പലരും പ്രകോപിപ്പിച്ചിട്ടും സായ് എടുത്തുപറയാത്ത കാര്യം ചര്‍ച്ചയാവുന്നു

പലരും പ്രകോപിപ്പിച്ചിട്ടും സായ് എടുത്തുപറയാത്ത കാര്യം ചര്‍ച്ചയാവുന്നു
Oct 4, 2021 09:49 PM | By Truevision Admin

ബിഗ് ബോസ് വീട്ടിൽ വലിയ തർക്കത്തിന് വഴിവച്ചിരിക്കുകയാണ് സായിയുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള ചർച്ച. നേരത്തെ കിടിലം ഫിറോസ് പറഞ്ഞ് തർക്കത്തിലെത്തി അവസാനിപ്പിച്ച കാര്യം ഇപ്പോൾ. സജിന-ഫിറോസ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇന്നത്തെ പ്രൊമോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും സായിയുടെ സാഹചര്യങ്ങൾ ചർച്ചയാവുകയാണ്.

എന്നാൽ ബിഗ് ബോസിലേക്ക് സായ് എത്തിയതിന് പിന്നാലെ സായിയുടെ വീട്ടിലെത്തി ബിഗ് ബി ഫോളോവർ എന്ന യുട്യൂബ് ചാനൽ നടത്തിയ ഇന്റർവ്യൂവിൽ സായിയുടെ അച്ഛനും അമ്മയും സംസാരിച്ചിരുന്നു. ബിഗ് ബോസിൽ സായി പറഞ്ഞതെല്ലാം ശരിവച്ചും മകന് വിജയാശംസകൾ നേർന്നുമാണ് വീഡിയോ അവസാനിക്കുന്നത്.

പുത്തഞ്ചിറ പാലസ് എന്ന് സായ് തന്നെ പരിചയപ്പെടുത്തിയ കൊച്ചു വീട്ടിൽ നിന്നാണ് അച്ഛനും അമ്മയും സംസാരിക്കുന്നത്. കഷ്ടപ്പാടുകൾ സഹിച്ചാണ് അവൻ ഇവിടം വരെ എത്തിയതെന്ന് അമ്മ സാക്ഷ്യം പറയുന്നു. പണി തീരാത്ത വീടിന്റെ വരാന്തയിലിരുന്ന് സംസാരിക്കുമ്പോഴും അമ്മയ്ക്ക് സായിയിലുള്ള വിശ്വസം പ്രകടമായിരുന്നു.

സ്വന്തം മക്കളെ നോക്കും പോലെയാണ് ഞങ്ങളെ നോക്കുന്നത്. അവനെ പോലൊരു മകനെ കിട്ടിയതിൽ സന്തോഷമുണ്ട്. ബിഗ് ബോസിൽ കിട്ടിയെന്ന് പറഞ്ഞ് അവൻ തുള്ളിച്ചാടുകയായിരുന്നു. അന്നും കുറച്ചധികം ഭക്ഷണ സാധനമൊക്കെ കൊണ്ടുതന്നു. അവൻ എന്തുകഴിച്ചാലും അത് ഞങ്ങൾക്കും കൊണ്ടുതരും. സ്വത്തും പണത്തിനേക്കാൾ വലുത് സ്നേഹിക്കുന് മക്കളാണെന്നും അവർ പറഞ്ഞു. കുഞ്ഞിലേ തന്നെ പടം വരയ്ക്കുകയും മോഡലിങ് രംഗത്തേക്ക് നടക്കുകയും ചെയ്തിരുന്നു.

അവന്റെ സ്വപ്നം സിനിമയായിരുന്നുവെന്നും കലാരംഗത്ത് വലിയ കഴിവ് മുമ്പുതന്നെയുണ്ടായിരുന്നു എന്നും അമ്മയും അച്ഛനും പറയുന്നു. സായിയുടെ എപ്പിസോഡ് കാണാൻ വീട്ടിൽ ടിവിയില്ല. സുഹൃത്തുക്കളൊക്കെ കൊണ്ടുവന്ന് കാണിച്ചുതരും. അങ്ങനെയാണ് കാണുന്നത്. പേപ്പറിടാനും ഹോട്ടൽ ജോലിക്കുവരെ അവൻ പോയിട്ടുണ്ട്. വീട് നന്നാക്കാനായി രണ്ട് മൂന്ന് ലക്ഷം രൂപയൊക്കെ അവൻ ജോലി ചെയ്ത് ഉണ്ടാക്കിയിരുന്നു. അമ്മയുടെ ഹൃദയശസ്ത്രക്രിയക്കായി ഉപയോഗിച്ച് ആ പണം തീർന്നുപോയെന്നും ഇരുവരും പറഞ്ഞു.

എന്തുകൊണ്ടാണ് സായിക്ക് വീട്ടിൽ ജോലി ചെയ്യിക്കാൻ പറ്റാത്തതെന്ന് പലപ്പോഴും സായിയെ പ്രകോപിപ്പിച്ച് പലരും സംസാരിച്ചിട്ടും സായി അമ്മയുടെ ഓപ്പറേഷന്റെ കാര്യം എടുത്തുപറഞ്ഞ് പ്രതിരോധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബിഗ് ബോസ് വീട്ടിൽ വരും ദിവസങ്ങളിൽ സായി കൂടുതൽ ചർച്ചയാകുമെന്നുതന്നെയാണ് പുതിയ പ്രൊമോയടക്കമുള്ളവ വ്യക്തമാക്കുന്നത്.

It is arguable that intoxicants of choice runs the taste in Indian cuisine

Next TV

Related Stories
യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

Jan 13, 2026 06:42 PM

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ്...

Read More >>
'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

Jan 13, 2026 02:06 PM

'മൈ ഫോൺ നമ്പർ ഈസ് 2255'; പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി മോഹൻലാൽ

പുതിയ കാറിനായി ലേലത്തിലൂടെ തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കി...

Read More >>
Top Stories










News Roundup






GCC News