#kanikusruti | 'രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ശൗചാലയം എന്തുകൊണ്ട് അവർ കക്കൂസിന്റെ ബാ​ഗുമായി മറ്റ് വേദികളിൽ വന്നില്ല?'

#kanikusruti | 'രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ശൗചാലയം എന്തുകൊണ്ട് അവർ കക്കൂസിന്റെ ബാ​ഗുമായി മറ്റ് വേദികളിൽ വന്നില്ല?'
2024-06-27T09:00:00 | By Adithya N P

(moviemax.in)കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ബാഗുമായി നടി കനി കുസൃതി എത്തിയത് വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതിയും ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത്.

സിനിമയുടെ നിറഞ്ഞ തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നിരുന്നു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്.

ഹാങിങ് കമ്മലും വെള്ള നിറത്തിലുള്ള ഷൂവും കനി ധരിച്ചിരുന്നു.അതിനൊപ്പമാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ബാഗുമായി നടി കനി കുസൃതി ലേകത്തിന്റെ ശ്രദ്ധ കവര്‍ന്നത്.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നല്‍കിയിരിക്കുന്നത്. കനി ഈ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്. 

എന്നാൽ കനി കാൻ ഫെസ്റ്റിവലിൽ തണ്ണീർമത്തൻ ബാ​ഗുമായി എത്തിയത് അറ്റൻഷൻ സീക്കിങിന്റെ ഭാ​ഗം മാത്രമാണെന്ന് പറയുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ത്രീ മത്സരാർത്ഥിയായിരുന്ന ഫിറോസ് ഖാൻ. വേദികൾ കിട്ടിയിട്ടും സ്വന്തം രാജ്യത്തെ പല കാര്യങ്ങളിലും വാ തുറക്കാത്തവരാണ് കനിയെന്നാണ് ഫിറോസ് ഖാൻ മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഫിറോസ് ഖാൻ പറഞ്ഞത് ഇങ്ങനെയാണ്... കാനിന്റെ റെഡ് കാർപ്പറ്റ് ഒരുപാട് പേരുടെ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലമാണ്. അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്ന് ദിവസത്തെ ക്ലാസുണ്ടാകാറുണ്ട്.

ആ മൂന്ന് ദിവസത്തെ ക്ലാസിന്റെ ഉദ്ദേശം ആ വേദിയിൽ രാഷ്ട്രീയം, മതം എന്നിവ സംസാരിക്കാൻ പാടില്ല എന്നതാണ്. അങ്ങനെ ഒരു സ്ഥലത്താണ് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു തണ്ണീർ മത്തൻ ബാ​ഗുമായി പ്രത്യക്ഷപ്പെടുന്നത്.

നമ്മൾ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട ഒരുപാട് വിഷയങ്ങളുണ്ട് രാജ്യങ്ങളുണ്ട്. ഇതിന് മുമ്പ് ആ നടി ബിരിയാണി സിനിമയുടെ ഭാ​ഗമായി പല വേദികളും പങ്കിട്ടിരുന്നു.

പക്ഷെ കാൻ പോലെ വലിയൊരു വേദിയായിരുന്നില്ലെങ്കിലും അവർ അവിടെയൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടിയാണ്. അങ്ങനെയെങ്കിൽ നാടിന് വേണ്ടി സംസാരിക്കുന്നയാളാണെങ്കിൽ അപ്പോഴൊന്നും ഇന്ത്യയിലെ ഒരു വിഷയത്തെ കുറിച്ച് അവർ എന്തുകൊണ്ട് സംസാരിച്ചില്ല.

ആദ്യം നമ്മുടെ നാട് കൂടി ഒന്ന് രക്ഷപ്പെടുത്തികണ്ടേ. സ്വയം നന്നായിട്ടല്ലേ വീട്ടുകാരെയും നാട്ടുകാരെയും നന്നേക്കേണ്ടത്. അങ്ങനൊരു പോളിസി പണ്ടേയുള്ളതല്ലേ.

നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ശൗചാലയം എന്നത്. കേരളത്തിൽ അത്രത്തോളം ഇല്ലെങ്കിലും നോർത്ത് ഇന്ത്യയിലൊക്കെ ഈ പ്രശ്നമുണ്ട്.

കക്കൂസ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു സാധനമാണ്. പക്ഷെ എന്തുകൊണ്ട് അവർ ഒരു കക്കൂസിന്റെ ബാ​ഗുമായി മറ്റ് വേദികളിൽ വന്നിട്ടില്ല.

മറ്റെവിടെയും പ്രതികരിക്കാത്ത ഒരാൾ കാനിൽ ചെയ്തത് ഒരു അറ്റൻഷൻ സീക്കിങ് തന്നെയാണ്. അവരെ എല്ലാവരും അനുകൂലിച്ച് സംസാരിച്ചപ്പോൾ ഞാൻ പ്രതികൂലിച്ചതിനെ നിങ്ങൾ അറ്റൻഷൻ സീക്കിങ്ങായി കണ്ടാലും ഒരു പ്രശ്നവുമില്ല.

എന്റെ ഒരു കാഴ്ചപ്പാട് തുറന്ന് പറഞ്ഞുവെന്നേയുള്ളു. കനി അവിടെ വരെ എത്തിയതിനെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷെ ഞാൻ വിമർശിച്ചത് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെയ്ത പ്രവ‍ൃത്തിയെ മാത്രമാണ്.

സിനിമയെ കുറിച്ച് മാത്രം സംസാരിക്കേണ്ട വേദിയിലാണ് അവർ ഇത് ചെയ്തത്. ഫുഡ്ബോൾ കളി കാണാൻ വന്നവരുടെ മുമ്പിൽ കബടി കളിച്ചാൽ എങ്ങനെയിരിക്കും അതുപോലെ തോന്നി.

അത്തരം കാര്യങ്ങൾ പറയാൻ പാടില്ലാത്ത വേദിയാണത്. അതുമാത്രമല്ല ഇതിന് മുമ്പ് നമ്മുടെ നാട്ടിൽ എന്തൊക്കെ വിഷയങ്ങൾ നടന്നു. ഇതിലൊക്കെ അവർ ഇടപെട്ടിട്ടുണ്ടോ. അതുകൊണ്ട് തന്നെ കാനിൽ നടന്നത് ഒരു അറ്റൻഷൻ സീക്കിങ് കൂടിയാണ് എന്നതാണ്. 

അല്ലാതെ പാലസ്തീൻ നാടിനോടുള്ള സ്നേഹമൊന്നുമല്ല. വേദികൾ കിട്ടിയിട്ടും സ്വന്തം രാജ്യത്തെ പല കാര്യങ്ങളിലും വാ തുറക്കാത്തവരാണ് അവർ.

ഇനിയിപ്പോൾ ചിലപ്പോൾ വരും വേദികളിൽ കക്കൂസിന്റെ കിരീടവുമായിട്ടോ ബാ​ഗുമായിട്ടോ വന്നേക്കാം എന്നാണ് ഫിറോസ് ഖാൻ പറഞ്ഞത് .

Content Highlight: #firozkhan #criticized #ctress #kanikusruti #watermelon #themed #clutch #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup