#Mammootty | 'മെഗാസ്റ്റാർ' എന്ന വിശേഷണം ആദ്യം നൽകിയതാര്? വെളിപ്പെടുത്തി മമ്മൂട്ടി

#Mammootty | 'മെഗാസ്റ്റാർ' എന്ന വിശേഷണം ആദ്യം നൽകിയതാര്? വെളിപ്പെടുത്തി മമ്മൂട്ടി
May 31, 2024 09:15 PM | By VIPIN P V

ലയാളികൾക്ക് മമ്മൂട്ടിയെപ്പോഴും മെഗാസ്റ്റാറാണ്. എന്നാൽ തന്നെ ആദ്യം മെഗാസ്റ്റാറെന്ന് വിളിച്ചത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.

ദുബായ് മാധ്യമങ്ങളാണ് തനിക്ക് 'മെഗാസ്റ്റാർ' എന്ന പേര് ആദ്യമായി നൽകിയതെന്നാണ് മമ്മൂട്ടി പറഞ്ഞത്.

"1987-ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. 'ദി മെഗാസ്റ്റാർ'. ദുബായ് മാധ്യമങ്ങളാണ് എനിക്കാ വിശേഷണം തന്നത്.

അല്ലാതെ ഇന്ത്യയിൽ നിന്നുള്ള ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, 'മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് ദുബായിയിൽ എത്തുന്നു" -മമ്മൂട്ടി പറഞ്ഞു.

ഇൻസ്റ്റാഗ്രാം ഇൻഫ്‌ളൂവന്‍സർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 'മെഗാസ്റ്റാർ' എന്ന പേര് ലഭിച്ചപ്പോൾ എന്ത് തോന്നിയെന്ന ചോദ്യത്തിന് അത് വിശേഷണം മാത്രമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

"ആളുകൾ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം വിശേഷണങ്ങൾ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. ഞാനത് ആസ്വദിക്കുന്നുമില്ല'' -മമ്മൂട്ടി പറഞ്ഞു.

മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഖാലിദ് അൽ അമീറിക്ക് നൽകിയ അഭിമുഖത്തിലെ മമ്മൂട്ടിയുടെ മറ്റൊരു പരാമർശവും കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ് താനെന്നും ലോകാവസാനം വരെ തന്നെയാരും ഓർത്തിരിക്കില്ലെന്നും ആയിരുന്നു മമ്മൂട്ടി പറഞ്ഞത്.

ലോകം മമ്മൂട്ടിയെ എങ്ങനെ ഓർക്കണമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

"അവരെന്നെ എത്ര കാലം ഓർത്തിരിക്കും? ഒരു വർഷം ? 10 വർഷം ? 15 വർഷം ? അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ മറ്റുള്ളവർ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്.

അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.

ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും?എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല.

ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും? എല്ലാവരും ലോകാവസാനം വരെ നിങ്ങൾ ഓർക്കപ്പെടുമെന്നാണ് കരുതുന്നത്, ' മമ്മൂട്ടി പറഞ്ഞു.

#Who #first #coined #term #megastar'? #Mammootty #revealed

Next TV

Related Stories
#JoyMathew | 'നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും, മോനെ നീ എടുത്തോന്ന് പറയും'; ജോയ് മാത്യു

Jun 20, 2024 02:50 PM

#JoyMathew | 'നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും, മോനെ നീ എടുത്തോന്ന് പറയും'; ജോയ് മാത്യു

തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു...

Read More >>
#manjummalboys | മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ഇ ഡി മരവിപ്പിക്കും

Jun 20, 2024 01:23 PM

#manjummalboys | മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അക്കൗണ്ടുകൾ ഇ ഡി മരവിപ്പിക്കും

7 കോടി രൂപ അരൂർ സ്വദേശിയിൽ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നൽകാതിരിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്...

Read More >>
#sureshgopi | ‘നന്ദിയാല്‍ പാടുന്നു ദൈവമേ’… ഗായകരായ സുരേഷ്ഗോപിയെയും ഭാര്യയെയും സന്ദർശിച്ച് ഗാനരചയിതാവ് ഫാ. ജോയല്‍

Jun 20, 2024 11:26 AM

#sureshgopi | ‘നന്ദിയാല്‍ പാടുന്നു ദൈവമേ’… ഗായകരായ സുരേഷ്ഗോപിയെയും ഭാര്യയെയും സന്ദർശിച്ച് ഗാനരചയിതാവ് ഫാ. ജോയല്‍

സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലത്ത് പാടിയ ഭക്തിഗാനം...

Read More >>
#honeyrose |ഹണി റോസിന്റെ ശരീരവും വസ്ത്രവും നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു നടിയാണ്; സോഷ്യല്‍ മീഡിയ പ്രതികരണം

Jun 20, 2024 09:37 AM

#honeyrose |ഹണി റോസിന്റെ ശരീരവും വസ്ത്രവും നോക്കി നടന്നാല്‍ പോര! അവര്‍ നല്ലൊരു നടിയാണ്; സോഷ്യല്‍ മീഡിയ പ്രതികരണം

സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെയാണ് ഹണിയെ കുറിച്ചെഴുതിയ ഒരു കുറിപ്പ് വൈറലാവുന്നത്....

Read More >>
Top Stories