#Urvashi |മുടന്തുള്ള ആളെ നോക്കി 'പോടാ ഞൊണ്ടി' എന്ന് വിളിക്കുന്നത് ഹ്യൂമറല്ല, അത്തരം വേഷങ്ങൾ ഞാൻ ചെയ്യില്ല - ഉർവശി

#Urvashi |മുടന്തുള്ള ആളെ നോക്കി 'പോടാ ഞൊണ്ടി' എന്ന് വിളിക്കുന്നത് ഹ്യൂമറല്ല, അത്തരം വേഷങ്ങൾ ഞാൻ ചെയ്യില്ല - ഉർവശി
Jun 21, 2024 10:34 PM | By Susmitha Surendran

(moviemax.in)   നടിയായും കോമഡി താരമായും സഹതാരമായും ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ ഗംഭീരമാക്കിയ താരമാണ് ഉർവശി. ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ കൂടിയാണ് ഉർവശി. ഇപ്പോഴിതാ ബോഡി ഷെയ്മിംഗ് തമാശകളെ കുറിച്ച് തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി.

ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം, പക്ഷേ താൻ അത് ചെയ്യില്ലെന്നും, മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ലെന്നും ഉർവശി പറയുന്നു.

“ഹാസ്യം എന്ന വാക്കിനകത്ത് പരിഹാസം എന്ന വാക്ക് കൂടി കിടപ്പുണ്ട്. അടുത്തിരിക്കുന്നവരെ കളിയാക്കി നിങ്ങൾ ചിരിപ്പിക്കുന്നതാണ് പലപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം. പക്ഷേ ഞാൻ അത് ചെയ്യില്ല. ഞാൻ ഒരു കാലത്തും അത് ചെയ്യില്ല.

മുടന്തുള്ള ആളെ ‘നോക്കി പോടാ ഞൊണ്ടി എന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ഇപ്പോൾ ബോഡി ഷേയ്ലിംഗ് എന്ന് വിളിക്കുമ്പോൾ എനിക്ക് സന്തോഷമാണ്.

ഞാൻ ഒരു ചാനലിൽ പ്രോഗ്രാമിന് ഇരിക്കുമ്പോൾ അത്തരം കോമഡികൾക്ക് ഞാൻ മാർക്ക് ഇടില്ല. അടുത്തിരിക്കുന്നവരെ കാക്കേ എന്നോ കുരങ്ങ് എന്നോ വിളിച്ചാൽ ഞാൻ മാർക്ക് കുറയ്ക്കും എന്ന് ആദ്യമേ പറയും.

നിങ്ങൾക്ക് ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തതുകൊണ്ട് അടുത്തിരിക്കുന്നവരെ കളിയാക്കുമോ? ഇത് കേട്ട് കൊണ്ടിരിക്കുന്നവന്റെ മക്കൾക്ക് വിഷമം വരില്ലേ? അത് ഞാൻ അനുവദിക്കില്ല.

അത്തരം ഹ്യൂമർ കുറയണം. ഞങ്ങൾക്ക് കുഴപ്പമില്ല വിളിച്ചോട്ടെ എന്ന് ചിലർ പറയും. പക്ഷേ ഞാൻ അത് ചെയ്യില്ല. മറുകണ്ണുണ്ടായിരുന്ന വളരെ ഫേമസായ ഒരു തമിഴ് നടനുണ്ടായിരുന്നു.

ഒരിക്കൽ അദ്ദേഹത്തെപ്പോലെ കണ്ണ് വച്ച് എന്നോട് . അഭിനയിക്കാൻ പറഞ്ഞു.എന്റെ ഡയലോഗ് ഒക്കെ കഴിഞ്ഞപ്പോൾ എന്നെപ്പോലെ കണ്ണ് വച്ച് അഭിനയിച്ചു അല്ലേ മോളെ എന്ന അദ്ദേഹം എന്നോട് ചോദിച്ചു.

അതെ അങ്കിൾ അവർ എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞു എന്ന് ഞാൻ പറഞ്ഞു. ഞാൻ ആഗ്രഹിച്ച ജോലിയൊന്നും ഈ കണ്ണ് കൊണ്ട് എനിക്ക് കിട്ടിയില്ല, ഡ്രൈവിംഗ് ലൈസൻസ് പോലും എനിക്ക് തരില്ലെന്ന് പറഞ്ഞു.

പിന്നീട് ഈ കുറവ് എനിക്ക് സിനിമയിൽ പ്ലസ്സായി എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അന്ന് മുഴുവൻ കരഞ്ഞു. അതിന് ശേഷം ഞാൻ മനസ്സിലാക്കി തുടങ്ങി.

അവർക്ക് വിഷമം വരുന്നുണ്ട്. അപ്പോൾ അതൊന്നുമല്ല ഹ്യൂമർ എന്ന്. ഹ്യൂമർ നമ്മളെ ചിന്തിപ്പിക്കുന്നതായിരിക്കണം. കൈപ്പുള്ള ഒരു മരുന്ന് മധുരത്തിൽ പൊതിഞ്ഞ് കൊടുക്കുന്ന പോലെ.” എന്നാണ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞത്.

#Urvashi #revealed #her #views #body #shaming #jokes.

Next TV

Related Stories
#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

Jun 27, 2024 09:33 PM

#Devadoothan | ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

അതേസമയം, ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്‌മോസ്‌ പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി...

Read More >>
#Madhupal  |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

Jun 27, 2024 09:22 PM

#Madhupal |‘അന്നവൻ ആവർത്തിച്ച് ചോദിച്ചതിനൊക്കെ സിദ്ദിക്കിക്ക വീണ്ടും മറുപടി പറഞ്ഞു,സ്നേഹത്തോടെ ചേർത്തുനിർത്തി'

സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകര്‍ക്ക്...

Read More >>
#mammootty |  'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

Jun 27, 2024 09:07 PM

#mammootty | 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..'; സിദ്ധിഖിനെ മകനെ ഓർത്ത് മമ്മൂട്ടി

റാഷിനും സിദ്ധിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയർ...

Read More >>
#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

Jun 27, 2024 08:26 PM

#RasheenSiddique | ഭിന്നശേഷിക്കാരനായ കുട്ടി ജനിച്ചാൽ നിർഭാഗ്യമെന്ന് കരുതുന്നവരുണ്ട്! സിദ്ദിഖ് മകനെ ചേർത്തുനിർത്തി; കുറിപ്പ്

ഭിന്നശേഷിക്കാരനായ റാഷിനെ മാറ്റി നിർത്താതെ എല്ലാത്തിനും കൂടെ കൂട്ടുകയായിരുന്നു ഷഹീൻ. മാത്രമല്ല തന്റെ ഭാര്യയായി വന്നയാളും സഹോദരനുമായി നല്ല...

Read More >>
#krishnashankar | ആദ്യം കളിയാക്കി, പിന്നെ മമ്മൂക്ക ചീത്ത പറഞ്ഞു; പേടിയായിരുന്നു എനിക്ക്: കൃഷ്ണ ശങ്കർ

Jun 27, 2024 08:21 PM

#krishnashankar | ആദ്യം കളിയാക്കി, പിന്നെ മമ്മൂക്ക ചീത്ത പറഞ്ഞു; പേടിയായിരുന്നു എനിക്ക്: കൃഷ്ണ ശങ്കർ

പ്രേമത്തിലൂടെ വന്നവരെല്ലാം സിനിമയിൽ ഉയരങ്ങളിലെത്തി. ഇവർ ഒരുമിച്ച് ചില സിനിമകൾ ചെയ്തെങ്കിലും വിജയിച്ചില്ല....

Read More >>
#bharathansmrithivediaward |  ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്

Jun 27, 2024 04:57 PM

#bharathansmrithivediaward | ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്

ജൂലൈ 30ന് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ ഉർവശിക്കും ബ്ലെസിക്കും പുരസ്കാരങ്ങൾ...

Read More >>
Top Stories

News Roundup