'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?
Jan 19, 2022 01:16 PM | By Susmitha Surendran

മലയാളത്തിന്റെ ഏറെ പ്രിയപ്പെട്ട നടനാണ് ബിജു മേനോൻ . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് . ബിജു മേനോൻ നായകനായ ചിത്രം 'വെള്ളിമൂങ്ങ'  മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്. ഒരിടേവളയ്‍ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു 'വെള്ളിമൂങ്ങ'. ജിബു ജേക്കബ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

 എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'മാമച്ചൻ' എന്ന നായക കഥാപാത്രമായിട്ടായിരുന്നു ജോജി തോമസിന്റെ തിരക്കഥയിലെ വെള്ളിമൂങ്ങയില്‍ ബിജു മേനോൻ അഭിനയിച്ചത്.

നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടുകൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു 'മാമച്ചൻ'.

ആസിഫ് അലി 'വെള്ളിമൂങ്ങ' ചിത്രത്തില്‍ അതിഥി താരവുമായി എത്തി. ബിജു മേനോന്റെ കോമഡി ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയായ 'മാമച്ചനെ'യാണ് 'വെള്ളിമൂങ്ങ' ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കാണാനാകുക. സ്വാഭാവികമായും രാഷ്‍ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം.

രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തില്‍ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ബിജു മേനോന് ഒപ്പമുണ്ടായ താരങ്ങളും 'വെള്ളിമൂങ്ങ'യുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.

രണ്ടാം ഭാഗം സിനിമയുടെ ഷൂട്ടിംഗ് 2022ല്‍ തന്നെ നടത്താനാണ് ആലോചന. തിരക്കഥയെഴുതിന്റെ തിരക്കിലാണ് ഇപോള്‍ ജോജി തോമസ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ തന്നെ രണ്ടാം ഭാഗത്തിന്റെ കാര്യത്തില്‍ തീരുമാനമാകും. രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ ജിബു ജേക്കബോ ബിജു മേനോനോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

It is reported that the second part of Biju Menon's 'Vellimoonga' is coming. '

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
Top Stories