#pinarayivijayan | കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാളി താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി, ഉപഹാരം സമ്മാനിച്ചു

#pinarayivijayan | കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാളി താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി, ഉപഹാരം സമ്മാനിച്ചു
Jun 13, 2024 07:18 PM | By Athira V

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാളി ചലച്ചിത്ര പ്രവർത്തകർക്ക് കേരള സർക്കാരിന്‍റെ ആദരം. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കാനിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ 'ആൾ വി ഇമാജിൻ ആസ് ലൈറ്റ്' ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.

കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസകളും നേർന്നു. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയും വികസന കോർപറേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി ഇന്ത്യയും മലയാളി താരങ്ങളും മാറിയിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിനായിരുന്നു.

ഇത്തവണ ​മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

#kerala #chief #minister #pinarayivijayan #felicitates #cannes #film #festival #grand #prix #award #winners

Next TV

Related Stories
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Dec 3, 2025 07:28 AM

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, യുവനടിയുടെ പരാതി, കേസെടുത്ത് പൊലീസ്...

Read More >>
'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

Dec 1, 2025 04:23 PM

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന്...

Read More >>
' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി,  വികാരഭരിതയായി മഞ്ജരി!

Dec 1, 2025 12:39 PM

' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി, വികാരഭരിതയായി മഞ്ജരി!

ബുക്കിൽ അച്ഛനെ കുറിച്ച് എഴുതിയത് , മഞ്ജരിയുടെ ബാല്യകാല ഓർമ്മകൾ , അച്ഛനെ റോൾമോഡൽ ആക്കിയ ജീവിതം...

Read More >>
Top Stories










News Roundup