വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ചിത്രീകരണം പൂർത്തിയായി

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ചിത്രീകരണം പൂർത്തിയായി
Oct 4, 2021 09:49 PM | By Truevision Admin

 എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' പൂർത്തിയായി. കാലികപ്രസക്തങ്ങളായ വിഷ യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.


ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, എ കെ എസ് , മിഥുൻ, രജീഷ് സേട്ടു , ഷിബു നിർമാല്യം, ആലികോയ, ക്രിസ്കുമാർ , ജീവൻ കഴകൂട്ടം, ബാലു ബാലൻ, ബിജുലാൽ , അഞ്ജു നായർ , റോഷ്നി മധു , കുട്ട്യേടത്തി വിലാസിനി, അപർണ്ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനയിക്കുന്നു.


കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങൾ, പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിലുണ്ടാകുന്ന പ്രണയം കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്റെ സങ്കീർണതകളും , സ്വാർത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം പെട്ടെന്ന് നടക്കാൻ ആഗ്രഹിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം ഇവയൊക്കെ ചർച്ച ചെയ്യുന്ന സിനിമയാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ .ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഇത്തരം വിഷയങ്ങളുടെ പ്രസക്തി എത്രത്തോളമെന്ന് സംവദിക്കുന്ന ചിത്രം, നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.

 

ബാനർ - എ ജി എസ് മൂവി മേക്കേഴ്സ് , രചന, സംവിധാനം - കുമാർ നന്ദ, നിർമ്മാണം - വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം - അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, ഗാനരചന - വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം - എം കെ അർജുനൻ , റാംമോഹൻ , രാജീവ് ശിവ, ആലാപനം - വിധുപ്രതാപ് , കൊല്ലം അഭിജിത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ - പാപ്പച്ചൻ ധനുവച്ചപുരം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്രീജിത് കല്ലിയൂർ, കല- ജമാൽ ഫന്നൻ , രാജേഷ്, ചമയം - പുനലൂർ രവി, വസ്ത്രാലങ്കാരം - നാഗരാജ്, വിഷ്വൽ എഫക്ട്സ് - സുരേഷ്, കോറിയോഗ്രാഫി - മനോജ്, ത്രിൽസ് - ബ്രൂസ് ലി രാജേഷ്, പശ്ചാത്തല സംഗീതം - രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, വി എഫ് എക്സ് ടീം - ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ - എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷൻ മാനേജർ - സുരേഷ് കീർത്തി, സ്‌റ്റിൽസ് -ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

The shooting of the silver fish in Vellaramkunnu is over

Next TV

Related Stories
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










News Roundup






https://moviemax.in/-