#sanjutechy | സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് മോട്ടോർ വാഹന നിയമ ലംഘനങ്ങളുള്ള വീഡിയോകൾ

#sanjutechy | സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് മോട്ടോർ വാഹന നിയമ ലംഘനങ്ങളുള്ള വീഡിയോകൾ
2024-06-18T12:51:00 | By Adithya N P

(moviemax.in)യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്.

മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു.

നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്.സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു.

ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു.

ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ.

സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്‍റെ ലോഡ് ബോഡിയിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി.

മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. റോഡിൽ മത്സര ഓട്ടം നടത്തി. പലതവണ വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചെന്നും എംവിഡി പറയുന്നു.

നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തെന്ന് എംവിഡി ചൂണ്ടിക്കാട്ടി.

മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017 ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്.

ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉള്ള വ്ലോഗർമാർ തന്നെ ഇത്തരത്തിൽ നിയമ ലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമ്പോൾ അത് അനുകരിക്കാൻ പലരും ശ്രമിച്ചേക്കാം.

സഞ്ജു ടെക്കിക്കെതിരായ കർശന നടപടി നിയമ ലംഘകർക്കും നിയമത്തെ നിസാരവത്കരിക്കുന്നവർക്കും ഒരു താക്കീതാണെന്നാണ് എംവിഡി വിശദീകരിച്ചത്.

Content Highlight: #sanjutechy #videos #violating #motor #vehicle #laws #deleted #youtube

Next TV

Related Stories
'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

Jul 21, 2026 02:31 PM

'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ ക്രമക്കേടിനുമെതിരെ ഡൽഹിയിൽ സമരം. രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ പിന്തുണയുമായി....

Read More >>
ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

Jul 18, 2026 12:59 PM

ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

ഇടപ്പള്ളിയിൽ യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെ അധിക്ഷേപിച്ചെന്ന ആരോപണം. ആശുപത്രിയിൽ വെച്ചും മർദിച്ചതായി പരാതി. 5 പേർക്കെതിരെ പൊലീസ്...

Read More >>
സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

Jul 17, 2026 05:35 PM

സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

രണ്ട് കീമോകൾ പൂർത്തിയാക്കിയ രേണു സുധി ഏഴ് ദിവസത്തെ ഐസിയു വാസത്തിന് ശേഷം വീട്ടിലെത്തി. തന്റെ ആരോഗ്യവിവരങ്ങളും ദൈവത്തോടുള്ള സംഭാഷണവും താരം...

Read More >>
  'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

Jul 17, 2026 04:27 PM

'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

മഞ്ഞുരുകും കാലം ഫെയിം മോനിഷ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചു. സ്വകാര്യ ഫോട്ടോകൾ ചോർന്നതും 100 പവൻ സ്വർണം ആവശ്യപ്പെട്ടതും ഡിവോഴ്സ് ലഭിച്ച സന്തോഷവും നടി...

Read More >>
കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു

Jul 17, 2026 03:21 PM

കോഴിക്കോട് സ്വദേശിനിയെ ലൈവ് സ്ട്രീമിങിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസ്; മമ്മുവിനെ കസ്റ്റഡിയിൽ വിട്ടു

യൂട്യൂബ് ലൈവിൽ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ തൊപ്പിയുടെ കൂട്ടാളി മമ്മു കസ്റ്റഡിയിൽ. മഞ്ചേരി, ആലുവ പോലീസ് കേസ്. തൊപ്പി...

Read More >>
Top Stories

News Roundup

GCC News