ ലവണ്യ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്നാണ് തെലുങ്ക് സിനിമ സൈറ്റുകള്‍ നല്‍കുന്ന വിവരം.

വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ ഇത്രയും കാലം ഒപ്പം താമസിപ്പിച്ചതെന്നും. എന്നാല്‍ വിവാഹം പരസ്യമായി നടത്താന്‍ രാജ് തരുണ്‍ തയ്യാറായില്ലെന്ന് ലാവണ്യ പരാതിയില്‍ പറയുന്നു.

123 തെലുങ്ക് റിപ്പോർട്ട് പ്രകാരം രാജ് തരുണും ലാവണ്യയും 2012 മുതൽ പ്രണയത്തിലാണ് 2014ല്‍ ഇരുവരും ഒന്നിച്ച് താമസം ആരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു നടിയുമായി രാജ് തരുണ്‍ അവിഹിതമായ ബന്ധത്തിലാണെന്നും.

അതിലൂടെ തന്നെ വഞ്ചിച്ചുവെന്നുമാണ് ലാവണ്യ പറയുന്നത്. തെലുങ്ക് സിനിമാ സൈറ്റ് വിവരം അനുസരിച്ച് താനും രാജ് തരുണും ഒരു ക്ഷേത്രത്തിൽ രഹസ്യ വിവാഹം നടത്തിയിരുന്നുവെന്നും ലാവണ്യ വെളിപ്പെടുത്തി.

ഈ ബന്ധം ഔപചാരികമാക്കുമെന്ന് രാജ് തരുൺ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പുതിയ സിനിമയിലെ സഹനടിയുമായി കൂടിചേര്‍ന്നതോടെ നടന്‍ ഇത് മറന്നുവെന്നും ലാവണ്യ ആരോപിക്കുന്നു. മൂന്ന് മാസമായി രാജ് തരുൺ ഇവരുടെ ഫ്ലാറ്റിലേക്ക് വരാറില്ലെന്നാണ് ലാവണ്യ പറയുന്നത്.

കൂടാതെ താന്‍ പരാതി നല്‍കും എന്ന് അറിയിച്ചതോടെ നടനുമായി ബന്ധപ്പെട്ട വ്യക്തികൾ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെന്നും ലാവണ്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

എന്തായാലും ലാവണ്യയുടെ ആരോപണത്തിനെതിരെ രാജ് തരുണ്‍ രംഗത്ത് എത്തിയിട്ടുണ്ട്. "ലാവണ്യ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ്. എനിക്ക് അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

എന്‍റെ പ്രശസ്തി കാരണമാണ് ഞാന്‍ പൊലീസില്‍ പോകാതിരുന്നത്. അവൾ മസ്താൻ സായിയുമായി ഡേറ്റിംഗ് നടത്തുകയാണ്. അതിന് തെളിവുകളുണ്ട്.

ഞാൻ ഇത്രയും പണം ട്രാൻസ്ഫർ ചെയ്തു, പകരം അവൾ എന്നെ ചതിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു. എന്‍റെ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് അവൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയത്.

നേരത്തെ മയക്കുമരുന്ന് കേസിൽ ലാവണ്യ അറസ്റ്റിലായിരുന്നു. ഞാൻ എത്രയും വേഗം നിയമപരമായി മുന്നോട്ട് പോകും. ​​എന്നെ പിന്തുണയ്ക്കാൻ മാധ്യമങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു - രാജ് തരുൺ പ്രസ്താവനയില്‍ പറഞ്ഞു.

#telugu #actor #raj #tarun #live #girlfriend #accuses #him #cheating #files #police #complaint

Next TV

Related Stories
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 12:44 PM

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു...

Read More >>
സിനിമാ ചിത്രീകരണത്തിനിടെ അപകടം; പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് ദാരുണാന്ത്യം

Jul 14, 2025 10:55 AM

സിനിമാ ചിത്രീകരണത്തിനിടെ അപകടം; പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് ദാരുണാന്ത്യം

സിനിമാ ചിത്രീകരണത്തിനിടെ തമിഴിലെ പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന്...

Read More >>
പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 08:27 AM

പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall