ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ
Oct 4, 2021 09:49 PM | By Truevision Admin

20 1 3 ല്‍ ദൃശ്യം സിനിമാലോകം നിറകൈയ്യോടെ ഏറ്റെടുത്തപ്പോള്‍ ഇതാ 20 2 1 ലും അതിലും നിറഞ്ഞ മനസ്സോടെ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ ഏവരും ഏറ്റെടുത്തിരിക്കുന്നത്.സംവിധായകന്റെയും അഭിനേതാക്കളുടെയും കഴിവിനെക്കുറിച്ചും പോസ്റ്റുകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.ഏറെ നാളത്തെ പ്രയത്നത്തിനു വന്‍ വിജയം നേടാന്‍ കഴിഞ്ഞു എന്നു തന്നെ നിശ്സംശയം പറയാന്‍ കഴിയും.എല്ലാവരും ഓരോ അഭിപ്രായങ്ങള്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആണ് നടന്‍  കിഷോർ സത്യ പങ്ക് വച്ച പോസ്റ്റും ശ്രദ്ധ നേടുന്നത്. ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും,ദൃശ്യത്തിന്റെ  വന്‍ വിജയത്തെക്കുറിച്ചും കിഷോര്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്.


സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ സംവിധായകന്റെ ചുമലിലുമാണ് നാം പൊതുവെ ഏൽപ്പിക്കാറുള്ളത്.എന്നാൽ സിനിമ സംവിധായകന്റെ കലയാണ് എന്ന് അരക്കിട്ടുറപ്പിക്കുകയാണ് "ദൃശ്യം 2" ലൂടെ ജീത്തു ജോസഫ്. അദ്ദേഹം തന്നെ അതിന്റെ രചയിതാവ് കൂടെയാവുമ്പോൾ അതിന് ഇരട്ടി മധുരം.


മലയാളത്തിൽ വന്നിട്ടുള്ള രണ്ടാം ഭാഗങ്ങൾ ഭൂരിഭാഗവും ആദ്യ ഭാഗത്തിന്റെ വാണിജ്യ വിജയം മാത്രം മനസ്സിൽ കണ്ട്‌ ഉണ്ടാക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയിൽ പലതും തട്ടിക്കൂട്ടു പടങ്ങളായി നമുക്ക് തോന്നിയത്തും.എന്നാൽ ദൃശ്യത്തിന്റെ തിരക്കഥയോടൊപ്പം തന്നെ ചെയ്തു വച്ച ഒരു രണ്ടാം ഭാഗത്തിന്റെ ചാരുത ദൃശ്യം 2 ൽ നമുക്ക് അനുഭവപ്പെടുന്നു. 6വർഷങ്ങൾ കൊണ്ട് ജോർജ് കുട്ടിയുടെ കുടുംബത്തിന് ഉണ്ടാകാവുന്ന മാറ്റങ്ങൾ, പ്രത്യേകിച്ചും വളരുന്ന കുട്ടികളിൽ. ജോർജ്കുട്ടിയുടെ മാറ്റം, ഒരുവന് പണം വരുമ്പോൾ നാട്ടുകാരിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഇവയൊക്കെ സൂക്ഷ്മമായി പ്രതിപാദിക്കാൻ ജീത്തുവിന് സാധിച്ചു.


പഴയ കേസിന്റെ ഒരു തുടർ അന്വേഷണവും അതിനെ നായകൻ എങ്ങനെ നേരിടുമെന്നതുമാവും പുതിയ കഥ എന്ന പ്രേക്ഷകന്റെ മുൻ ധാരണകൾ എഴുത്തിന്റെ ഘട്ടത്തിൽ ജീത്തുവിന് വൻ ബാധ്യത ആയിരുന്നിരിക്കണം. അതിനെ അതിജീവിക്കുക എന്ന വെല്ലുവിളിയിൽ പ്രേക്ഷകരെ പരാജയപോയെടുത്താൻ ജീത്തു ജോസഫ് എന്ന എഴുത്തുകാരന് സാധിച്ചപ്പോൾ തന്നെ പകുതിയിൽ അധികം ഉത്തരവാദിത്തം പൂർത്തിയായി. ജീത്തുവിന്റെ ഫേസ്ബുക് പേജിന്റെ ആദ്യ കവർ ഫോട്ടോ "I am just a story teller"എന്നായിരുന്നു. അതെ ജീത്തു, താങ്കൾ ഒരു നല്ല കഥ പറച്ചിൽകാരൻ ആണ്. ആ കഥാകരന്റെ മികവാണ് ദൃശ്യം 2 ലൂടെ ഞങ്ങൾ ആസ്വദിക്കുന്നത്.

ഈ ചിത്രം തീയേറ്ററിന്റെ ആളനക്കത്തിലും ആരവത്തിലും കാണാൻ സാധിച്ചില്ലല്ലോ എന്നൊരു കുഞ്ഞു സങ്കടം മാത്രം. അത് കാലത്തിന്റെ അപതീക്ഷിത തിരിച്ചിലിൽ നമ്മൾ ചെന്നുപെട്ട ഒരു ഗതികേട് കൊണ്ട് മാത്രമെന്നു കരുതി സമാധാനിക്കാം. ഒപ്പം ജീത്തു ജോസഫുമായി സൗഹൃദം ഉണ്ടെന്നു മറ്റുള്ളവരോട് പറയുമ്പോൾ ഇപ്പോൾ എന്റെ തല കൂടുതൽ നിവർന്നിരിക്കുന്നു ', എന്ന് പറഞ്ഞുകൊണ്ടാണ് കിഷോർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Actor Kishore Satya talks openly about the success of the scene and his friendship with Jeet

Next TV

Related Stories
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

Jan 29, 2026 11:15 AM

'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

നെവിൻ കാപ്രേഷ്യസ് ഓവർടേക്കിംഗ് വിമർശനം, റോഡ് സേഫ്റ്റി വീഡിയോ, നെവിൻ കാപ്രേഷ്യസ് ബിഗ്...

Read More >>
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
Top Stories










News Roundup






GCC News