(moviemax.in) കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എതിരാളികളില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇടവേള ബാബുവിന്റെ പിന്‍ഗാമിയായ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നടന്‍ സിദ്ധീഖാണ്.
അതേസമയം തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ നടന്‍ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍.
യോഗത്തില്‍ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതിനാണ് അനൂപ് ചന്ദ്രന്‍ ഫഹദിനെ വിമര്‍ശിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഒരാളായിരുന്നു അനൂപ് ചന്ദ്രന്‍. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്.
അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്.
എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം എന്നും അദ്ദേഹം ചോദിക്കുന്നു.
ഒരുമിച്ച് നടന്ന് പോകുന്നവര്‍,കാലിടറി വീഴുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത് എന്ന് തുറന്നടിക്കുന്നുണ്ട് അനൂപ് ചന്ദ്രന്‍.
ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകയാണ്. അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ് എന്നും അദ്ദേഹം പറയുന്നു.ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്.
എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.
#What #happens #Fahadfazil #when #he #comes #meeting #the #organization #Anoopchandran #openly