---
title: "ആവേശം പകരാന്‍ ഐഎഫ്എഫ്‌കെ എത്തികഴിഞ്ഞു-ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു"
english_title: "The IFFK has arrived to add to the excitement — the distribution of delegate passes has begun"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2103/the-iffk-has-arrived-to-add-to-the-excitement-the-distribution-of-delegate-passes-has-begun"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/602156adaa767_iffk.jpg"
keywords: []
---

# ആവേശം പകരാന്‍ ഐഎഫ്എഫ്‌കെ എത്തികഴിഞ്ഞു-ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

> **Lead Summary:** സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ രാവിലെ 11ന് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്ന 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ രാവിലെ 11ന് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് എസ് എ റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ശിവ മോളിക്ക് ആദ്യ പാസ് നല്‍കി ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നിര്‍വഹിച്ചു.പാസ്സ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത് . കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകള്‍ക്ക് അക്കാദമി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ ഫെസ്റ്റിവല്‍ കിറ്റും പാസും കൈപ്പറ്റാം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2103/the-iffk-has-arrived-to-add-to-the-excitement-the-distribution-of-delegate-passes-has-begun)