Jun 1, 2024 12:11 PM

മമ്മൂട്ടി നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ടര്‍ബോ. ടര്‍ബോ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

വന്‍ കുതിപ്പ് നടത്തിയ ടര്‍ബോ ആഗോള ബോക്സോഫീസില്‍ 50 കോടിയിലേക്ക് എത്തിയത് അതിവേഗമായിരുന്നു. വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോള്‍ ചിത്രത്തിന്‍റെ ഫൈറ്റ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വൈശാഖ്.

ഒരു ആക്ഷന്‍ സിനിമ ചെയ്യാം എന്ന തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തിയതെന്നും. അതിനാല്‍ തന്നെ ഷൂട്ടിംഗ് എളുപ്പമായിരുന്നുവെന്നുമാണ് മൂവി വേള്‍ഡ് ഓണ്‍ലൈനിന് വൈശാഖ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതിന് ശേഷമാണ് അപകടം സംബന്ധിച്ച് വൈശാഖ് പറയുന്നത്.

ക്ലൈമാക്സിലാണ് അപകടം നടന്നത് എന്നാണ് വൈശാഖ് പറയുന്നത്. 20 ദിവസത്തോളം എടുത്താണ് ടര്‍ബോ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. മമ്മൂട്ടി ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന ഒരു സീന്‍ ഉണ്ട്.

അതിന് ശേഷം എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതായിരുന്ന സീന്‍. ചവിട്ട് കിട്ടുന്ന ആള്‍ പുറകോട്ട് പോകണം. കിക്ക് ചെയ്യുമ്പോള്‍ അയാളെ നമ്മള്‍ റോപ്പില്‍ പുറകോട്ട് വലിക്കും.

അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ ചവിട്ടും ഇത്തരത്തിലാണ് സീന്‍. എന്നാല്‍ റോപ്പ് വലിക്കാന്‍ നിശ്ചയി അതില്‍ ഒരാളുടെ വലിയുടെ സിംഗ് മാറിപോയി.

മമ്മൂട്ടി എഴുന്നേറ്റ് വരും മുന്‍പ് തന്നെ തെറിക്കേണ്ടയാള്‍ ഡയറക്ഷന്‍ തെറ്റിവന്ന് അദ്ദേഹത്തെ ഇടിച്ചു. ഇതോടെ മമ്മൂട്ടി നിയന്ത്രണം തെറ്റി തെറിച്ച് വീണു.

അവിടെയുണ്ടായ ഒരു മേശയില്‍ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു. മുഴുവന്‍ സെറ്റിലും കൂട്ടനിലവിളി ഉയര്‍ന്നു. വൈശാഖ് ഓടിച്ചെന്ന് മമ്മൂട്ടിയെ കസേരയില്‍ ഇരുത്തി.

ആ സമയത്ത് സ്വന്തം കൈ വിറയ്ക്കുന്നത് പോലെ തോന്നിയെന്ന് വൈശാഖ് പറയുന്നു. ഫൈറ്റ് മാസ്റ്റര്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലത്തിരുന്ന് കരയുകയായിരുന്നു.

എന്നാല്‍ മമ്മൂട്ടി ഇതിനെ സാധാരണമായാണ് എടുത്തത്. എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇതൊക്കെ സംഭവിക്കുന്നതല്ലെയെന്ന് മമ്മൂട്ടി പറ‍ഞ്ഞുവെന്നും വൈശാഖ് പറഞ്ഞു.

#Director #Vaysakh #reveals #about #accident #happened #during #shoot #Fight.

Next TV

Top Stories