#SanjuTechi | സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണം; ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തരുതെന്ന് ഹൈക്കോടതി

#SanjuTechi | സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണം; ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തരുതെന്ന് ഹൈക്കോടതി
May 31, 2024 10:48 PM | By VIPIN P V

വ്ലോഗർ സഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി.

സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും കോടതി പറഞ്ഞു.

മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനെ അറിയിച്ചു.

മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, പി.ബി. അജിത് കുമാർ, ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു.

ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി.

#Strict #action #taken #SanjuTechi;#HighCourt #not #alter #vehicles #illegally

Next TV

Related Stories
#JoyMathew | 'നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും, മോനെ നീ എടുത്തോന്ന് പറയും'; ജോയ് മാത്യു

Jun 20, 2024 02:50 PM

#JoyMathew | 'നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും, മോനെ നീ എടുത്തോന്ന് പറയും'; ജോയ് മാത്യു

തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു...

Read More >>
#manjummalboys | മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ഇ ഡി മരവിപ്പിക്കും

Jun 20, 2024 01:23 PM

#manjummalboys | മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ഇ ഡി മരവിപ്പിക്കും

7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്...

Read More >>
#sureshgopi | ‘നന്ദിയാല്‍ പാടുന്നു ദൈവമേ’… ഗായകരായ സുരേഷ്ഗോപിയെയും ഭാര്യയെയും സന്ദർശിച്ച് ഗാനരചയിതാവ് ഫാ. ജോയല്‍

Jun 20, 2024 11:26 AM

#sureshgopi | ‘നന്ദിയാല്‍ പാടുന്നു ദൈവമേ’… ഗായകരായ സുരേഷ്ഗോപിയെയും ഭാര്യയെയും സന്ദർശിച്ച് ഗാനരചയിതാവ് ഫാ. ജോയല്‍

സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഭക്തിഗാനം...

Read More >>
#honeyrose |ഹണി റോസിന്റെ ശരീരവും വസ്ത്രവും നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു നടിയാണ്; സോഷ്യല്‍ മീഡിയ പ്രതികരണം

Jun 20, 2024 09:37 AM

#honeyrose |ഹണി റോസിന്റെ ശരീരവും വസ്ത്രവും നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു നടിയാണ്; സോഷ്യല്‍ മീഡിയ പ്രതികരണം

സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെയാണ് ഹണിയെ കുറിച്ചെഴുതിയ ഒരു കുറിപ്പ് വൈറലാവുന്നത്....

Read More >>
Top Stories