---
title: "'ഒരു സ്ത്രീ വന്ന് എന്റെ മുഖത്തടിച്ചു, ഞാൻ മൊത്തത്തിൽ തകർന്നു നിൽക്കുകയായിരുന്നു': ഗായിക അഞ്ജു ജോസഫ്"
english_title: "'A woman came and slapped me in the face, I was completely devastated': Singer Anju Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365026/a-woman-came-and-slapped-me-in-the-face-i-was-completely-devastated-singer-anju-joseph"
published_at: "2026-06-10T09:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28e61d15cfe_Singer_Anju_Joseph.jpg"
keywords: ["Anju Joseph", "Malayalam Singer", "Anju Joseph Interview"]
---

# 'ഒരു സ്ത്രീ വന്ന് എന്റെ മുഖത്തടിച്ചു, ഞാൻ മൊത്തത്തിൽ തകർന്നു നിൽക്കുകയായിരുന്നു': ഗായിക അഞ്ജു ജോസഫ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായിക അഞ്ജു ജോസഫ് തന്റെ ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവം തുറന്നുപറയുന്നു. 'ഡോക്ടർ ലവ്' എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറി, ഇപ്പോൾ സിനിമകളും സ്റ്റേജ് ഷോകളുമായി തിരക്കിലാണ് താരം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായിക അഞ്ജു ജോസഫ് തന്റെ ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവം തുറന്നുപറയുന്നു. 'ഡോക്ടർ ലവ്' എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറി, ഇപ്പോൾ സിനിമകളും സ്റ്റേജ് ഷോകളുമായി തിരക്കിലാണ് താരം.

ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ തനിക്കുണ്ടായ ദുരനുഭവമാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജു പങ്കുവെച്ചത്. വാഹനം തട്ടിയതിന്റെ പേരിൽ ഒരു സ്ത്രീ തന്റെ മുഖത്തടിച്ചെന്നാണ് അഞ്ജു വെളിപ്പെടുത്തിയത്.

‘കാക്കനാടുവച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കൂട്ടറിൽ തട്ടി. വളരെ ചെറിയൊരു അപകടമായിരുന്നു. അവർ സ്കൂട്ടറിൽ നിന്ന് വീണൊന്നുമില്ല, ചെറുതായൊന്ന് മുന്നോട്ട് ആഞ്ഞു. ഞാൻ തെറാപ്പിസ്റ്റിന്റെ അടുത്തുനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു. ഈ വരവിനിടെയാണ് അപകടം. ഞാൻ കാറിൽ നിന്ന് ഇറങ്ങി, അവരോട് സോറി പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു എന്ന് പറഞ്ഞു. എനിക്കറിയില്ല, പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്. ഞാൻ മൊത്തത്തിൽ തകർന്ന് നിൽക്കുകയായിരുന്നു ആ സമയത്ത്. അഞ്ച് മണിക്കൂറോളം എന്റെ തെറാപ്പിസ്റ്റിന്റെ അടുത്ത് നിന്ന് കരഞ്ഞിട്ടാണ് വരുന്നത്. എന്തെങ്കിലും കഴിക്കണം എന്ന ചിന്തയിലാണ് പോകുന്നത്. അതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.

അടിച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരിക്കും ഞെട്ടലായിപ്പോയി. പിന്നെയാണ് ആൾക്കാരൊക്കെ കൂടിയത്. കൂടിനിന്നവരാരും ഇടിച്ചതിനെ കുറ്റം പറയാതെ എന്നെ അടിച്ചതിനെതിരെ തിരിഞ്ഞു. നിങ്ങളാരാണ് ഇവരെ അടിക്കാൻ എന്നായി കൂടിനിന്നവർ. അപ്പോഴേക്കും അവർ വണ്ടി എടുത്തുപോയി. എനിക്ക് ആ വണ്ടിയുടെ നമ്പർ ഓർമയില്ല, ആ സ്ത്രീയുടെ മുഖം ഓർമയില്ല, ഒന്നും ഓർമയില്ല. അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു. വണ്ടിയോടിച്ച് വീട്ടിൽ എത്തിച്ചുതരാമെന്ന് പറഞ്ഞു. ഇത്തരം അവസ്ഥയിലൂടെയൊക്കെ ഞാ‍ൻ കടന്നുപോയിട്ടുണ്ട്.’ അഞ്ചു ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365026/a-woman-came-and-slapped-me-in-the-face-i-was-completely-devastated-singer-anju-joseph)