'അവർ നോക്കുമ്പോൾ നമ്മൾ തളരുന്നില്ലെങ്കിൽ അടുത്ത ആളുടെ അടുത്തേക്ക് പൊയ്ക്കോളും'; പേളി തന്ന മോട്ടിവേഷനെക്കുറിച്ച് ലക്ഷ്മി ജയൻ

'അവർ നോക്കുമ്പോൾ നമ്മൾ തളരുന്നില്ലെങ്കിൽ അടുത്ത ആളുടെ അടുത്തേക്ക് പൊയ്ക്കോളും'; പേളി തന്ന മോട്ടിവേഷനെക്കുറിച്ച് ലക്ഷ്മി ജയൻ
2026-06-09T14:31:00 | By Anusree vc
#Lakshmi JayanI #Pearle Maaney #Milestone Makers Interview

(https://moviemax.in/ ) ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ പല മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയാണ് ലക്ഷ്മി ജയൻ. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3-ലെ മത്സരാർത്ഥിയായതോടെയാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ ഷോയ്ക്ക് ശേഷമാണ് ലക്ഷ്മിയുടെ വ്യക്തിജീവിതം സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്.

തന്റെ വിവാഹമോചനം, ജീവിതത്തിലുണ്ടായ വിവാദങ്ങൾ, സംഗീതയാത്ര എന്നിവയെക്കുറിച്ചെല്ലാം വിവിധ അഭിമുഖങ്ങളിൽ ലക്ഷ്മി മനസുതുറന്നിട്ടുണ്ട്. ഇപ്പോഴിതാ, 'മൈൽസ്റ്റോൺ മേക്കേഴ്സിന്' നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ, തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു സെലിബ്രിറ്റിയെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ജയൻ.

''എന്റെ ഒരു ഇൻസ്പിറേഷൻ ആണ് പേളിച്ചേച്ചി. പേളി മാണിയുടെ വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. പേളി പറഞ്ഞതിൽ എനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട ഒരു ചിന്തയുണ്ട്. നിങ്ങൾ ആർ‌ക്കു വേണ്ടിയും തളർന്നുപോകരുത്. തൊട്ടാവാടിച്ചെടി തൊടുമ്പോൾ വാടും. അതുകൊണ്ട് നമ്മൾ എല്ലാവരും പോയി ആ തൊട്ടാവാടിയെ തൊടും. ആരും പോയി വാഴയെയോ ഓലയേയോ ഒന്നും തൊടുന്നില്ല.

എന്നെ ഭയങ്കരമായി ടച്ച് ചെയ്തിട്ടുള്ള വാചകങ്ങളാണ് ഇത്. പലരും നമ്മളെ വാട്ടിയെടുക്കാനും നമ്മളെ തളർത്താനുമൊക്കെ നോക്കും. അത് അവഗണിച്ചേക്കുക. അവർ രണ്ടു പ്രാവശ്യം നമ്മളെ തളർത്താൻ നോക്കി നമ്മൾ തളർന്നാൽ ആ സ്വിച്ച് വർക്കിങ്ങ് ആണ്. കുറേത്തവണ അവർ ശ്രമിച്ചിട്ടും തളരുന്നില്ലെങ്കിൽ അവർ‌ അടുത്തയാളെ തളർത്താൻ പൊയ്ക്കോളും. ഇതാണ് എനിക്കൊരു മോട്ടിവേഷൻ. പിന്നെ ഞാൻ എല്ലാത്തിന്റെയും പൊസിറ്റീവ് വശം എടുക്കാൻ നോക്കും'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ പറഞ്ഞു.

Content Highlight: 'If we don't get tired when they see us, we will move on to the next person'; Lakshmi Jayan on the motivation given by Pearl

#Lakshmi JayanI #Pearle Maaney #Milestone Makers Interview

Next TV

Related Stories
'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

Jul 15, 2026 05:26 PM

'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനത്തിന് മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. അവർ മനുഷ്യയല്ലെന്ന് ദയ. സെലിബ്രിറ്റികളുടെ പിന്തുണയും...

Read More >>
ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

Jul 15, 2026 12:33 PM

ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

വ്യാജ ട്രേഡിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ച് യുവാവിനെ കബളിപ്പിച്ച കേസിൽ നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റ്. ലക്ഷങ്ങൾ നഷ്ടമായ...

Read More >>
'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

Jul 15, 2026 12:23 PM

'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

കാൻസർ ബാധിതയായ രേണു സുധിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സുഹൃത്ത് ശാരിക. അസുഖം വ്യാജമാണെന്ന് വരുത്താൻ...

Read More >>
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
Top Stories

News Roundup