മമ്മൂട്ടിയുടെ വില്ലനായി താരപുത്രൻ

മമ്മൂട്ടിയുടെ വില്ലനായി താരപുത്രൻ
Oct 4, 2021 09:49 PM | By Truevision Admin

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബിയുടെ രണ്ടാം പതിപ്പാണ് ബിലാൽ. മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രങ്ങളിലൊന്നാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകനും അഭിനേതാവുമായ ജീൻ പോൾ.

ബിലാലിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ലാല്‍ ജൂനിയര്‍ ആണ്. സിനിമയുടെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ വില്ലനെ കുറിച്ചുള്ളചർച്ചകൾ സോഷ്യൽ മീഡിയയിൽ കനത്തിരുന്നു. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ പേര് വരെ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇക്കാര്യത്തിൽ ഒരു ഉറപ്പ് ലഭിച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യം സംവിധായകൻ അമൽ നീരദ് വെളിപ്പെടുത്തിയിട്ടില്ലെന്നും ജീൻ പോൾ അഭിമുഖത്തിൽ പറയുന്നു.

2020 മാർച്ചോട് കൂടിയാണ് ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരുന്നത്. ഷൂട്ടിങ്ങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. തുടർന്ന് ചിത്രീകരണം നീട്ടി വയ്ക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളി യാത്ര നിയന്ത്രണങ്ങളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായാൽ മാത്രമേ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുകയുളളൂ.

അമൽ നീരദ് ചിത്രമായ ഭീഷ്മപർവ്വത്തിലാണ് നിലവില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. പൂർണ്ണമായും കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച്. ചിത്രത്തിലെ നടന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലെന, നദിയ മൊയ്ദു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിലെ താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Taraputran as Mammootty's villain

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories