സൂര്യ- മണിക്കുട്ടൻ പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.സൂര്യ തന്നെയാണ് മണിക്കുട്ടനോടുള്ള താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മോഹൻലാൽ വന്ന എപ്പിസോഡിലും ഇഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നു. മണിക്കുട്ടനോടും താരം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ നടൻ ഇതുവരെ മറുപടി ഒന്നും നൽകിയിട്ടില്ല. ബിഗ് ബോസ് ഹൗസിലും മണിക്കുട്ടനോടുള്ള സൂര്യയുടെ ഇഷ്ടം ചർച്ചയായിട്ടുണ്ട്. ഇപ്പോഴിത നടൻ പ്രതികരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സൂര്യ. ഭാഗ്യലക്ഷ്മി, അഡോണി, റംസാൻ, എയ്ഞ്ചൽ എന്നിവരോടാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്.
ശരിക്കും ഉള്ളിൽ പ്രണയമുണ്ടോ എന്നുള്ള ചോദ്യത്തിൽ നിന്നാണ് ഇവരുടെ ചർച്ച ആരംഭിക്കുന്നത്. പ്രണയം എല്ലാവർക്കും ഉണ്ടാകില്ലേ എന്നാണ് സൂര്യ മറുപടി നൽകിയത്. ഇവിടെ ഉള്ള ആൾ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുമ്പോൾ ഇഷ്ടമാണെന്ന് സൂര്യ തുറന്ന് പറയുകയാണ്. വൺ സൈഡ് ആണോ എന്ന് വീണ്ടും ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. അൽപനേരത്തിന് ശേഷം അത് കുറച്ച് വിഷമമാണ് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തിരിച്ച് കിട്ടണം എന്ന് കരുതി നമുക്ക് പ്രേമിക്കാൻ കഴിയില്ലല്ലോ എന്നാണ് സൂര്യ മറുപടി നൽകുന്നത്. നമുക്ക് നോക്കമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. എന്നാൽ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞാൽ അല്ലേ വൺ സൈഡ് ആണോ ഡബിൾ സൈഡ് ആണോ എന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്ന് എയ്ഞ്ചൽ പറഞ്ഞു.
മണിക്കുട്ടന് അറിയാമോ എന്ന് ഭാഗ്യലക്ഷമി ചോദിക്കുന്നുണ്ട്. എന്നാൽ അറിയാമെന്നും താൻ തന്നെ പുള്ളിക്കാരനോട് പറഞ്ഞിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. പക്ഷെ തിരിച്ച് ഒന്നും പ്രതികരിക്കുന്നില്ലല്ലോ എന്ന് ചോദ്യത്തിനാണ് ടിവി ഷോ അല്ലേ എന്ന് സൂര്യ ഉത്തരം നൽകിയത്. ബ്ഗ്ബോസ് ഹൗസിലെ മികച്ച മത്സരാർഥിയാണ് മണിക്കുട്ടനും സൂര്യയും. തനിക്ക് ബഹുമാനത്തോടെയുള്ള ഇഷ്ടമാണെന്നാണ് സൂര്യ മോഹൻലാലിനോട് പറഞ്ഞത്.
Surya says we can't love thinking we should get it back