ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?
Jan 19, 2022 04:41 PM | By Susmitha Surendran

'ദൃശ്യം' എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയ സംവിധായകനാണ് ജീത്തു ജോസഫ്. ഏത് കഥയും തന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് ജീത്തു ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഫെബ്രുവരി 20 മുതൽ ഈ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ എന്നും ഒരു മാധ്യമം ചെയ്യുന്നു. രഞ്ജി പണിക്കർ, ബാബുരാജ് ഉൾപ്പടെയുള്ള വലയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗാമാകുമെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തെ പറ്റി ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 'ദൃശ്യം 2'ആണ് ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ സിനിമയിൽ മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹൻലാലിനെ നായകനാക്കി '12ത് മാൻ', 'റാം' എന്നിവയാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. 'കുഞ്ഞെല്‍ദോ' എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആര്‍.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്.

മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്തത്. ഗോപികാ ഉദയനായിരുന്നു നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Now it is reported that Asif Ali and Jeet are teaming up.

Next TV

Related Stories
 അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

Jul 18, 2025 04:35 PM

അതിവിദഗ്ധമായി പറ്റിക്കപ്പെട്ടു; തട്ടിപ്പിനിരയായി അനാർക്കലിയും അമ്മ ലാലിയും

മുംബൈ ദാദർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് തട്ടിപ്പിനിരയായെന്ന് നടിയു ലാലി...

Read More >>
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

Jul 18, 2025 04:20 PM

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

സുരേഷ് ഗോപി നായകനായ "ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള"ക്ക് മികച്ച...

Read More >>
മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

Jul 18, 2025 10:57 AM

മമ്മൂക്കയും ദിലീപേട്ടനും അങ്ങനൊക്കെ ചെയ്യുമെന്ന് കരുതിയില്ല; മനസ്സ് തുറന്ന് ഹരികൃഷ്ണൻ ലോഹിതദാസ്

സിനിമയിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് പറയുകയാണ് ഹരികൃഷ്ണന്‍...

Read More >>
'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ,  കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

Jul 17, 2025 11:07 PM

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ സുരേഷ്

'പാപ്പരാസികൾക്ക് തരില്ല....എനിക്കറിയാം നിങ്ങളെ, കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്'; ഗോകുൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall