#Dileep | ചാകാൻ പോവുമ്പോഴാ അവന്റെയൊരു തമാശ; മമ്മൂക്കയുടെ കയ്യിൽ നിന്നു തല്ല് കിട്ടിയ കഥ പറഞ്ഞ് ദിലീപ്

#Dileep | ചാകാൻ പോവുമ്പോഴാ അവന്റെയൊരു തമാശ; മമ്മൂക്കയുടെ കയ്യിൽ നിന്നു  തല്ല് കിട്ടിയ കഥ പറഞ്ഞ് ദിലീപ്
Jun 22, 2024 02:34 PM | By VIPIN P V

ടെൻഷൻ നിറഞ്ഞ അവസരങ്ങളിൽ പോലും അൽപ്പം തമാശയും കുസൃതികളുമൊക്കെ ഒപ്പിക്കുന്നവരാണ് ജയറാം, ദിലീപ്, രമേഷ് പിഷാരടി തുടങ്ങിയവർ.

സഹതാരങ്ങൾക്കൊപ്പമുള്ള ഇവരുടെ രസകരമായ കഥകൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ചുള്ളൊരു കഥ പറയുകയാണ് ദിലീപ്.

മമ്മൂട്ടിയ്ക്ക് ഒപ്പം നടത്തിയ ഒരു ഫ്ളൈറ്റ് യാത്രയിൽ നിന്നുള്ള രസകരമായ വിശേഷങ്ങൾ ആണ് ദിലീപ് പങ്കിടുന്നത്. "ഫ്ളൈറ്റിൽ മമ്മൂക്ക എന്റെയടുത്തെ സീറ്റിലാണ് ഇരിക്കുന്നത്.

ഇയർ ബാലൻസ് ശരിയാക്കാനായി ഞാൻ ചെവിയിൽ കോട്ടൺ വച്ചിരുന്നു. ഇടയ്ക്ക് ഞാൻ വിൻഡോയിലൂടെ താഴേക്ക് നോക്കിയപ്പോൾ കൊച്ചിൻ എയർപോർട്ട് കണ്ടു.

കുറേനേരമായി അതിങ്ങനെ കാണുന്നുണ്ട്." "കുറച്ചു കഴിഞ്ഞപ്പോൾ മമ്മൂക്ക, "എടാ ഇത് ഇറങ്ങേണ്ട സമയമായല്ലോ, എന്താ ഇറങ്ങാത്തത്?" എന്നു ചോദിച്ചു. പുള്ളി വിൻഡോയിലൂടെ എത്തിനോക്കി.

"ആ എയർപോർട്ടായല്ലോ, ഇതെന്താ മോളിൽ തന്നെ നിൽക്കുന്നത്? ഇറങ്ങുന്നില്ലല്ലോ" എന്നു പറഞ്ഞു. "ആ... ഞാനിത് മൂന്നു തവണയായി കാണുന്നു," എന്നു ഞാനും പറഞ്ഞു.

ഇടയ്ക്ക് പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു. ഞാനും മമ്മൂക്കയും അത് ക്ലിയർ ആയി കേട്ടതുമില്ല. പുള്ളി എന്നോട് "അതെന്താ പറഞ്ഞത്?" എന്നു തിരക്കി. "ആ... ഞാൻ കേട്ടില്ല.

കയ്യിൽ നിന്നു പോയി എന്നാണെന്നു തോന്നുന്നു," എന്നു ഞാൻ പറഞ്ഞു. അതുകേട്ട് പുള്ളി "മിണ്ടാതിരിയെടാ" എന്നു ചൂടായി.

"ഞാൻ പറഞ്ഞെന്നെയുള്ളൂ, എനിക്ക് അങ്ങനെയാ തോന്നിയത്," എന്നായി ഞാൻ. മമ്മൂക്ക ആകെ അസ്വസ്ഥനായി തുടങ്ങി. "എന്തൊരു കഷ്ടമാണിത്.

എത്ര നേരമായി... വീട്ടിൽ അന്വേഷിക്കുമല്ലോ," എന്നൊക്കെ ടെൻഷനടിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂക്ക. ഫ്ളൈറ്റ് മുകളിൽ തന്നെ കറങ്ങികൊണ്ടിരിക്കുകയാണ്, താഴെ ഇറങ്ങുന്നുമില്ല.

ഇടയ്ക്ക് മമ്മൂക്ക നോക്കുമ്പോൾ, ചെവിയിൽ വെച്ച പഞ്ഞിയെടുത്ത് മൂക്കിൽ വച്ചിരിക്കുന്ന എന്നെയാണ് കാണുന്നത്. "ടാ.. അവനെല്ലാം കോമഡി," എന്നും പറഞ്ഞ് എന്നെയൊരു തല്ല്.

" മനുഷ്യന് ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് അവന്റെയൊരു തമാശ," എന്നും പറഞ്ഞ് എന്നെ കുറെ തെറി പറഞ്ഞു. എല്ലാവരും ഇതൊക്കെ കണ്ട് വലിയ ചിരിയായിരുന്നു.

ഞങ്ങളതും പറഞ്ഞും ഇപ്പോഴും ചിരിക്കും."

#One #jokes #die #Dileeptells #story #beaten #Mammooka

Next TV

Related Stories
ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

Dec 23, 2025 11:28 AM

ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

നടൻ ശ്രീനിവാസന്റെ മരണം, ശ്രീനിവാസന്റെ ഭാര്യ വിമലടീച്ചർ , കുടുംബത്തിന്റെ വിഷമം, മരണവീട്ടിൽ...

Read More >>
ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

Dec 23, 2025 11:07 AM

ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

ദിലീപ് കാവ്യ ബന്ധം, കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഗോസിപ്പുകൾ...

Read More >>
ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

Dec 22, 2025 01:14 PM

ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

ശ്രീനിവാസൻ സത്യൻ അന്തിക്കാട് ബന്ധം, ചിതയ്ക്കരികിൽ തനിച്ച് , അവസാനമായി പേനയും പേപ്പറും...

Read More >>
Top Stories










News Roundup