#thesnikhan |'സെറ്റിൽ ഇപ്പോൾ അധികം സംസാരിക്കാറില്ല; ആ സൗഹൃദം പിരിഞ്ഞ് പോയി; പുള്ളിയുടെ ക്യാരക്ടർ അങ്ങനെയാണെന്ന് മനസിലായി'

#thesnikhan |'സെറ്റിൽ ഇപ്പോൾ അധികം സംസാരിക്കാറില്ല; ആ സൗഹൃദം പിരിഞ്ഞ് പോയി; പുള്ളിയുടെ ക്യാരക്ടർ അങ്ങനെയാണെന്ന് മനസിലായി'
2024-07-06T14:00:00 | By Susmitha Surendran

(moviemax.in)  വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന നടിയാണ് തെസ്നി ഖാൻ. കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ തെസ്നി ഖാൻ സിനിമകളിൽ ക്യാരക്ടർ റോളുകൾ ലഭിച്ചു.

ടെലിവിഷൻ രം​ഗത്തും തെസ്നി ഖാൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‌ചെറുതും വലുതുമായ വേഷങ്ങൾ തെസ്നി ഖാനെ തേടി വന്നു. അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടും അർഹമായ അവസരങ്ങൾ തെസ്നി ഖാന് പലപ്പോഴും ലഭിച്ചിട്ടില്ല. ലിറ്റിൽ ഹേർട്ട്സ് ആണ് തെസ്നിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. 

കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് തെസ്നി ഖാനിപ്പോൾ. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

കോമഡി റോളുകൾ അധികം സിനിമയിൽ ലഭിച്ചിട്ടില്ല. ഷോകളിലാണ് കൂടുതൽ കോമഡി ചെയ്തതെന്ന് തെസ്നി ഖാൻ പറയുന്നു. സിനിമയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ചും നടി സംസാരിച്ചു. സിനിമയിൽ നിൽക്കാൻ നമ്മൾ പഠിക്കണം. അതിന് പ്രത്യേക കഴിവ് വേണം. 

അല്ലാതെ സിനിമയിൽ നിൽക്കാൻ പറ്റില്ല. എല്ലാവരോടും ഒരുപോലെ നിൽക്കണം. സംസാരിക്കേണ്ടവരോട് സംസാരിക്കണം. മിണ്ടേണ്ട എന്ന് തോന്നുന്നവരോട് നിശബ്ദരാവണം.

എല്ലാവരോടും ഓപ്പൺ മൈൻഡ് ആയാൽ നമ്മളെ അത് ഒരുപാട് ബാധിക്കും. നമ്മൾ പറയുന്നതല്ല ആൾക്കാർ കേൾക്കുക. അത് വേറെ രീതിയിൽ പോയി നമ്മൾ ഔട്ടാവാൻ സാധ്യതയുണ്ട്. പരമാവധി എതിർക്കാൻ പോകരുത്. നമ്മൾ നമ്മുടെ കാര്യം നോക്കുക. നമ്മളക്കുറിച്ച് പരാതി വരാതിരിക്കാൻ ശ്രമിക്കണം. 

ഇപ്പോൾ കാരവാൻ കിട്ടിയില്ലെങ്കിൽ പരാതിപ്പെടേണ്ട ആവശ്യമില്ല. പരാതിപ്പെട്ടാൽ കാരവാനുണ്ടെങ്കിലേ അഭിനയിക്കാൻ വരൂ എന്ന് പറയും. അതേസമയം ഇന്നത്തെ നിർമാതാക്കളെല്ലാം ആർട്ടിസ്റ്റുകൾക്ക് നല്ല സൗകര്യം നൽകുന്നുണ്ടെന്നും തെസ്നി ഖാൻ പറയുന്നു.

ഭാ​ഗ്യം എന്നൊന്നുണ്ടെങ്കിൽ എത്ര എതിർത്താലും എന്ത് പറഞ്ഞാലും അവർ കയറിപ്പോകുമെന്നും തെസ്നി ഖാൻ ചൂണ്ടിക്കാട്ടി. തന്നെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും തെസ്നി ഖാൻ സംസാരിച്ചു. 

ഒരാളെ നമ്മൾ ആഴത്തിൽ ഇഷ്ടപ്പെട്ടിട്ട് അവർ നമ്മളെ ചതിച്ചാൽ ഭയങ്കര ഡിപ്രഷൻ ആകും. സിനിമയ്ക്ക് പുറത്താണ് എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായത്. ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.

നല്ല സുഹൃത്തായിരുന്ന ആൾ തെറ്റിദ്ധാരണയുടെ പുറത്തോ മറ്റോ പിരിഞ്ഞ് പോയി. അത് പരിഹരിക്കപ്പെടില്ല. പുള്ളിയുടെ ക്യാരക്ടർ അങ്ങനെയാണെന്ന് മനസിലായി. സിനിമാ രം​ഗത്ത് തനിക്ക് ബീന ആന്റണി അടുത്ത സുഹൃത്താണെന്ന് തെസ്നി പറയുന്നു. 

സെറ്റിൽ താനിപ്പോൾ അധികം സംസാരിക്കാറില്ലെന്നും തെസ്നി പറയുന്നു. നമ്മൾ പറയുന്നതായിരിക്കില്ല അത് മറ്റുള്ളവർ പറഞ്ഞ് വരുമ്പോൾ. അതുകൊണ്ട് ഞാനിപ്പോൾ വല്ലാതെ നിയന്ത്രിക്കുന്നു. അധികം തമാശകൾക്ക് നിൽക്കാറില്ല.

സൈലന്റായി നിൽക്കുക, ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം പറയുക എന്ന രീതിയിലേക്ക് മാറി. അനുഭവം ആണ് നമ്മളെ ഓരോന്നും പഠിപ്പിക്കുന്നതെന്നും തെസ്നി ഖാൻ പറയുന്നു. വലിയ നടിയായി താൻ മാറിയില്ലെങ്കിലും സിനിമാ കരിയറിലൂടെ തന്റെ കുടുംബത്തെ നല്ല രീതിയിൽ നോക്കാൻ പറ്റിയെന്നും തെസ്നി ഖാൻ വ്യക്തമാക്കി. 

Content Highlight: #thesnikhan #shares #why #she #dont #talk #much #movie #set #words #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup