---
title: "#empuraan  |   'എമ്പുരാന്റെ' വരവ് കാത്ത് മലയാളികൾ; 'ലൂസിഫറി'ലെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ​ഗോപി"
english_title: "#Malayalees #waiting #arrival #Empuran #Murali #Gopi #tells #secret #eyes #Lucifer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217901/malayalees-waiting-arrival-empuran-murali-gopi-tells-secret-eyes-lucifer"
published_at: "2024-07-06T19:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689504a033c0_lale.jpg"
keywords: []
---

# #empuraan  |   'എമ്പുരാന്റെ' വരവ് കാത്ത് മലയാളികൾ; 'ലൂസിഫറി'ലെ കണ്ണുകളുടെ രഹസ്യം പറഞ്ഞ് മുരളി ​ഗോപി

> **Lead Summary:** **ഒ**ട്ടനവധി സിനിമകളാണ് മലയാളത്തിൽ ഇനി റിലീസിന് ഒരുങ്ങുന്നത്. പലതും ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന ചിത്രങ്ങളാണ്. അക്കൂട്ടത്തിൽ ഏവരും ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എന്ന നിലയിൽ വൻ ഹൈപ്പാണ് ചിത്രത്തിനുള്ളത്.

## Article Content

**ഒ**ട്ടനവധി സിനിമകളാണ് മലയാളത്തിൽ ഇനി റിലീസിന് ഒരുങ്ങുന്നത്. പലതും ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന ചിത്രങ്ങളാണ്. അക്കൂട്ടത്തിൽ ഏവരും ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എന്ന നിലയിൽ വൻ ഹൈപ്പാണ് ചിത്രത്തിനുള്ളത്.

ഒപ്പം മോഹൻലാൽ ചിത്രവും. എമ്പുരാന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നതിനിടെ ലൂസിഫറിനെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ​ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.ലൂസിഫറിലെ കണ്ണുകൾ ഇലുമിനാറ്റിയുടെ ഒക്കെ റിഫ്ലക്ഷൻ ആണെന്നാണ് മുരളി ​ഗോപി പറഞ്ഞത്. ഫിൽമി ബീറ്റിനോട് ആയിരുന്നു നടന്റെ പ്രതികരണം.

> "യഥാർത്ഥ അഭിനയം നടക്കുന്നത് കണ്ണുകളിലാണ്. അക്ടിങ്ങിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രവും കണ്ണുകളാണ്. ഇന്റേണലി ഒരാളൊരു കാര്യം ഫീൽ ചെയ്യുമ്പോഴാണല്ലോ പെർഫോമൻസിൽ അത് വരുന്നത്. അതാദ്യം പ്രതിഫലിക്കുന്നത് കണ്ണുകളിലായിരിക്കും. അപ്പോൾ ആ കണ്ണുകൾ പവർഫുൾ ആകുക എന്നത് ആക്ടിങ്ങിന്റെ മെയിൻ കാര്യമാണ്.

> പക്ഷേ ലൂസിഫറിലെ കണ്ണുകൾ എന്നത് വളരെ വ്യത്യസ്തമാണ്. കണ്ണുകൾ അതിന്റെ ഒരു മേജർ മോട്ടിഫ് ആണ്. അതായത് ലൂസിഫർ എന്ന തീമിന്റെ. ഇലുമിനാന്റിയുടെയൊക്കെ റിഫ്ലക്ഷൻ ഉള്ളൊരു സംഭവമാണ്. ലൂസിഫറിൽ അതൊരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതും സ്പെസഫിക് ആയിട്ട്", എന്നാണ് മുരളി ​ഗോപി പറഞ്ഞത്.

അതേസമയം, എമ്പുരാന്റെ ​ഗുജറാത്ത് ഷെഡ്യൂൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ഇവിടുത്തെ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ദുബായിൽ ആകും ചിത്രീകരണം നടക്കുക. ഈ വർഷം എമ്പുരാൻ റിലീസ് ചെയ്യാൻ തീരുമാനമെന്നും അല്ലെങ്കിൽ 2025 ജനുവരിയിൽ ഉറപ്പായും റിലീസ് ഉണ്ടാകുമെന്നും ബി​ഗ് ബോസിൽ വച്ച് മോഹൻലാൽ പറഞ്ഞിരുന്നു.

മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് ആണ്. ലൂസിഫറിൽ ഉണ്ടായിരുന്ന പ്രധാന താരങ്ങൾ എല്ലാവരും എമ്പുരാനിലും ഉണ്ടാകുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/217901/malayalees-waiting-arrival-empuran-murali-gopi-tells-secret-eyes-lucifer)