---
title: "#honeyrose |ഹണി റോസിന്റെ ശരീരവും വസ്ത്രവും നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു നടിയാണ്; സോഷ്യല്‍ മീഡിയ പ്രതികരണം"
english_title: "#enough #look #body #clothes #HoneyRose #She #good #actress #Social #media #response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/213369/enough-look-body-clothes-honeyrose-she-good-actress-social-media-response"
published_at: "2024-06-20T09:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ab3489747_honeyrose.jpg"
keywords: []
---

# #honeyrose |ഹണി റോസിന്റെ ശരീരവും വസ്ത്രവും നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു നടിയാണ്; സോഷ്യല്‍ മീഡിയ പ്രതികരണം

> **Lead Summary:** ** **നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ് നടി ഹണി റോസ് അറിയപ്പെടാറുള്ളത്.

## Article Content

** **നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ് നടി ഹണി റോസ് അറിയപ്പെടാറുള്ളത്.

എല്ലാ ദിവസവും കേരളത്തിലുടനീളം ഓടി നടന്ന് ഉദ്ഘാടനങ്ങള്‍ നടത്തിയതിലൂടെയാണ് നടിയ്ക്ക് അങ്ങനൊരു പേര് ലഭിക്കുന്നത്. മാത്രമല്ല ഹണി ധരിക്കുന്ന വസ്ത്രങ്ങള്‍ വ്യാപകമായ പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കി. 

വസ്ത്രധാരണവും ശരീരഘടനയുമൊക്കെ പലര്‍ക്കും ഹണിയെ കളിയാക്കാനുള്ള അവസരങ്ങളായിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി കൊടുക്കാതെ ചിരിച്ച് കൊണ്ട് നേരിടുകയാണ് നടി ചെയ്യാറുള്ളത്. ഇത്രയൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടാലും ഹണിയിലെ നടിയെ ആരും മറന്ന് പോകരുതെന്ന് പറയുകയാണ് ഒരു ആരാധകന്‍. 

സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെയാണ് ഹണിയെ കുറിച്ചെഴുതിയ ഒരു കുറിപ്പ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഹണി റോസ് നായികയായിട്ടെത്തുന്ന റേച്ചല്‍ എന്ന സിനിമയില്‍ നിന്നുള്ള ടീസര്‍ പുറത്ത് വിട്ടിരുന്നു. അതിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് നടിയെ പ്രശംസിച്ച് കൊണ്ട് ആരാധകരും എത്തിയത്. 

'ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന, അല്ലെങ്കില്‍ മറന്നു പോയ ഒരു കാര്യം ഉണ്ട്. നല്ല കഴിവുള്ള നടിയാണ് അവരെന്ന കാര്യം.

ദിലീപിന്റെ റിങ് മാസ്റ്റര്‍ മൂവിയില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് ആയി തോന്നിയത് ഹണിയുടേതായിരുന്നു. അതുപോലെ കുമ്പസാരത്തിലും ട്രിവാന്‍ഡ്രം ലോഡ്ജിലുമൊക്കെ അവരുടെ മികച്ച പെര്‍ഫോമന്‍സുകള്‍ നമ്മള്‍ കണ്ടു. 

ഒട്ടും തലക്കനം ഇല്ലാത്ത, എല്ലാവരോടും വളരെ മാന്യതയോടെ പെരുമാറുന്ന വ്യക്തി കൂടിയാണ് ഹണി. പ്രസ്സ് മീറ്റില്‍ ഒക്കെ സ്ഥായിയായ പുച്ഛ ഭാവത്തോടെ ഇരിക്കുന്ന പലരില്‍ നിന്നും വ്യത്യസ്ത.

എല്ലാവരും പുച്ഛിക്കുന്ന ആറാട്ടണ്ണന്‍ വന്നപ്പോള്‍ പോലും എഴുന്നേറ്റ് കൈ കൊടുക്കാന്‍ മടി കാണിച്ചില്ല അവര്‍. അതു അവരുടെ ക്വാളിറ്റി. ഒരു അഭിനേത്രി എന്ന നിലയില്‍ അവരെ വിലകുറച്ചു കാണരുത്. റേച്ചല്‍ മൂവിയിലൂടെ നല്ല ഒരു തിരിച്ചുവരവ് ഉണ്ടാകട്ടെ...' എന്നുമാണ് ഹണിയെ കുറിച്ച് ഒരാള്‍ എഴുതിയിരിക്കുന്നത്.

ഉദ്ഘാടന തിരക്കുകള്‍ക്ക് ഇടയില്‍ താനൊരു നടിയാണെന്ന കാര്യം ഓര്‍ക്കാന്‍ ഇടയ്ക്ക് ഇങ്ങനൊരു സിനിമ നല്ലതാ. ഇത്രയും ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടും ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെന്നിട്ടും അവിടെയൊന്നും അവരുടെ പക്കല്‍ നിന്നും മോശമായ രീതിയില്‍ ഒന്നും ഉണ്ടായില്ല എന്നത് തന്നെ ആശ്ചര്യമാണ്.

എല്ലാവരും പുച്ഛിക്കുന്ന അവഗണിക്കുന്ന ആറാട്ടനെ പോലും മൈന്‍ഡ് ചെയ്യാതിരുന്നില്ല അതും എണീറ്റ് നിന്ന്. ഹണി ആള് പാവം ആണെന്ന് തോന്നുന്നു.

പണ്ട് നാദിര്‍ഷ നടത്തിയ സ്റ്റാര്‍ റാഗിങ് പരിപാടിയില്‍ ഇവരെ പ്രകോപിപ്പിക്കാന്‍ അവിടെയുണ്ടായിരുന്ന ഓഡിയന്‍സില്‍ ഒരാളായി വന്ന പെണ്‍കുട്ടി മാക്‌സിമം ശ്രമിച്ചിട്ടും ആള്‍ വളരെ കൂളായി നിന്ന് ചോദ്യം മുഴുവന്‍ കേള്‍ക്കുകയും വളരെ മാന്യമായ രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു.

ട്രിവാന്‍ഡ്രം ലോഡ്ജ് അപ്പോഴുള്ള വേറെ ഏത് നടി ചെയ്താലും ഓവര്‍ ആവാന്‍ സാധ്യതയുള്ള കഥാപാത്രമായിരുന്നു. പക്ഷെ പുള്ളിക്കാരി വളരെ നന്നായി ചെയ്തു... എന്നിങ്ങനെ ഹണിയെ അനുകൂലിച്ച് കൊണ്ടുള്ള കമന്റുകളുമായിട്ടാണ് ആരാധകരും എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/213369/enough-look-body-clothes-honeyrose-she-good-actress-social-media-response)