നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പടവെട്ട്. സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ നിവിന്‍ പോളിയുടെ പുത്തന്‍ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചുകൊണ്ടുള്ള നിവിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായിരിക്കും നിവിന്‍ പോളി എത്തുക. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ബാലന്‍ പാറക്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Nivin Pauly's new makeover from Padavettu - Fans take over the pictures