വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവമാണ് ഇര്‍ഷാദ് പങ്കുവെക്കുന്നത്.ചിത്രത്തില്‍ തന്റെ മൃതദേഹം കൊണ്ടു വരുമ്പോള്‍ താഴേക്ക് ഇറങ്ങി വരുന്ന സമയത്ത് മമ്മൂട്ടിയുടെ അടുത്തേക്ക് ചെല്ലുന്ന രംഗമാണ്. താന്‍ അടുത്തു ചെന്നതും അദ്ദേഹം തന്റെ നെഞ്ചത്തേക്ക് വീണു കരയുകയായിരുന്നുവെന്ന് നടന്‍ ഇര്‍ഷാദ് . റിഹേഴ്‌സലൊന്നും എടുക്കാതെയായിരുന്നു ഇതെന്നും ഇര്‍ഷാദ് പറയുന്നു.
അങ്ങനൊരു രംഗം താനോ സംവിധായകനോ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇര്‍ഷാദ് പറയുന്നു. മമ്മൂട്ടി കൈയ്യില്‍ നിന്നും ഇട്ടതായിരുന്നു അത്. താന്‍ ആകെ ഇമോഷണലായെന്നും ഇര്‍ഷാദ് പറയുന്നു. ആ സമയം താന്‍ ആലോചിച്ചത് തന്റെ വിയര്‍പ്പ് പ്രശ്‌നമാകുമോ എന്നായിരുന്നു. ആകെ വിയര്‍ത്ത് കുളിച്ചാണ് നില്‍ക്കുന്നത്. പുള്ളിക്ക് എന്തെങ്കിലും തോന്നുമോ എന്നൊക്കെയായിരുന്നു ആലോചിച്ചതെന്ന് ഇര്‍ഷാദ് പറയുന്നു. മമ്മൂട്ടി അങ്ങനെയാണെന്ന് അദ്ദേഹം പറയുന്നു. അപ്രതീക്ഷിതമായിട്ടാണ് മമ്മൂട്ടി പെരുമാറുക എന്നാണ് ഇര്‍ഷാദ് പറയുന്നത്.
തന്റെ ഉമ്മ മരിച്ച സമയത്ത് മമ്മൂട്ടി വീട്ടില്‍ വന്നതിനെ കുറിച്ചും ഇര്‍ഷാദ് പങ്കുവച്ചു. 'അഞ്ചുവര്‍ഷം മുമ്പാണ് ഉമ്മ മരിക്കുന്നത്. അന്ന് വൈകുന്നേരം ആന്റണി പെരുമ്പാവൂര്‍ വിളിച്ചു. എപ്പോഴാണ് മയ്യത്ത് എടുക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം വരുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ സത്യത്തില്‍ അത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നു. അഞ്ചുമണിയായപ്പോള്‍ മമ്മൂക്കയും ആന്റോ ചേട്ടനും കൂടി വന്നു. എനിക്കങ്ങനെ അടുത്ത് പെരുമാറാനോ സ്വാതന്ത്ര്യം എടുക്കാനോ പറ്റിയിരുന്ന ഒരാള്‍ ആയിരുന്നില്ല മമ്മൂക്ക. പക്ഷെ അദ്ദേഹം അങ്ങനെയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അപ്രതീക്ഷിതമാണ്' ഇര്‍ഷാദ് പറയുന്നു.
Mammootty fell on my chest and cried, saying that there was no such expectation