“ആൾ ഈസ് വെൽ,” ഫഹദ് സുഖം പ്രാപിക്കുമെന്ന് നസ്രിയ

“ആൾ ഈസ് വെൽ,” ഫഹദ് സുഖം പ്രാപിക്കുമെന്ന് നസ്രിയ
Oct 4, 2021 09:49 PM | By Truevision Admin

“ആൾ ഈസ് വെൽ,” എന്ന അടികുറിപ്പോടെ നടന്‍ ഫഹദ് ഫാസിലിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ .ഫഹദ് വിശ്രമിക്കുന്ന​ ഒരു ചിത്രവും നസ്രിയ കൂടെ പങ്കുവെച്ചിട്ടുണ്ട്.

മാർച്ച് രണ്ടിനാണ് ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് അപകടമുണ്ടായത്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകമായിരുന്നു.ഫഹദ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ് ഉള്ളത്.  

‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് പരുക്കേറ്റത്. വീടിനു മുകളിൽനിന്നു താരം താഴെ വീഴുകയായിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.

ഫഹദ് ഫാസില്‍ നായകനാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് ‘മലയന്‍കുഞ്ഞ്’. സജിമോൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ മഹേഷ് നാരായണനാണ്. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണം ഫാസിലാണ്.

all is well ,Nazriya says Fahad is recovering; Fahad at home in danger

Next TV

Related Stories
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

Jan 2, 2026 02:33 PM

ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, ലോക, കല്യാണി, ഡൊമിനിക് അരുൺ, പ്രഥമദൃഷ്ട്യാ...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടം; സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

Jan 2, 2026 11:36 AM

മദ്യപിച്ച് വാഹനമോടിച്ച് അപകടം; സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

മദ്യപിച്ച് വാഹനമോടിച്ച് അപകടം, സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍...

Read More >>
Top Stories










News Roundup